Thursday, August 6, 2009

ബറാഅത്ത് ദുആ മജ്‌ലിസ്

മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിച്ച് ബറാ‍അത്ത് ദുആ സംഗമത്തിൽ അബ്ദുൽ ഹമീദ് ശർവാനി ഉത്ബോധന പ്രസംഗം നടത്തുന്നു. മുസ്വഫയിൽ ശഅബിയ, സനാഇയ്യ ,ഐകാഡ് സിറ്റ് തുടങ്ങിയ ഏരിയയിൽ ദുആ മജ് ലിസുകൾ നടന്നു. പ്രമുഖ പണ്ഡിതർ സംബന്ധിച്ചു

Monday, August 3, 2009

മയ്യിത്ത്‌ നിസ്കാരവും കൂട്ടുപ്രാർത്ഥനയും സംഘടിപ്പിച്ചു.

മുസ്വഫ:

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്ക്‌ വേണ്ടി മുസ്വഫയിൽ മയ്യിത്ത്‌ നിസ്കാരവും കൂട്ടു പ്രാർത്ഥനാ വേദിയും സംഘടിപ്പിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌ രണ്ട്‌ മാസം കൂടുമ്പോൾ സംഘടിപ്പിക്കുന്ന 70000 ദിക്‌ർ ചൊല്ലിദു ആ ചെയ്യുന്ന വേദി , ശിഹാബ്‌ തങ്ങൾ ക്കായി സമർപ്പിക്കപ്പെടുകയായിരുന്നു.

സയ്യിദ്‌ താഹിറുൽ അഹ്ദൽ തങ്ങൾക്കു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി. മുസ്വഫയിൽ ഐകാഡ്‌ സിറ്റി വലിയ പള്ളിയിൽ ഇശാ നിസ്കാര ശേഷം നടന്ന വേദിയിൽ മുസ്വഫ എസ്‌.വൈ.എസ്‌. നേതാക്കൾക്കും പ്രവർത്തകർ ക്കു പുറമെ എസ്‌.കെ. എസ്‌.എസ്‌. എഫ്‌ ന്റെയും കെ.എം.സി.സി. യുടെ യും പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

രാഷ്ടീയ അഭിപ്രായങ്ങൾക്കധിതമായി ഏവരുടെയും ആദരവ്‌ നേടിയ മഹത്‌ വ്യക്തിത്വമായിരുന്നു ശിഹാബ്‌ തങ്ങളുടേത്. സുന്നി മുസ്ലിം സമൂഹം എന്നും സയ്യിദ്‌ കുടുംബങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പാരമ്പര്യമാണുള്ളതെന്നും , യമനിൽ നിന്ന് വന്ന് കേരളത്തിൽ വാസമുറപ്പിച്ച അനേകം മഹത്തുക്കളുടെ പരമ്പരയിൽ ഒരാളായ ശിഹാബ്‌ തങ്ങളെ എക്കാലവും സുന്നി സമൂഹം ആദരവോടെ സ്മരിക്കുമെന്നും , ശിഹാബ്‌ തങ്ങളുടെ വിയോഗത്തോടെ ഇന്ത്യൻ മുസ്ലിംകൾക്ക്‌ മാത്രമല്ല ഇന്ത്യൻ ജനതയ്ക്ക്‌ മുഴുവൻ ഒരു സമാധാന ദൂതനെയാണ്‌ നഷ്ടമായിരിക്കുന്നതെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ വിലയിരുത്തപ്പെട്ടു.

Sunday, August 2, 2009

ശിഹാബ് തങ്ങൾക്ക് വേണ്ടി ഇന്ന് പ്രാർത്ഥനാ വേദികൾ

മുസ്വഫ:
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ആകസ്മിക നിര്യാണത്തിൽ മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ്‌ നേടിയ വ്യക്തിത്വമായിരുന്നു ശിഹാബ്‌ തങ്ങളുടേതെന്ന്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രസിഡണ്ട്‌ ഹൈദർ മുസ്ലിയാർ, വർക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന.സെക്രട്ടറി അബ്ദുൽ ഹമീദ്‌ സഅദി ഈശ്വര മംഗലം തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ന്‌ മുസ്വഫ ഐകാഡ്‌ സിറ്റി വലിയ പള്ളിയിൽ ഇശാ നിസ്കാര ശേഷം നടക്കുന്ന ദിക്ർ മജ്ലിസിൽ ശിഹാബ്‌ തന്നൾക്ക്‌ വേണ്ടി പ്രത്യേകം പ്രാർത്ഥനയും മയ്യിത്ത്‌ നിസ്കാരവും സംഘടിപ്പിക്കുന്നതാണ്‌.

അബുദാബി: എസ്‌.വൈ.എസ്‌ കമ്മിറ്റി ഇന്ന്‌ രാതി ഇശാനിസ്കാര ശേഷം മദീനാ സായിദിലെ ന്യൂ മെഡിക്കൽ സെന്ററിനു സമീപമുള്ള ബിൻഹമൂദ മസ്ജിദിൽ മയ്യിത്ത്‌ നിസ്കാരം സംഘടിപ്പിക്കുന്നതാണ്.

ദുബൈ :
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ക്ക് വേണ്ടി ഇന്ന് രാത്രി 10 മണിക്ക് അല്‍ ഗുരൈര്‍ മസ്ജിദില്‍ (naif souk) സംഘ്ടിപ്പിക്കുന്ന മയ്യിത്ത്‌ നിസ്കാരത്തില്‍ മുഴുവന്‍ SYS, RSC പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് മമ്പാട്‌ ഉസ്താദ്‌ അറിയിക്കുന്നു.
by :
ഫിറോസ്
കുഞ്ഞിമൊയ്തു കാവപ്പുര
അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ

Saturday, August 1, 2009

ബറാ‍അത്ത് & സ്വലാത്ത് മജ്്ലിസ്

ബറാ‍അത്ത് & സ്വലാത്ത് മജ്്ലിസ്

Wednesday, July 29, 2009

തിരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ വി.സി.ഡി കൾ


മുസ്വഫ എസ്.വൈ.എസ്. വിശുദ്ധ റമളാനിൽ വിവിധ വിഷയങ്ങളിൽ പ്രഗത്ഭ പണ്ഡിതന്മാരുടെ തിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ അടങ്ങിയ വി.സി.ഡി ഗിഫ്റ്റ് ആൽബം പുറത്തിറക്കുന്നു. ലിസ്റ്റ് താഴെ
മുസ്വഫ എസ്.വൈ.എസ്.