Wednesday, July 29, 2009

തിരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ വി.സി.ഡി കൾ


മുസ്വഫ എസ്.വൈ.എസ്. വിശുദ്ധ റമളാനിൽ വിവിധ വിഷയങ്ങളിൽ പ്രഗത്ഭ പണ്ഡിതന്മാരുടെ തിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ അടങ്ങിയ വി.സി.ഡി ഗിഫ്റ്റ് ആൽബം പുറത്തിറക്കുന്നു. ലിസ്റ്റ് താഴെ
മുസ്വഫ എസ്.വൈ.എസ്.

Saturday, July 18, 2009

സ്വലാത്തുന്നാരിയ മൂന്നാം വാർഷിക സംഗമം

സലാത്ത്‌ വാർഷിക സംഗമത്തിൽസയ്യിദ്‌ ഇബ്‌ റാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു
മുസ്വഫ എസ്‌.വൈ.എസ്‌. കഴിഞ്ഞ മൂന്ന് വർഷങ്ങളായി എല്ലാ തിങ്കളാഴ്ചകളിലും മുസ്വഫയിൽ സംഘടിപ്പിച്ചു വരുന്ന സ്വലാത്തുന്നാരിയ മജ്്ലിസിന്റെ മൂന്നാംവാർഷിക സംഗമം യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ വിശ്വാസികളാൽ തിങ്ങി നിറഞ്ഞ സദസ്സോടെ സമാപിച്ചു. മഅദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉത്ബോധനവും ദുആ മജ്്ലിസിന്റെ നേതൃത്വവും നൽകി.

സ്വലാത്ത്‌ വാർഷിക സംഗമത്തിന്റെ ഭാഗമായി റൗളാ ശരിഫിൽ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാൾ അണിയിച്ച്‌ കൊണ്ട്‌ ഖലീൽ തങ്ങളെ ആദരിക്കൽ ചടങ്ങും നടന്നു.

യു.എ.ഇ അൽഐൻ യൂണിവേഴ്സിറ്റിയിൽ ആദ്യമായി പ്രവേശനം നേടുകയും പെട്രൊളിയം എഞ്ചിനീയറങ്ങിൽ ഉന്നത്‌ വിജയം കൈവരിക്കുകയും ചെയ്ത ഇന്ത്യക്കാരനും മലയാളിയുമായ ഷനൂഫ്‌ മുഹമ്മദിനും, ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫർസീൻ മുഹമ്മദ്‌ , റാഷിദ അബ്ദുറഹ്മാൻ എന്നിവർക്കും മുസ്വഫ എസ്‌.വൈ.എസ്‌. ഉപഹാരം ഖലീൽ തങ്ങൾ നൽകി.ഖലീൽ തങ്ങളുടെ അഭിമുഖങ്ങൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുസ്തഫ ദാരിമി നിർവ്വഹിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. ഉംറ സംഘത്തിന്റെ അമീർ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ മദീനയിലും , കാസർ കോഡ്‌ മുഹിമ്മാത്ത്‌, മഅദിൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വലാത്ത്‌ മജ്ലിസുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംഘടിപ്പിക്കപ്പെട്ടു. ഇശാ നിസ്കാര ശേഷം തുടങ്ങാൻ തീരുമാനിച്ചിരുന്ന സംഗമത്തിന്‌ യു.എ. ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അസർ നിസ്കാരത്തോടെ തന്നെ എത്തിച്ചേർന്ന് കൊണ്ടിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്‌ കൊണ്ട്‌ തിങ്ങി നിറഞ്ഞ സദസ്സ്‌ ആദ്യമവസാനം പരിപാടികളിൽ പങ്ക്‌ കൊണ്ട്‌ ആത്മ നിർവൃതിയോടെയാണ്‌ തിരിച്ച്‌ പോയത്‌. മസ്ജിദ്‌ ഇമാം കൂടിയായ മുസ്വഫ എസ്‌.വൈ.എസ്‌. വർക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി കടാംങ്കോട്‌ അദ്ധ്യക്ഷത വഹിച്ചു. അബ്‌ ദുൽ ഹമീദ്‌ സഅദി ഈശ്വര മംഗലം സ്വാഗതവും, പ്രോഫ. ഷാജു ജമാലുദ്ധീൻ നന്ദിയും രേഖപ്പെടുത്തിപ്രമുഖ പണ്ഡിതന്മാരും സാദാത്തിങ്ങളും പരിപാടിയിൽ സംബന്ധിച്ചു

കൂടുതൽ ചിത്രങ്ങൾ ഇവിടെ ക്ലിക് ചെയ്ത് കാണാം

റജബ് ഉംറ സിയാറത്ത് സംഘത്തിന് യാത്രയയപ്പ്


റജബ് മാസത്തിൽ സംഘടിപ്പിച്ച ഉംറ സിയാറത്ത് യാത്രാ സംഘത്തിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ അമീർ കെ.കെ.എം. സഅദി സംസാരിക്കുന്നു.
15-07-2009

Friday, July 17, 2009

മുസ്വഫയിൽ ഇന്ന് സ്വലാത്ത് വാർഷികം ;ഖലീൽ തങ്ങൾ നേതൃത്വം നൽകും


17-07-2009
മുസ്വഫ എസ്.വൈ.എസ്. സ്വലാത്തുന്നാരിയ മജ്‌ലിസ് മൂന്നാം വാർഷിക സംഗമം ഇന്ന്
സിറാജിൽ പ്രസിദ്ധീകരിച്ച സപ്ലിമെന്റ് -ചിത്രത്തിൽ ക്ലിക് ചെയ്താൽ വലുതായി കാണാൻ സാധിക്കും

Wednesday, July 15, 2009

സ്വലാത്തുന്നാരിയ വാർഷികം; ഖലീൽ തങ്ങൾ സംബന്ധിക്കും

17-07-2009 വെള്ളിയാഴ്ച -മുസ്വഫ സനാഇയ്യ യിൽ


കഴിഞ്ഞ മൂന്ന്‌ വർഷമായി എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം മുസ്വഫ എസ്‌.വൈ.എസ്‌ നടത്തിവരുന്ന ആത്മീയ വേദിയായ സ്വലാത്തുന്നാരിയ മജ്ലിസിൽ കേരളത്തിലേയും, ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലേയും യു.എ.ഇ യിലേയും മറ്റ്‌ അറബ്‌ നാടുകളിലേയും സാദാത്തീങ്ങളുടെയും ,പണ്ഡിതന്മാരുടെയും, സംഘടനാ സാരഥികളുടെയും സാന്നിദ്ധ്യവും പ്രാർത്ഥനയും ഉത്ബോധനവും എന്നും സജീവമാണ്‌. ഭൗതികമായി മനുഷ്യൻ എത്ര ഉന്നതിയിലെത്തിയാലും യഥാർത്ഥ ശാന്തിയും, സമാധാനവും സമ്പാദ്യവും ഇത്തരം ആത്മീയ വേദികളാണെന്ന്‌ തിരിച്ചറിഞ്ഞ ഉന്നത വ്യക്തിത്വങ്ങൾ സാധാരണക്കാരായ പ്രവാസികൾക്കൊപ്പമിരുന്ന്‌ സ്വലാത്തിന്റെ മാധുര്യം അനുഭവിക്കുന്ന കാഴ്ചകൾ കണ്ണിനും കരളിനും കുളിർമ്മയേകുന്നതാണ്‌.

മൂന്ന്‌ വർഷങ്ങൾക്ക്‌ മുമ്പ്‌, റജബ്‌ മാസത്തിൽ അജ്മീർ ഖ്വാജാ തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച്‌ സയ്യിദ ഖലീൽ ബുഖാരി തങ്ങളുടെ ഇജാസത്തോടെ തുടക്കം കുറിച്ച മഹനീയ വേദിയിൽ, വിവിധ മതസ്തരും ഭാഷാ ദേശക്കാരുമായ സഹോദരീ സഹോദരന്മാർ സ്വലാത്ത് മജ്ലിസിലെ ‘ഗരീബ്‌ നവാസ്‌’ ഫണ്ടിലേക്ക്‌ നൽകുന്ന ചെറുതും വലുതുമായ സംഭാവനകൾ, കേരളത്തിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും, മറ്റ്‌ രാജ്യങ്ങളിലേയും അർഹരായവർക്ക്‌, മാരകമായ രോഗ ചികിത്സക്കും, പെൺമക്കളുടെ വിവാഹ ആവശ്യത്തിലേക്കും , വീട്‌ നിർമ്മാണത്തിനുമായി ഇതിനകം പതിമൂന്ന്‌ ലക്ഷത്തോളം ഇന്ത്യൻ രൂപ റിലീഫായി വിതരണം ചെയ്തിട്ടുണ്ട്‌.

മുസ്വഫയിൽ വെള്ളിയാഴ്ച ‌ നടക്കുന്ന സ്വലാത്ത്‌ മജ്ലിസ്‌ വാർഷിക സംഗമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌, മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിച്ച ഉംറ സിയാറത്ത്‌ സംഘം അമീർ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ മദീനയിലും , കാസർഗോഡ്‌ മുഹിമ്മാത്തിലും സംഘടിപ്പിക്കുന്ന സ്വലാത്ത്‌ മജ്ലിസുകളടക്കം. വിവിധ രാജ്യങ്ങളിലായി 44 സ്വലാത്ത്‌ മജ്ലിസുകൾ സംഘടിപ്പിച്ചിരിക്കുന്നു.

മുസ്വഫയിൽ നിന്നും സയ്യിദ്‌ ഖലീൽ തങ്ങളുടെ ഉത്ബോധനവും ദുആയും തത്സമയം കേരള മലബാർ ഇസ്ലാമിക്‌ ക്ലാസ്‌ റൂം വഴി ഇന്റർനെറ്റിലൂടെ ലോകത്തെമ്പാടുമുള്ളവർക്കായി ബ്രോഡ്കാസ്റ്റ്‌ ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ www.sunnionlineclass.org സന്ദർശിക്കുക

മുസ്വഫ എസ്‌.വൈ.എസ്‌. വർക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമിയും ജന.സെക്രട്ടറി അബ്ദുൽ ഹമീദ്‌ സഅദിയും സ്വലാത്ത്‌ മജ്ലിസിന്റെ നേതൃത്വം നിർവ്വഹിക്കുന്നു. കഴിഞ്ഞ രണ്ട്‌ വാർഷികങ്ങൾക്കും സയ്യിദ്‌ ഖലീൽ തങ്ങളുടെ മഹനീയ സാന്നിദ്ധ്യവും പ്രാർത്ഥനയും ഈ വേദിയെ കൂടുതൽ മഹത്തരമാക്കി. മൂന്നാം വാർഷികത്തിലും ഖലീൽ തങ്ങളുടെ ഉത്ബോധനം ശ്രവിക്കാനും പ്രാർത്ഥനയിൽ പങ്ക്‌ കൊള്ളാനും തുടിക്കുന്ന ഹൃദയവുമായി ആയിരക്കണക്കിനു സ്വലാത്തുകൾ ചൊല്ലി പരിശുദ്ധ റൗളാശരീഫിലേക്ക്‌ സമർപ്പിക്കാൻ അത്യാഹ്ലാദത്തോടെ വിശ്വാസികൾ ഇന്ന്‌ മുസ്വഫയിൽ സംഗമിക്കുകയാണ്‌. താങ്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം ഈ മഹത്തായ വേദിയിലേക്ക്‌ സാദരം ക്ഷണിക്കുന്നു.

റജബ് ഉംറ സംഘം ഇന്ന് പുറപ്പെടുന്നു

മുസ്വഫ എസ്.വൈ.എസ്. സംഘടിപ്പിച്ച ഉംറ -സിയാറത്ത് യാത്രാ സംഘം ഇന്ന് അസർ നിസ്കാര ശേഷം മുസ്വഫ സനാ ഇയ്യ: യിൽ നിന്ന് പുറപ്പടും. കെ.കെ.എം. സഅദിയാണ് അമീർ.

17-07-2009 വെള്ളിയാഴ്ച ഇശാനിസ്കാര ശേഷം മുസ്വഫയിൽ നടക്കുന്ന സ്വലാത്ത് വാർഷിക സംഗമത്തിനോടനുബന്ധിച്ച് മദീനയിലും സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Thursday, July 9, 2009

അജ്മീർ ഖ്വാജ അനുസ്മരണ പ്രഭാഷണം

മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിക്കുന്ന അജ്മീർ ഖ്വാജ ശൈഖ്‌ മുഈനുദ്ദീൻ ചിശ്ത്തി അനുസ്മരണ പ്രഭാഷണം ന്യൂ മുസ്വഫ മില്ലെനിയം മസ്ജിദിൽ നാളെ രാത്രി (10-07-2009 ) ഇശാ നിസ്കാര ശേഷം നടക്കുന്നതാണ്‌

പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി അനുസ്മരണ പ്രഭാഷണം നടത്തും
പ്രമുഖർ സംബന്ധിക്കും

Wednesday, July 1, 2009

ഉംറ സംഘത്തിന്‌ യാത്രയയപ്പ്‌ നൽകി

മുസ്തഫ ദാരിമി കടാങ്കോട് സംസാരിക്കുന്നു

അമീർ അബ്ദുൽ ഹമീദ് സഅദി ഈശ്വരമംഗലം


മുസ്വഫ എസ്‌.വൈ.എസ്‌. സ്കൂൾ വെക്കേഷനിൽ സംഘടിപ്പിച്ച വിശുദ്ധ ഉംറ സിയാറത്ത്‌ യാത്രാ സംഘത്തിന്റെ ആദ്യ ബാച്ച്‌ മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടന്ന യാത്രയയപ്പ്‌ സംഗമത്തിനു ശേഷം പുറപ്പെട്ടു. മുസ്വഫ എസ്‌.വൈ.എസ്‌. ജന.സെക്രട്ടറി അബ്‌ദുൽ ഹമീദ്‌ സഅദിയാണ്‌ സംഘത്തെ നയിക്കുന്നത്‌. പ്രസിഡണ്ട്‌ ഹൈദർ മുസ്ലിയാർ ഓർഗനൈസിംഗ്‌ സെക്രട്ടറി അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ തുടങ്ങിയവർ യാത്രാ സംഘത്തിലുണ്ട്‌. യാത്രയയപ്പ്‌ യോഗത്തിൽ മുസ്തഫ ദാരിമി കടാങ്കോട്‌ , ഹൈദർമുസ്ലിയാർ, അബ്‌ദുൽ ഹമീദ്‌ സഅദി തുടങ്ങിയവർ സംസാരിച്ചു. K.T ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു.

01-07-2009