Saturday, June 21, 2008

ആത്‌മീയമായ ഉന്നമനത്തിനു കഠിനമായ തപസ്യ അനിവാര്യം, അബ്‌ ദുല്‍ അസീസ്‌ സഖാഫി


മുസ്വഫ:

‌യഥാര്‍ത്ഥമായ ആത്മീയ ഉന്നമനം ദീര്‍ഘകാലത്തെ കഠിനമായ തപസ്യയിലൂടെ മാത്രമേ നേടിയെടുക്കാനാവൂ എന്ന് അബ്‌ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌ അഭിപ്രായപ്പെട്ടു. ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌. വൈ.എസ്‌. സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ദിച്ച്‌ ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനു സമീപമുള്ള പള്ളിയില്‍ നടന്ന പ്രഭാഷണ വേദിയില്‍ ' ആത്മീയത , തെറ്റും ശരിയും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.ശരീരത്തിന്റെ ആരോഗ്യത്തിനു പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം എപ്രകാരാം അനിവാര്യമാണോ അപ്രകാരം ആത്മാവിന്റെ ആരോഗ്യത്തിനു ഇബാദത്തുകള്‍ (ആരാധനകള്‍ ) അനിവാര്യമാണു. ആത്മാവിനു വേണ്ട ആരാധനകള്‍ വര്‍ദ്ധിപ്പിച്ച്‌ ആതിമീയമായ ഉന്നതിയിലെത്തിയ മഹാന്മാര്‍ തങ്ങളുടെ ആത്മീയ ഉത്കര്‍ഷം ചൂഷണോപാധിയാക്കിയ ചരിത്രമില്ല. എന്നാല്‍ എക്കാലത്തും വ്യാജന്മാര്‍ ആത്മീയതയൂടെ മറവില്‍ ചൂഷകരായി രംഗത്ത്‌ വന്നിട്ടുള്ളതിനെ കാലാകലം പണ്ഡിതന്മാര്‍ സാമാന്യ ജനത്തിനു മുന്നില്‍ തുറന്ന് കാട്ടിയിറ്റുള്ളത്‌ വിസമരിച്ച്‌ അത്തരക്കാരുടെ പിടിയില്‍ അകപ്പെടുന്നത്‌ സൂക്ഷിക്കുന്നതിനൊപ്പം, മഹാന്മാരെയും ആത്മീയതയെയും മൊത്തത്തില്‍ നിരാകരിക്കുന്ന ബിദ ഈ പ്രസ്ഥാനക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും മമ്പാട്‌ പറഞ്ഞു.


ഒ.ഹൈദര്‍ മുസ്‌ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ സഅദി, ആറളം അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments: