Thursday, February 26, 2009

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ -വിപുലമായ പരിപാടികൾ

ഫെബ്രുവരി 3 മുതൽ ഏപ്രിൽ 3 വരെ
പ്രമേയം : റഹ്‌മത്തുൻലിൽ ആലമീൻ അഥവാ ലോകാനുഗ്രഹിയായ പ്രവാചകൻ ( സ )

03/02/2009 പ്രഭാഷണം : മുസ്വഫ ശഅബിയ 10 ലെ മദ്രസ്സയിൽ
പ്രഭാഷകൻ : കെ.കെ.എം. സഅദി
വിഷയം : നബിദിനാഘോഷം പ്രമാണങ്ങളിലൂടെ
(വി.സി.ഡി കൾക്ക്‌ ഓഫീസുമായി ബന്ധപ്പെടുക )

13/02/2009 :മുന്നൊരുക്ക സമ്മേളനം ; ന്യൂ മുസ്വഫയിൽ
പ്രമേയ വിശദീകരണം : കെ.കെ.എം. സഅദി
വിഷയം : റഹ്‌മത്തുൻലിൽ ആലമീൻ
(വി.സി.ഡി ഓഫീസുമായി ബന്ധപ്പെട്ട്‌ കരസ്ഥമാക്കുക )

27/02/2009 വിളംബര സംഗമവും കുണ്ടൂർ ഉസ്താദ്‌ അനുസ്മരണവും , ബുർദ മജ്‌ ലിസും
മുസ്വഫ സനാഇയ്യ: 16 ലെ പള്ളിയിൽ
മുഖ്യ പ്രഭാഷണം : നൗഷാദ്‌ അഹ്‌സനി ഒതുക്കുങ്ങൽ
ബുർദ മജ്‌ ലിസ്‌ നേതൃത്വം : മൂസ മുസ്‌ലിയാർ ആറളം

മൗലിദ്‌ മജ്‌ലിസുകൾ
റബീഉൽ അവ്വൽ 1 മുതൽ 12 വരെ മുസ്വഫയിലെ എല്ലാ പള്ളികളിലും സുന്നി മദ്രസകളിലും റേഡിയോ പ്രഭാഷണം
ഏഷ്യാനെറ്റ്‌ റേഡിയോയിൽ യു.എ.ഇ സമയം രാവിലെ 7 മണിക്ക്‌ പ്രമുഖ പണ്ഡിതന്മാർ നയിക്കുന്ന മീലാദ്‌ പ്രഭാഷണ വേദി. കെ.കെ.എം. സഅദി, മുസ്തഫ ദാരിമി, അബ്‌ദുൽ ഹമീദ്‌ സഅദി, സിദ്ധിഖ്‌ അൻവരി, ഉസ്‌മാൻ സഖാഫി, ലത്തീഫ്‌ സഅദി പഴശ്ശി തുടങ്ങിയവർ പങ്കെടുക്കുന്നു.

വിവിധ മത്സര പരിപാടികൾ

03/03/09 ചൊവ്വ
ഇസ്‌ലാമിക്‌ ക്വിസ്‌ മത്സരം
ശഅബിയ 10 ലെ പള്ളിയിൽ ഇശാക്ക്‌ ശേഷം

04/03/09 ബുധൻ
ഖുർആൻ പാരായണ മത്‌സരം
ശഅബിയ 10 ലെ മദ്രസയിൽ ഇശാക്ക്‌ ശേഷം

12/03/2009 വ്യാഴം
വനിതാ ക്വിസ്‌ മത്സരം
ശഅബിയ പത്തിലെ ഫാമിലി ക്ലാസ്‌ ഹൗസിൽ ഇശാക്ക്‌ ശേഷം

15/03/2009 ഞായർ
മദ്‌ഹ്‌ ഗാന മത്സരവും മൗലിദ്‌ പാരായണ മത്സരവും
ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തിൽ മഗ്‌രിബിനു ശേഷം

പ്രബന്ധ രചനാ മത്സരം :
യു.എ. ഇ യിലെ എല്ലാ മലയാളികൾ ക്കുമായി
വിഷയം : വിശ്വ മാനവികതയുടെ പ്രവാചകൻ ; മുഹമ്മദ്‌ നബി (സ)
മാർച്ച്‌ 15 നു ഓഫീസിൽ എത്തിക്കുക.
5/03/09 വ്യാഴം
ന്യൂ മുസ്വഫ ഈദ്‌ ഗാഹിനടുത്തുള്ള മാപ്‌കോ പള്ളിയിൽ
മീലാദ്‌ പ്രഭാഷണം , ദിക്‌ ർ വാർഷികം
പ്രഭാഷകൻ : കെ.കെ.എം. സഅദി

8/03/2009 ഞായർ
മീലാദ്‌ പ്രഭാഷണം.
ന്യൂ മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ ഇശാക്ക്‌ ശേഷം
പ്രഭാഷകൻ : ബഷീർ ഫൈസി വെണ്ണക്കോട്‌

ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനു സമീപമുള്ള പള്ളിയിൽ
ഇശാക്ക്‌ ശേഷം പ്രഭാഷകൻ : കെ.കെ. എം. സഅദി
20/03/2009 വെള്ളിയാഴ്ച
ന്യൂ മുസ്വഫ മില്ലെനിയം സൂപ്പർ മാർക്കറ്റിനു സമീപമുള്ള പള്ളിയിൽ
പ്രഭാഷകൻ : കെ.ടി. മുഹമ്മദ്‌ ഫൈസി
]21/03/2009 ശനി
ശഅബിയ 10 ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയിൽ
പ്രഭാഷണം : ലഥ്വീഫ്‌ സഅദി പഴശ്ശി

27/03/09 വെള്ളി
മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ , ദഫ്‌ പ്രദർശനം.
മുസ്വഫ ശ അ ബിയ 10 ൽഅസർ നിസ്കാര ശേഷം
03/04/09 വെള്ളി
ദു ആ സമ്മേള നം
ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനടുത്തുള്ള പള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക്‌ 02-5523491 / 050-6720786 / 055-5814786

കുണ്ടൂർ ഉസ്താദ്‌ അനുസ്മരണവും ബുർദ: മജ്‌ലിസും

റഹ്‌മത്തുല്ലിൽ ആലമീൻ അഥവാ ലോകാനുഗ്രഹിയായ പ്രവാചകൻ എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ ഏപ്രിൽ 3 വരെ നടത്തുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി 27-02-2009 വെള്ളിയാഴ്ച മുസ്വഫ സനാഇയ്യ 16 ലെ മാർക്കറ്റിനു പിറക്‌ വശത്തുള്ള പള്ളിയിൽ നടക്കുന്ന വിളംബര സംഗമത്തിൽ കുണ്ടൂർ ഉസ്താദ്‌ അനുസ്മരണവും ബുർദ: മജ്‌ലിസും സംഘടിപ്പിക്കുന്നു. നൗഷാദ്‌ അഹ്‌സനി ഒതുക്കുങ്ങൾ മുഖ്യ പ്രഭഷണം നടത്തും. ബുർദ മജ്‌ലിസിനു മൂസ മുസ്‌ലിയാർ ആറളം നേതൃത്വം നൽകും. പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ 02-5523491 ,050-6720786 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്

Tuesday, February 17, 2009

ദുർബലരെയും അശരണരെയും സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ ബാധ്യത ; ഖലിൽ തങ്ങൾ

സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്ന് അകറ്റി നിർത്തപ്പെടുന്ന അശരണരെയും ദുർബലരെയും സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ ബാധ്യതയാണെന്ന് സയ്യിദ്‌ ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. ഏപ്രിൽ 9 മുതൽ 12 വരെ മലപ്പുറം സ്വലാത്ത്‌ നഗറിൽ നടക്കുന്ന എൻകൗമിയം സമ്മേളനത്തിന്റെ പ്രചരണ സമ്മേളനം ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനടുത്തുള്ള പള്ളിയിൽ ഉത്ഘാടനം ചെയ്ത്‌ സം സാരിക്കുകയായിരുന്നു അദ്ധേഹം.

സമൂഹത്തിലെ എല്ലാ മേഖലയിലും സ്വാർത്ഥതയും ചൂഷണവും അരങ്ങു വാഴുകയാണ്. അപകട മരണങ്ങളും ദാരുണ ദൃശ്യങ്ങളും വരെ മൊബൈ ലിൽ പകർത്തി കച്ചവടം ചെയ്യുന്ന തലത്തിലേക്ക്‌ ജനങ്ങൾ അധപതിച്ച കാലമാണ്‌. കുടുംബ ബന്ധവും അയൽ ബന്ധവും പുലർത്തുന്നവർക്ക്‌ അല്ലാഹുവിന്റെ സംരക്ഷണമുണ്ടാവും. അത്തരം മൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്കിനു യുവാക്കൾ തയ്യാറാവണമെന്നും ഖലീൽ തങ്ങൾ പറഞ്ഞ്‌ ഒ. ഹൈദർ മുസ്ലിയാർ, മുസ്തഫ ദാരിമി, അബ്‌ദുൽ ഹമീദ്‌ സഅദി, അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ, അബ്‌ദുൽ ഹമീദ്‌ ഈശ്വര മംഗലം തുടങ്ങീ നിരവധി പ്രമുഖർ സംബന്ധിച്ചു.

Monday, February 16, 2009

വി.സി.ഡി പ്രകാശനം ചെയ്തു

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി നടത്തിയ ' നബി ദിനാഘോഷം പ്രമാണങ്ങളിലൂടെ എന്ന കെ.കെ.എം.സഅദിയുടെ ക്ലിപ്പുകള്‍ സഹിതമുള്ള പ്രഭാഷണത്തിന്റെ വി.സി.ഡി കള്‍ പ്രകാശനം ചെയ്തു. ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്ന മീലാദ്‌ മുന്നൊരുക്ക സംഗമത്തില്‍ ബനിയാസ്‌ സ്പൈക്‌ എം.ഡി. കുറ്റൂര്‍ അബ്‌ദുറഹ്‌മാന്‍ ഹാജി , മുസ്വഫ എസ്‌.വൈ.എസ്‌. വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമിയില്‍ നിന്ന് ആദ്യ കോപ്പികള്‍ സ്വീകരീച്ചു. പ്രഭാഷകന്‍ കെ.കെ.എം. സഅദി , ജന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി തുടങ്ങിയര്‍ സംബന്ധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 050-6720786 / 055-5814786 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്‌ .

മീലാദ്‌ കാമ്പയിന്‍ 2009 ഫണ്ട്‌ ഉത്ഘാടനം

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഫണ്ട്‌ ഉത്ഘടനം , ബനിയാസ്‌ സ്പൈക്‌ എം.ഡി. കുറ്റൂര്‍ അബ്‌ദുറഹ്‌മാന്‍ ഹാജി കെ.കെ.എം. സഅദിയെ സംഭാവന ഏല്‍പ്പിച്ച്‌ കൊണ്ട്‌ നിര്‍വഹിക്കുന്നു. മുസ്തഫ ദാരിമി സമീപം

Sunday, February 15, 2009

മീലാദ്‌ കാമ്പയിൻ 2009മുന്നൊരുക്ക സംഗമം


മുസ്വഫ എസ്‌.വൈ.എസ്‌ ഫെബ്രുവരി 3 മുതൽ ഏപ്രിൽ 3 വരെ റഹ്‌മത്തുല്ലിൽ ആലമിൻ അഥവാ ലോകാനുഗ്രഹിയായ പ്രവാചകൻ (സ) എന്ന പ്രമേയവുമായി നടത്തുന്ന മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച മുന്നൊരുക്ക സംഗമത്തിൽ കെ.കെ.എം. സ അദി പ്രമേയ വിശദീകരണ പ്രഭാഷണം നടത്തുന്നു

.ന്യൂ മുസ്വഫ മില്ലെനിയം സൂപ്പർമ്മാർക്കറ്റിനു സമീപമുള്ള പള്ളിയിൽ നടന്നാ സംഘമത്തിൽ ബനിയാസ്‌ സ്പൈക്‌ എം.ഡി കുറ്റൂർ അബ്‌ ദുറഹ്‌ മാൻ ഹാജി മുഖ്യ അഥിതിയായിരുന്നു. മുസ്തഫ ദാരിമി, അബ്‌ ദുൽ ഹമീദ്‌ സ അദി, അബ്‌ ദുല്ല കുട്ടിഹാജി തുടങ്ങിയവർ സംസാരിച്ചു. മുസ്വഫയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധിപേർ പങ്കെടുത്ത പരിപാടി അവിസ്മരണീയമായ വേദിയായി മാറി. റഹ്‌ മത്തുല്ലിൽ ആലമീൻ എന്ന പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി.സി.ഡി കൾ അടുത്ത ദിവസം പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Saturday, February 14, 2009

യു.എ.ഇ അടിസ്ഥാനത്തില്‍ പ്രബന്ധ രചനാ മത്സരം

മുസ്വഫ എസ്‌.വൈ.എസ്‌ ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ റഹ്‌മത്തുല്ലില്‍ ആലമിന്‍ അഥവാ ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി നടത്തുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി യു.എ.ഇ യിലെ എല്ലാ മലയാളികള്‍ക്കുമായി മലയാള പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.

'വിശ്വമാനവികതയുടെ പ്രവാചകന്‍ ;മുഹമ്മദ്‌ നബി' എന്ന വിഷയത്തില്‍ പത്ത്‌ പേജില്‍ കവിയാതെ ഒരു പുറത്തില്‍ മാത്രം എഴുതിയ ലേഖനങ്ങള്‍ മാര്‍ച്ച്‌ 15 നു മുന്നെ കിട്ടത്തക്ക വിധത്തില്‍ കണ്‍വീനര്‍ ,മീലാദ്‌ കാമ്പയിന്‍ 2009, മുസ്വഫ എസ്‌.വൈ.എസ്‌. പി.ബി. നമ്പര്‍ 13188, അബുദാബി., യു.എ.ഇ എന്ന പോസ്റ്റല്‍ അഡ്രസ്സിലോ , musafasys@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്‌. വ്യക്തമായ അഡ്രസ്സും ടെലിഫോണ്‍ നമ്പറും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം അയക്കേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക. 050- 6720786 / 055-5814786