Wednesday, July 30, 2008

ദുആ സമ്മേളനവും സ്വലാത്തുത്താജ്‌ മജ്‌ ലിസും

മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച ഇസ്‌റാഅ മിഅറാജ്‌ ദിനത്തോടനുബന്ധിച്ച്‌ ദുആ സമ്മേളനത്തില്‍ അബ്‌ദുല്‍ഹമീദ്‌ ശര്‍വാനി പ്രസംഗിക്കുന്നു

മുസ്വഫ എസ്‌.വൈ.എസ്‌ ഇസ്‌റാഅ മിഅറാജ്‌ ദിനാചരണത്തിന്റെ ഭാഗമായി ദു ആ സമ്മേളനവും സ്വലാത്തുത്താജ്‌ മജ്‌ ലിസും സംഘടിപ്പിച്ചു. അബ്‌ ദുല്‍ ഹമീദ്‌ ശര്‍വാനി ഉദ്ബോധന പ്രഭാഷണം നടത്തി. അബ്‌ ദുല്‍ ഹമീദ്‌ സഅദി , അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ, പി.പി. എ . കല്‍ത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.

Monday, July 28, 2008

ഇസ്‌റാഅ-മിഅറാജ്‌ ദിനാചരണവും ദുആ സമ്മേളനവും

‍മുസ്വഫ എസ്‌.വൈ.എസ്‌. കമീറ്റി ഇസ്‌റാഅ -മിഅറാജ്‌ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദുആ സമ്മേളനം മുസ്വഫ ശഅബിയ പത്തില്‍ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ 29-07-2008 നു ഇശാ നിസ്കാര ശേഷം നടക്കുന്നതാണ്‌.

പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കുന്നതാണ്‌.
വിശദ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144

Sunday, July 27, 2008

സ്വലാത്തുന്നാരിയ രണ്ടാം വാര്‍ഷികം

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി എല്ലാ തിങ്കളാഴ്ചകളിലും ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനടുത്തുള്ള കാരവന്‍ ജുമാമസ്‌ജിദില്‍ സംഘടിപ്പിക്കുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ രണ്ടാം വാര്‍ഷിക സംഗമം 28/07/2008 തിങ്കളാഴ്ച ഇശാനിസ്കാര ശേഷം നടക്കുന്നതാണ്‌.

പ്രമുഖ പണ്ഡിതനമരും സാദാത്തീങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്‌.

വിശദ വിവരങ്ങള്‍ക്ക്‌ 02 5523491 / 055-9134144

Saturday, July 26, 2008

ഉംറസംഘം പുറപ്പെട്ടു

ഉംറ സംഘത്തിനു നല്‍കിയ യാത്രയപ്പ്‌ യോഗത്തില്‍ അമീര്‍ കെ.കെ.എം. സഅദി പ്രസംഗിക്കുന്നു

മുസ്വഫ എസ്‌.വൈ.എസ്‌. സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിച്ച ഉം റ-സിയാറത്ത്‌ യാത്രയുടെ രണ്ടാമത്‌ ബാച്ച്‌ മുസ്വഫ ശഅബിയയില്‍ നിന്ന് അമീര്‍ കെ.കെ.എം. സഅദി യുടെ കീഴില്‍ പുറപ്പെട്ടു. ശഅബിയ പത്തിലെ പള്ളിയില്‍ ചേര്‍ന്ന യാത്രയയപപ്പ്‌ യോഗത്തില്‍ മുസ്തഫ ദാരിമി, അബ്‌ദുല്‍ഹമീദ്‌ സഅദി, കെ.കെ.എം. സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഗസ്റ്റ്‌ 2 നു സംഘം തിരിച്ചെട്ട്തുന്നതാണ്

Tuesday, July 22, 2008

വിശുദ്ധ റമദാനില്‍ ഉംറ & സിയാറത്ത്‌ ;മുസ്വഫയില്‍ നിന്നും

മുസ്വഫ എസ്‌.വൈ.എസ്‌ വിശുദ്ധ റമദാനില്‍ സംഘടിപ്പിക്കുന്ന ഉംറ & സിയാറത്ത്‌ യാത്രക്കുള്ള ബുക്കിംഗ്‌ ആരംഭിച്ചിരിക്കുന്നു.

സെപ്റ്റമ്പര്‍ 17 നു പുറപ്പെട്ട്‌ പെരുന്നാ‍ള്‍ നിസ്കാരം കഴിഞ്ഞ്‌ മദീനയില്‍ നിന്നും മടക്കയാത്ര (ഇ.അ)

അമീര്‍ :മുസ്തഫദാരിമി കടാങ്കോട്‌


പുണ്യസ്ഥലങ്ങളില്‍ സിയാറത്ത്‌
പ്രഗത്ഭ അമീറിന്റെ നേത്യത്വം
മെച്ചമായ യാത്രാസൗകര്യം

കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും
എസ്‌.വൈ.എസ്‌. ഓഫീസ്‌ : 02 5523491 /0559134144
എസ്‌.വൈ.എസ്‌. മദ്രസ്സ : 02 5524773
മുസ്തഫ ദാരിമി : 050 5311967 / 02 5546433
അബ്ദുല്‍ ഹമീദ്‌ സഅദി : 050 3223545
അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ : 050 6720786
അറളം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ : 02 5547569 ( സനാഇയ്യ ഏരിയ )

Monday, July 21, 2008

എസ്‌.വൈ.എസ്‌. മുസ്വഫ അപലപിച്ചു

വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ കൊലപാതകത്തിലേക്കും അക്രമണങ്ങളിലേക്കും നീങ്ങുന്നത്‌ ആശാസ്യകരമല്ലെന്നും, വിവാദ പാഠപുസ്തകത്തിനെതിരെ നടന്ന സമരത്തിനിടെ അധ്യാപകന്‍ കൊല്ലപ്പെട്ടത്‌ ഖേദകരവും അപമാനകരവുമാണെന്ന്‌ മുസ്വഫ എസ്‌.വൈ.എസ്‌. എക്സിക്യൂട്ടീവ്‌ കമ്മിറ്റി പ്രസ്താവിച്ചു.

പ്രസിഡണ്ട്‌ ഹൈദര്‍ മുസ്ലിയാര്‍ , സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ സഅദി, മുസ്തഫ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു

Wednesday, July 16, 2008

ഖ്വാജ മുഈനുദ്ധീന്‍ ചിശ്തി പ്രകീര്‍ത്തന വേദി


അജ്‌മീര്‍ ഖ്വാജ മുഈനുദ്ധീന്‍ ചിശ്തി (റ)വിന്റെ ആണ്ടിനോടനുബന്ധിച്ച്‌ മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിച്ച പ്രകീര്‍ത്തന വേദി


കെ.കെ.എം. സഅദി ഖ്വാജ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്തഫ ദാരിമി കടാങ്കോട്‌ , അബ്‌ദുല്‍ ഹമീദ്‌ സഅദി, അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ, അബ്ദുല്‍ ഹമീദ്‌ ശര്‍വാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

pb‌

Sunday, July 13, 2008

അജിമീര്‍ ആണ്ട്‌ നേര്‍ച്ചയും അനുസ്മരണ പ്രഭാഷണവും

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി അജിമീര്‍ ഖാജാ മുഈനുദ്ധീന്‍ ചിശ്തി (റ) വിന്റെ ആണ്ട്‌ നേര്‍ച്ചയും ഖാജാ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു.

15-07-2008 ചൊവ്വാഴ്ച ഇശാ നിസാരാനന്തരം മുസ്വഫ ശഅബിയ 10 ലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.കെ.എം.സഅദി അനുസമരണ പ്രഭാഷണം നടത്തും


02-5523491 / 055-9134144

Saturday, July 12, 2008

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത ;കാമ്പയിന്‍ പ്രഭാഷണം


ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ നടന്ന സംഗമത്തില്‍ കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു.

മുസ്വഫ സനഇയ്യ 14 ലെ സനഇയ്യത്തുല്‍ അറബിയ്യ: കമ്പനി പള്ളിയില്‍ 10-07-2008 നു ഇശാ നിസ്കാര ശേഷം നടന്ന സംഗമത്തില്‍ പ്രസിഡണ്ട്‌ ഒ.ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. മുസ്തഫ ദാരിമി കടാങ്കോട്‌, ആറളം അബ്‌ദുറഹ്‌മാന്‍ മുസ്ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ ശര്‍വാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉംറ & സിയാറത്ത്‌ യാത്ര-റമദാന്‍ ആദ്യം മക്കയിലും മദീനയിലും


വിശുദ്ധ റമദാനിലെ ആദ്യ ദിനങ്ങള്‍ മക്കയിലും മദീനയിലും കഴിയാന്‍ അവസരമൊരുക്കി മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിക്കുന്ന് വിശുദ്ധ ഉം റ &സിയാറത്ത്‌ യാത്രക്കുള്ള ബുക്കിംഗ്‌ ആരംഭിച്ചിരിക്കുന്നു. more details, please click on the notice

pb

Monday, July 7, 2008

കാമ്പയിന്‍ സമാപന സമ്മേളനം


ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌ . നടത്തിവരുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ 10/07/2008 വ്യാഴം ഇശാ നിസ്കാരത്തിനു ശേഷം മുസ്വഫ സനാഇയ്യ 14 ലെ സനാഇയ്യത്തുല്‍ അറബിയ്യ: കമ്പനി പള്ളിയില്‍ (പഴയ മതാഫിക്ക്‌ പിറക്‌ വശം ) കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു

‌കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 02-5547569 0508172599 055-9134144