Monday, June 30, 2008

ഉംറ & സിയാറത്ത്‌ സംഘം ജൂലൈ 2 നു പുറപ്പെടുന്നു

മുസ്വഫ എസ്‌.വൈ.എസ്‌ സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഉംറ & സിയാറത്ത്‌ യാത്രയുടെ 54 പേര്‍ അടങ്ങുന്ന ആദ്യ ബാച്ച്‌ ജൂലൈ 2 നു വൈകീട്ട്‌ 6 മണിക്ക്‌ മുസ്വഫ ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന യാത്രയയപ്പിനു ശേഷം പുറപ്പെടുന്നതാണ്‌. നിരവധി തവണ ഉംറ സംഘത്തിനു നേത്യത്വം നല്‍കിയ യുവ പണ്ഡിതനും മുസ്വഫ എസ്‌.വൈ.എസ്‌ ജന:സെക്രട്ടറിയുമായ അബ്‌ദുല്‍ ഹമീദ്‌ സഅദി ഈശ്വരമംഗലമാണു സംഘത്തിന്റെ അമീര്‍. ആദ്യം മക്കയിലേക്ക്‌ പോവുന്ന സംഘം ഉംറ നിര്‍വഹണം കഴിഞ്ഞ്‌ ജുലൈ എഴാം തിയ്യതി ബദര്‍ വഴി മദീന സിയാറത്തിനായി പുറപ്പെടുന്നതും ജുലൈ പതിനൊന്നാം തിയ്യത്‌ മദീനയില്‍ നിന്നും യാത്ര തിരിച്ച്‌ 12 നു മുസ്വഫയില്‍ തിരിച്ചെത്തുന്നതുമാണ്‌'.

ജൂലൈ 23 നു പുറപ്പെടുന്ന രണ്ടാമത്‌ സംഘത്തെ നയിക്കുന്നത്‌ യുവ പണ്ഡിതനും പ്രഭാഷകനും നിരവധി തവണ ഹജ്ജ്‌ -ഉംറ സംഘത്തെ നയിച്ചിട്ടുള്ള കെ.കെ.എം സഅടിയാണ്‌. റമളാനില്‍ സംഘടിപ്പിക്കുന്ന ഉംറ -സിയാറത്ത്‌ യാത്രക്കുള്ള ബുക്കിംഗ്‌ ആരംഭിച്ചതായും സംഘാടകര്‍ അറിയിക്കുന്നു

വിശദ വിവരങ്ങള്‍ക്ക്‌ 02 5523491 / 055 -9134144 എന്നീ നമ്പറുകളില്‍ വിളിക്കുക

Sunday, June 29, 2008

കെ.കെ. എം. സഅദിയുടെ പ്രഭാഷണം 01-07-2008

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌ . നടത്തുന്ന കാമ്പയിന്റെ ഭാഗമായി ജുലൈ ഒന്നിനു ചൊവ്വാഴ്ച മുസ്വഫ ശഅബിയ 10 ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ പമുഖ യുവ പണ്ഡിതന്‍ കെ.കെ.എം.സഅദി യുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491

Tuesday, June 24, 2008

സിറാജ്‌ ദിനപത്രം ഓഫര്‍

സത്യത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണം
സിറാജ്‌ ദിനപത്രംദുബായില്‍ നിന്നും
ഓഫര്‍ ചുരുങ്ങിയ സമയത്തേക്ക്‌ മാത്രം
വിസിറ്റ്‌ സിറാജ്‌

Saturday, June 21, 2008

ആത്‌മീയമായ ഉന്നമനത്തിനു കഠിനമായ തപസ്യ അനിവാര്യം, അബ്‌ ദുല്‍ അസീസ്‌ സഖാഫി


മുസ്വഫ:

‌യഥാര്‍ത്ഥമായ ആത്മീയ ഉന്നമനം ദീര്‍ഘകാലത്തെ കഠിനമായ തപസ്യയിലൂടെ മാത്രമേ നേടിയെടുക്കാനാവൂ എന്ന് അബ്‌ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌ അഭിപ്രായപ്പെട്ടു. ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌. വൈ.എസ്‌. സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ദിച്ച്‌ ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനു സമീപമുള്ള പള്ളിയില്‍ നടന്ന പ്രഭാഷണ വേദിയില്‍ ' ആത്മീയത , തെറ്റും ശരിയും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.ശരീരത്തിന്റെ ആരോഗ്യത്തിനു പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം എപ്രകാരാം അനിവാര്യമാണോ അപ്രകാരം ആത്മാവിന്റെ ആരോഗ്യത്തിനു ഇബാദത്തുകള്‍ (ആരാധനകള്‍ ) അനിവാര്യമാണു. ആത്മാവിനു വേണ്ട ആരാധനകള്‍ വര്‍ദ്ധിപ്പിച്ച്‌ ആതിമീയമായ ഉന്നതിയിലെത്തിയ മഹാന്മാര്‍ തങ്ങളുടെ ആത്മീയ ഉത്കര്‍ഷം ചൂഷണോപാധിയാക്കിയ ചരിത്രമില്ല. എന്നാല്‍ എക്കാലത്തും വ്യാജന്മാര്‍ ആത്മീയതയൂടെ മറവില്‍ ചൂഷകരായി രംഗത്ത്‌ വന്നിട്ടുള്ളതിനെ കാലാകലം പണ്ഡിതന്മാര്‍ സാമാന്യ ജനത്തിനു മുന്നില്‍ തുറന്ന് കാട്ടിയിറ്റുള്ളത്‌ വിസമരിച്ച്‌ അത്തരക്കാരുടെ പിടിയില്‍ അകപ്പെടുന്നത്‌ സൂക്ഷിക്കുന്നതിനൊപ്പം, മഹാന്മാരെയും ആത്മീയതയെയും മൊത്തത്തില്‍ നിരാകരിക്കുന്ന ബിദ ഈ പ്രസ്ഥാനക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും മമ്പാട്‌ പറഞ്ഞു.


ഒ.ഹൈദര്‍ മുസ്‌ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ സഅദി, ആറളം അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.