Wednesday, December 1, 2010

ഇ.കെ. ഹസൻ മുസ്ലിയാർ അവാർഡ് ദാന ചടങ്ങ്

മുസ്വഫ എസ്.വൈ.എസ്. & മജ്ലിസുന്നൂർ സംയുക്തമായി ഏർപ്പെടുത്തിയ ഇ.കെ. ഹസൻ മുസ്ലിയാർ മെമ്മോറിയൽ അവാർഡ് യുവ പണ്ഡിതനും പ്രാസംഗികനുമായ കെ.കെ.എം. സഅദിക്ക് നല്കുന്നു. കൂടാതെ സർവീസ് എക്സലൻസി അവാർഡിനർഹരായ അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ, അബ്ദുൽ ഹമീദ് മുസ്ലിയാർ ചിയ്യൂർ എന്നിവർക്കും ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു.


Wednesday, August 25, 2010

ശ്രേഷ്ഠമായത് തിരിച്ചറിയാൻ വിശ്വാസികൾക്ക് കഴിയണം; ഖലീൽ തങ്ങൾ

സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉത്ബോധനപ്രസംഗം നടത്തുന്നു


അബുദാബി: മദീനയിൽനിന്നടിച്ച് വീശുന്ന കാറ്റിനെ വേർതിരിച്ചറിയാനും അതിന്റെ സുഗന്ധം അനുഭവിക്കാനും പ്രവാചകപ്രേമികളാ‍യ വിശ്വാസികൾക്ക് കഴിയണമെന്ന് സയ്യിദ് ഇബ്‌‌റാഹിം ഖലീൽ തങ്ങൾ പറഞ്ഞു. പ്രവാചക പ്രേമത്തിന്റെ തേനരുവിയായ ബുർദ:ശരീഫിന്റെ മലയാള വ്യഖ്യാനം “ഖസീദത്തുൽ ബുർദ: അശയം, അനുരാഗം,അടിയൊഴുക്കുകൾ“ എന്ന പുസ്തകത്തിന്റെ ആദ്യകോപ്പി ഡോ.ഷാജു ജമാലുദ്ദീന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയയിരുന്നു തങ്ങൾ.

പ്രവാചക പ്രേമികളായിരുന്ന ഇമാമുകളുടെയും സൂഫികളുടെയും ചരിത്രം പഠിച്ചാൽ അവരെല്ലാം ആ സുഗന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നുവെന്ന് കാണാം. അവരുടെ പാത പിൻപറ്റി ജീവിതം ചിട്ടപ്പെടുത്തിയാൽ ഏവർക്കും ആ ഭാഗ്യം ലഭിക്കും. തിരുശേഷിപ്പുകളിൽ നിന്നുള്ള അനുഭവം വിവരിച്ച് കൊണ്ട് ഖലീൽ തങ്ങൾ പറഞ്ഞു


“ഖസീദത്തുൽ ബുർദ: അശയം, അനുരാഗം,അടിയൊഴുക്കുകൾ“ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.ഷാജു ജമാലുദ്ദിന് ആദ്യ കോപ്പി നൽകി ഖലിൽ തങ്ങൾ നിർവഹിക്കുന്നു. വലത്ത് നിന്ന് ഗ്രന്ഥകർത്താവ് ബഷീർ ഫൈസി വെണ്ണക്കോട്, ഗഫ്ഫർ സ‌അദി, മുസ്തഫ ദാരിമി കടാങ്കോട്,അബുദുൽ ഹമീദ് സ‌അദി ഈശ്വരമംഗലം
ബഷീർ ഫൈസി വെണ്ണക്കോട് പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുന്നു

പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ ബഷീർ ഫൈസി വെണ്ണക്കോട് രചന നിർവഹിച്ച മഹത്‌കൃതി മുസ്വഫ സ്വലാത്തുന്നൂർ മജ്ലിസ് ആണ് പ്രസിദ്ധികരിക്കുന്നത്. ബുർദ: ശരീഫിലെ വരികളിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും ആത്മീയതയും പ്രവാചക പ്രേമവും ഹദീസുകളുടെ പിൻബലത്തിൽ വിവരിച്ച് കൊണ്ട് അറുപതിൽ പരം ചരിത്രപരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി 360 ൽ പരം പേജുകളിലായി ബൃഹത്തായ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്ന് പുസ്തകം പരിചയപെടുത്തി ബഷീ‍ർ ഫൈസി വെണ്ണക്കോട് പറഞ്ഞു.
മുസ്വഫ എസ്.വൈ.എസ്. മുദരിസ് കെ.കെ.എം.സ‌അദി


ഗഫ്ഫാർ സ‌അദി

മുസ്തഫ ദാരിമി കടാങ്കോട് , അബ്ദുൽ ഹമീദ് സ‌അദി ഈശ്വര മംഗലം,.കെ.കെ.എം. സ‌അദി ,ഗഫാർ സ‌അദി തുടങ്ങിയവർ ആശംസപ്രസംഗം നടത്തി. നിരവധി പൌരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

musafa SYS

Monday, August 23, 2010

ഖസീദത്തുൽ ബുർദ: , ഖലീൽ തങ്ങൾ പ്രകാശനം ചെയ്യും

പ്രവാചകപ്രേമമാണ് ഈമാനിന്റെ അടിസ്ഥാനം. ഈമാനുള്ളവർ മദീനയിലേക്ക് ദാഹിക്കും.മുത്തുനബിയിലെക്കും മദീനയിലേക്കുമുള്ള വഴികാട്ടിയാണ് ബുർദ ശരീഫ്

ബുർദയുടെ പ്രണയ വീചികൾക്ക് ചാലുകൾ കീ‍റി ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് പ്രവാചകാനുരാഗത്തിന്റെ അനുസ്യൂതമായ പ്രവാഹം തീർക്കുന്ന ,മതവും സാഹിത്യവും ശാസ്ത്രവും വൈകാരികതയും ഒന്നിച്ച കൈകോർക്കുന്ന ഒരത്യപൂർവ്വ കൃതി


ഖസീദത്തുൽ ബുർദ വ്യാഖ്യാനം
ഇന്ന് മഹത്തായ പ്രകാശന കർമ്മം

മുസ്വഫ സ്വലാത്തുനൂ‍ർ മജ്‌ലിസിൽ
സയ്യിദ് ഇബ്‌റാ‍ഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കുന്നു.
ഡോ.ഷാജു ജമാലുദ്ദീൻ ആദ്യ കോപ്പി സ്വീകരിക്കുന്നു.


പ്രമുഖ പണ്ഡിതന്മാർ, പൌരപ്രമുഖർ സംബന്ധിക്കും

Saturday, July 3, 2010

സ്വലാത്തുന്നാരിയ നാലാം വാർഷിക സംഗമം നടന്നു



എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം മുസ്വഫയി നടന്നു വരുന്ന സ്വലാത്തുന്നാരിയ മജ്‌ലിസ് നാലാം വാർഷിക മഹാ സംഗമത്തിൽ സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.

നിരവധി പണ്ഡിതന്മാരും പൌരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. സ്വലാത്ത് മജ്‌ലിസിൽ മുസ്തഫ ദാരിമി കടാങ്കോടിനെ മദീന മുനവ്വറയിൽ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാൾ അണിയിപ്പിച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.



ഇ.കെ. ഹസൻ മുസ്‌ലിയാർ സ്മാരക അവാർഡ് പ്രഖ്യാപനം ഖലീൽ തങ്ങൾ നടത്തി പ്രമുഖ പണ്ഡിതൻ കെ.കെ.എം.സ‌അദി യാണ് അവാർഡിനർഹൻ.

മുസ്വഫ എസ്.വൈ.എസ്.

Wednesday, June 30, 2010

സ്വലാത്ത് വാർഷികം മുസ്വഫയിൽ :ഖലീൽ തങ്ങൾ സംബന്ധിക്കും

സ്വലാത്തുന്നാ‍രിയ നാലാം വാർഷിക മഹാ സംഗമം

മുസ്വഫയിൽ (02/07/2010 ) വെള്ളിയാഴ്ച

സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി നേതൃത്വം നൽകുന്നു
.



കഴിഞ്ഞ നാല്‌ വർഷമായി എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം മുസ്വഫ എസ്‌.വൈ.എസ്‌ നടത്തിവരുന്ന ആത്മീയ വേദിയായ സ്വലാത്തുന്നാരിയ മജ്ലിസിൽ കേരളത്തിലേയും, ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലേയും യു.എ.ഇ യിലേയും മറ്റ്‌ അറബ്‌ നാടുകളിലേയും സാദാത്തീങ്ങളുടെയും ,പണ്ഡിതന്മാരുടെയും, സംഘടനാ സാരഥികളുടെയും സാന്നിദ്ധ്യവും പ്രാർത്ഥനയും ഉത്ബോധനവും എന്നും സജീവമാണ്‌. ഭൗതികമായി മനുഷ്യൻ എത്ര ഉന്നതിയിലെത്തിയാലും യഥാർത്ഥ ശാന്തിയും, സമാധാനവും സമ്പാദ്യവും ഇത്തരം ആത്മീയ വേദികളാണെന്ന്‌ തിരിച്ചറിഞ്ഞ ഉന്നത വ്യക്തിത്വങ്ങൾ സാധാരണക്കാരായ പ്രവാസികൾക്കൊപ്പമിരുന്ന്‌ സ്വലാത്തിന്റെ മാധുര്യം അനുഭവിക്കുന്ന കാഴ്ചകൾ കണ്ണിനും കരളിനും കുളിർമ്മയേകുന്നതാണ്‌.

നാല്‌ വർഷങ്ങൾക്ക്‌ മുമ്പ്‌, റജബ്‌ മാസത്തിൽ അജ്മീർ ഖ്വാജാ തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച്‌ സയ്യിദ് ഖലീൽ ബുഖാരി തങ്ങളുടെ ഇജാസത്തോടെ തുടക്കം കുറിച്ച മഹനീയ വേദിയിൽ നിന്ന്( വിവിധ മതസ്തരും ഭാഷാ ദേശക്കാരുമായ സഹോദരീ സഹോദരന്മാർ സ്വലാത്ത് മജ്ലിസിലെ ‘ഗരീബ്‌ നവാസ്‌’ ഫണ്ടിലേക്ക്‌ നൽകുന്ന ചെറുതും വലുതുമായ സംഭാവനകൾ സ്വരൂപിച്ച് ) കേരളത്തിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും, മറ്റ്‌ രാജ്യങ്ങളിലേയും അർഹരായവർക്ക്‌, മാരകമായ രോഗ ചികിത്സക്കും, പെൺമക്കളുടെ വിവാഹ ആവശ്യത്തിലേക്കും , വീട്‌ നിർമ്മാണത്തിനുമായി വിതരണം ചെയ്ത് വരുന്നു.

മുസ്വഫയിൽ 02/07/2010 നു വെള്ളിയാഴ്ച ‌നടക്കുന്ന സ്വലാത്ത്‌ മജ്ലിസ്‌ വാർഷിക സംഗമത്തിൽ സയ്യിദ്‌ ഖലീൽ തങ്ങളുടെ മഹനീയ സാന്നിദ്ധ്യവും പ്രാർത്ഥനയും ഉണ്ടായിരിക്കും. ‌ താങ്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം ഈ മഹത്തായ വേദിയിലേക്ക്‌ സാദരം ക്ഷണിക്കുന്നു.

Tuesday, June 29, 2010

ഇമാം ശാഫി(റ) അനുസ്മരണപ്രഭാഷണം- ലൈവ്

പ്രമുഖ പണ്ഡിതൻ കെ.കെ.എം. സ‌അദി ഇന്ന് (29/06/2010 ) രാത്രി യു എ ഇ സമയം പതിനൊന്നുമണിക്ക് കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ ഇമാം ശാഫി (റ) അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

http://www.sunnionlineclass.com/

Tuesday, April 27, 2010

കെ.കെ.എം. സ‌അദിയുടെ ഹദീസ് ക്ലാസ് ഇന്ന് മുസ്വഫയിൽ

പ്രമുഖ യുവ പണ്ഢിതൻ കെ.കെ.എം. സ‌അദി നയിക്കുന്ന ഇസ്‌ലാമിക പഠന ക്ലാസുകൾ മുസ്വഫയിൽ ഇന്ന് പുനാരാരംഭിക്കുന്നതാണ്. ഇന്ന് രാത്രി ഇ‌ശാ നിസ്കാര ശേഷം മുസ്വഫ ‌ശ‌അബിയ ഖലീഫ സെക്റ്റർ 10 ലെ വലിയ പള്ളിയിൽ ഹദീസ് പഠന ക്ലാസ് ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Monday, April 5, 2010

ഉംറ സിയാറത്ത്‌ യാത്ര മെയ് 5 ന്

പരിശുദ്ധ ഉംറ സിയാറത്ത്‌ യാത്ര അബുദാബി മുസ്വഫയിൽ നിന്നും പ്രമുഖ യുവ പണ്ഡിതൻ കെ.കെ.എം. സ‌അദിയുടെ നേതൃത്വത്തിൽ മെയ്‌ 5 നു പുറപ്പെടുന്നു

കൂടുതൽ വിവരങ്ങൾക്ക്‌ : 055-8027214

ഹംൽതു ബിൻ കറം അബുദാബി