Wednesday, December 31, 2008

മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ മുസ്വഫയില്‍ 1-1-09

മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌.വൈ.എസ്‌. & മര്‍കസ്‌ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ 2009 ജനുവരി ഒന്ന് വ്യാഴം മുസ്വഫ സനഇയ്യ പോലീസ്‌ സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെടുന്നതണ്.
മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റലില്‍ കാലത്ത്‌ 8 മുതല്‍ ഉച്ചയ്ക്ക്‌ 1 മണി വരെയുള്ള സമയത്ത്‌ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.


മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത്‌കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലാമ ജന.സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ.ശമീര്‍, ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റല്‍ (മുസ്വഫ ) മാനേജന്‍ അഡ്വ.എസ്‌.കെ. അബ്‌ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 050-6720786 / 055-9134144

Saturday, December 27, 2008

SSF സംസ്ഥാന പ്രധിനിധി സമ്മേളനത്തില്‍ മുസ്തഫ ദാരിമി


കാസര്‍ ഗോഡ്‌ നടക്കുന്ന എസ്‌.എസ്‌.എഫ്‌. സംസ്ഥാന പ്രധിനിധി സമ്മേളനത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി കടാങ്കോട്‌ പ്രസംഗിക്കുന്നു..


സമ്മേളന നഗരിയില്‍ നിന്ന് ലൈവ്‌ പ്രഭാഷണങ്ങള്‍ കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഇവിടെ

ഹിജ്‌ റ സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു



ഹിജറ 1430 പുതുവര്‍ഷ പിറവിയോടനുബന്ധിച്ച്‌ മുസ്വഫ എസ്‌.വൈ.എസ്‌. ന്യൂമുസ്വഫ മില്ലെനിയം മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച ഹിജ്‌റ യുടെ സന്ദേശ സംഗമത്തില്‍ കെ.കെ..എം. സഅദി പ്രസംഗിക്കുന്നു.

മുസ്വഫ സനാഇയ്യ 16 ലെ മാര്‍കറ്റിനു പിറകിലുള്ള പള്ളിയില്‍ നടന്ന സംഗമത്തിലും കെ.കെ.എം. സദി യുടെ പ്രഭാഷണം ഉണ്ടായിരുന്നു.

Thursday, December 25, 2008

ഹിജ്‌റ വര്‍ഷ ചിന്തകള്‍ -പ്രഭാഷണം

ഹിജ്‌റ (1430) വര്‍ഷ ചിന്തകള്‍
കെ കെ എം സഅദിയുടെ പ്രഭാഷണം

26- 12- 2008 (വെള്ളി) മഗ്‌രിബ്‌ നിസ്ക്കാര ശേഷം
മുസ്വഫ സനാഇയ്യ 16ലെ മാര്‍ക്കറ്റിനു പിന്‍വശത്തുള്ള പള്ളിയില്‍


ഇശാ നിസ്ക്കാര ശേഷം
ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള പള്ളിയില്‍

ഏവര്‍ക്കും സ്വാഗതം..
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!
എസ്‌.വൈ എസ്‌ മുസ്വഫ

Wednesday, December 24, 2008

എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍, പി.കെ.എം. സഖാഫി



ഇന്ന് ലോക്‌ ജന്ത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങളാണെന്നും ,ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ്‌ ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധിവരെ താനെ ഇല്ലാതാവുമെന്നും പി.കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. കൊടിയ ശത്രുക്കളോട്‌ പോലും മാപ്പ്‌ കൊടുത്ത പാരമ്പര്യമാണു ഇസ്ലാമിനുള്ളത്‌. അടര്‍ത്തിയെടുത്ത ചില ഖു ര്‍ ആന്‍ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്ത്‌ അന്യ മതസ്ഥര്‍ക്ക്‌ നേരേ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും ഗുണം ചെയ്യുകയില്ല. അത്തരം പ്രവര്‍ത്തനങ്ങളുമായി നടക്കുന്നവരെ കരുതിയിരിക്കണമെന്നും യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതില്‍ ഇസ്ലാമിക പ്രബോധകരും പ്രചാരകരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ഇരിങ്ങല്ലൂര്‍ ഓര്‍മ്മിപ്പിച്ചു.

മര്‍കസ്‌ പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളനത്തോടനുബന്ദിച്ച്‌ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ ജീവകാരുണ്യ -വിദ്യഭ്യാസ്‌ പ്രവര്‍ത്തനങ്ങളിലും പങ്ക്‌ ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു

പ്രരചണസമിതി ചെയര്‍മാന്‍ മുഹമ്മദ്‌ കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ ,അബ്‌ദുല്‍ ഹമീദ്‌ സദി തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, December 23, 2008

മര്‍കസ്‌ സമ്മേളന പ്രചരണ സംഗമം

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റിയും, മര്‍കസ്‌ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മര്‍കസുസ്സഖാഫത്തി സ്സുന്നിയ സമ്മേളന പ്രചരണ സംഗമം ഇന്ന് ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനടുത്തുള്ള പള്ളിയില്‍ ഇശാ നിസ്കാരത്തിനു ശേഷം നടക്കുന്നതാണ്.

എസ്‌.എസ്‌.എഫ്‌ മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.എം.സഖാഫി ഇരിങ്ങല്ലൂര്‍ പ്രസംഗിക്കുന്നതാണ്കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 050-6720786

Monday, December 22, 2008

കഥാ പ്രസംഗം ശ്രദ്ധേയമായി !

ഹിജ്‌റ പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്‌.വൈ.എസ്‌. ഇസ്‌ ലാമിക ചരിത്ര കഥാ പ്രസംഗം സംഘടിപ്പിച്ചു. മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തില്‍ പ്രസിദ്ധ കാഥികന്‍ എം.എം. പൊയില്‍ അവതരിപ്പിച്ച ഉഹ്‌ ദിലെ രക്തസാക്ഷി എന്ന കഥാ പ്രസംഗം ഏറെ ആകര്‍ശണീയമായിരുന്നു. പിന്നണിയില്‍ കാസിം പുത്തൂര്‍ ,നൗഷാദ്‌ ചേലമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിന്റെ ഗ്രാമന്തരങ്ങളില്‍ മുന്‍കാലങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗ വേദികളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ്‌.

മുസ്വഫ എസ്‌.വൈ.എസ്‌ ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ദുല്ലകുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ (മുസ്വഫ )മാനേജര്‍ അഡ്വ. എസ്‌.കെ. അബ്ദുല്ല ആശംസ പ്രസംഗം നടത്തി. പി.പി.എ. കല്‍ത്തറ സ്വാഗതവും അബ്‌ദുല്‍ ഹമീദ്‌ സഅദി നന്ദിയും രേഖപ്പെടുത്തി.


മുസ്വഫ എസ്‌. വൈ.എസ്‌. സംഘടിപ്പിച്ച ഇസ്‌ ലാമിക കഥാ പ്രസംഗവേദിയില്‍. കാഥികന്‍ എം.എം. പൊയില്‍ (വലത്തെയറ്റം ), നൗഷാദ്‌ ചേലമ്പ്ര, കാസിം പുത്തൂര്‍



സദസ്സ്‌ ഒരു വീക്ഷണം





‍ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ (മുസ്വഫ) മാനേജര്‍ അഡ്വ എസ്‌.കെ. അബ്ദുല്ല
ആശംസ പ്രസംഗം നടത്തുന്നു.

Saturday, December 20, 2008

ചരിത്ര കഥാ പ്രസംഗം


ചരിത്ര കഥാ പ്രസംഗം മുസ്വഫയില്‍

Monday, December 8, 2008

ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നവരാവണം വിശ്വാസികൾ

അറഫാ ദിന സംഗമം

ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനു സമീപമുള്ള പള്ളിയിൽ നടന്ന
അറഫാ ദിന സംഗമത്തിൽ യുവ പണ്ഡിതൻ കെ.കെ.എം. സഅദി
ഉദ്‌ ബോധന പ്രസംഗം നടത്തുന്നു



അവകാശങ്ങളെപറ്റി ബോധവാന്മാരാവുന്നതിലുപരി ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നവരാവണം വിശ്വാസികൾ എന്ന് കെ.കെ.എം. സഅദി പറഞ്ഞു. മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച അറഫാ ദിന -ആത്മീയ സംഗമത്തിൽ ഉദ്ബോദന പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. ഹജ്ജത്തുൽ വിദാഅ് (വിട പറയൽ പ്രസംഗം ) വേളയിൽ ലക്ഷക്കണക്കിനു അനുയായികളോടായി മുഹമ്മദ്‌ നബി (സ) തങ്ങൾ ചെയ്ത മഹത്തായ പ്രസംഗം സമ കാലിക സംഭവവികാസങ്ങളിൽ ലോകത്തിനു മുഴുവൻ വിചിന്തനത്തിനു വഴിതെളിയിക്കുന്നതാണ് സഅദി ഓർമ്മിപ്പിച്ചു.

മുസ്വഫ എസ്‌.വൈ.എസ്‌. ജനറൽ സെക്രട്ടറി അബ്‌ ദുൽ ഹമീദ്‌ സഅദി പ്രാർത്ഥനാ വേദിയ്ക്ക്‌ നേതൃത്വം നൽകി.



Saturday, December 6, 2008

ആഗോള സാമ്പത്തിക പ്രതിസന്ധി ;ചര്‍ച്ചാ വേദി

ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇസ്‌ലാമിക പരിഹാരവും എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ വേദിയില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്‌ ദുല്‍ഹമീദ്‌ സ അദി ഈശ്വര മംഗലം, കെ.കെ.എം. സഅദി, അബ്‌ ദുല്‍ ഹമീദ്‌ മുസ്‌ ലിയാര്‍, ആറളം അബ്‌ ദുറഹ്‌ മാന്‍ മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സംബന്ധിച്ചു. സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക്‌ മുഹമ്മദലി സഖാഫി മറുപടി നല്‍കി
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രസംഗിക്കുന്നു.
സദസ്സ്‌

Wednesday, December 3, 2008

ഐക്യദാഢ്യ സംഗമത്തില്‍

ഐക്യവും സമാധാനവും യു.എ.ഇ. യുടെ മുഖമുദ്ര; കെ.കെ.എം. സഅദി


മുസ്വഫ :ഐക്യവും സമാധാനവുമാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തിനു മാതൃകയായി വളര്‍ന്ന യു.എ.ഇ യുടെ മുഖമുദ്രയെന്ന് കെ.കെ. എം. സഅദിപറഞ്ഞു. യു.എ.ഇ. യുടെ 37 മത്‌ നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐക്യദാഢ്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. പൂര്‍വ്വ സൂരികള്‍ കാണിച്ചു തന്ന പാതയില്‍ ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടിയും നാടിനു വേണ്ടിയും നിലകൊള്ളേണ്ട ആവശ്യകത സഅദി ഓര്‍മ്മിപ്പിച്ചു. മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തില്‍ 2-12-2008 കാലത്ത്‌ 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്‌.വൈ.എസ്‌. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു.എ.ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ്‌ പ്രകടനം ഏറെ ശ്രദ്ധേയമായി. പി.പി.എ. റ ഹ്‌ മാന്‍ മൗലവി നയിച്ച ബുര്‍ദ ആസ്വാദനവും , ഹബീബ്‌ കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍കുളം , മിഖ്ദാദ്‌ ,മിദ്ലാജ്‌ തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു.എ.ഇ യുടെ രാഷ്ട്രപിതാവ്‌ ശൈഖ്‌ സായിദിനെ പ്രകീര്‍ത്തിച്ച്‌ രചിച്ച ഗാനം രചയിതാവായ അബ്‌ ദു ശുക്കൂര്‍ തന്നെ ആലപിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
കെ.കെ. എം. സഅദി പ്രസംഗിക്കുന്നു. വേദിയില്‍ അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍
സദസ്സ്‌

സദസ്സ്‌ ഒരു വീക്ഷണം

മിഖ്‌ദാദ്‌ & മിദ്‌ ലാജ്‌



അബ്ദുശുക്കൂര്‍ രചിച്ച ശൈഖ്‌ സായിദ്‌ പ്രകീര്‍ത്തന ഗാനം
രചയിതാവ്‌ തന്ന ആലപിക്കുന്നു


അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍കുളം

ഗാനവിരുന്നില്‍, ഹബീബ്‌ കൊടുവള്ളി

യു.എ.ഇ. ദേശീയ ഗാനാലാപനം


മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ ദഫ്‌ പ്രകടനം

Monday, December 1, 2008

ഐക്യദാര്‍ഢ്യ സംഗമം 2-12-08



യു.എ.ഇ യുടെ 37th നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്‌.വൈ.എസ്‌. ഒരുക്കുന്നു ഐക്യദാര്‍ഢ്യ സംഗമം