Saturday, March 28, 2009

മീലാദ്‌ സംഗമവും കലാവിരുന്നും ഇന്ന് മുസ്വഫയിൽ ;അഡ്വ. ഇസ്മയിൽ വഫ മുഖ്യ പഭാഷണം നടത്തും



ലോകാനുഗ്രഹിയായ പ്രവാചകർ എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ നടത്തി വരുന്ന മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി ഇന്ന് (28-03-09 ) മ‍ീലാദ്‌ സംഗമവും മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിക്കുന്നു.

മുസ്വഫ ശഅബിയ പത്തിലെ യു.എ.ഇ എക്സേഞ്ചിനു പിറകിലുള്ള എമിറേറ്റ്സ്‌ ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാദമി ഓഡിറ്റോറിയത്തിൽ 4.30 മുതൽ 10.30 വരെയാണു പരിപാടികൾ നടക്കുക.

പ്രശസ്ത സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ മുഖ്യ പഭാഷണം നടത്തും.
മുസ്വഫ എസ്‌.ബി.എസ്‌. സംഘത്തിന്റെ ദഫ്‌ പ്രദർശനവും ഉണ്ടായിരിക്കും

Monday, March 23, 2009

മീലാദ്‌ സംഗമവും വിദ്യാർത്ഥികളുടെ കലാവിരുന്നും


മീലാദ്‌ സംഗമവും വിദ്യാർത്ഥികളുടെ കലാവിരുന്നും
ഇസ്മയിൽ വഫ യുടെ പ്രഭാഷണം

Tuesday, March 10, 2009

മീലാദും മൗലിദും, -പുസ്തകം പ്രകാശനം ചെയ്തു


മുസഫ്ഫ എസ്‌ വൈ എസ്‌ മീലാദ്‌ കാമ്പയിൻ 2009 നോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച മീലാദും മൗലിദും എന്ന പുസ്തകത്തിന്റെ പ്രകാശനം മുസഫ്ഫയിൽ ഒരേ സമയം രണ്ട്‌ വേദികളിൽ നടന്നു ന്യൂ മുസഫ്ഫ മില്ലെനിയം പള്ളിയിൽ കെ കെ എം സഅദിയിൽ നിന്ന് അബ്ദുള്ളക്കുട്ടി ഹാജി പുസ്തകം സ്വീകരിച്ചു

മുസഫ്ഫ പോലീസ്‌ സ്റ്റേഷൻ പള്ളിയിൽ നടന്ന പ്രകാശന കർമ്മത്തിൽ ചിത്താരി ഹംസ മുസ്‌ല്യാരിൽ നിന്ന് ബനിയാസ്‌ സ്പൈക്‌ എം ഡി കുറ്റൂർ അബ്ദുറഹ്‌മാൻ ഹാജി ആദ്യ കോപ്പി സ്വീകരിച്ചു

നബിദിനം, മൗലിദ്‌ പാരായണം,ബിദ്‌ അത്ത്‌ തുടങ്ങിയ വിഷയങ്ങളിൽ പ്രാമാണികമായ സംക്ഷിപ്ത വിവരണം അടങ്ങുന്ന അറബി മൂല്യത്തോട്‌ കൂടിയുള്ള പുസ്തകം അബുദാബി മതകാര്യ വകുപ്പ്‌ നബിദിനത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ അറബി ലഘു ലേഘയുടെ മലയാള പരിഭാഷയാണ്‌ അബൂബക്കർ സ അ ദി നെക്രാജ്‌ ആണു് വിവർത്തകൻ സൗജന്യമായി വിതരണം ചെയ്യുന്ന പുസ്തകം ലഭിക്കുന്നതിനും വിവരങ്ങൾക്കും 02 5523491

Thursday, March 5, 2009

ഖുർ ആൻ പാരായണ മത്സരവും ക്വിസ്‌ മത്സരവും നടത്തി


മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി വിശുദ്ധ ഖുർആൻ പാരായണ മത്സരവും ഇസ്‌ലാമിക ക്വിസ്‌ മത്സരവും നടത്തി. അബ്‌ദുൽ ഫത്താഹ്‌ ഇർഫാനിയും മുഹമ്മദലി അൽ ഹസനിയും നേതൃത്വം നൽകി. വിശുദ്ധ ഖുർആൻ പാരായണ മത്സരം അ ബ്‌ ദുൽ റഷീദ്‌ സഖാഫി, ഉസ്മാൻ സഖാഫി കാങ്കോൽ, പി.പി. എ . കൽത്തറ എന്നിവർ നിയന്ത്രിച്ചു.

മത്സര ഫലങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും വിജയികൾ ക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കാമ്പയിനോടനുബന്ധിച്ച്‌ നടത്തുന്ന മദ്രസാ വിദ്യാർത്ഥികളുടെ കലാ പരിപാടികളുടെ വേദിയിൽ