Thursday, April 30, 2009

അബ്ദുറഷീദ് സഖാഫിക്ക് യാത്രയയപ്പ് നല്‍കി

അവധിക്ക് നാട്ടിലേക്ക് പോവുന്ന ഹാഫിള് അബ്ദുറഷീദ് സഖാഫിക്ക് മുസ്വഫ എസ്.വൈ.എസ്. ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

കഴിഞ്ഞ 6 മാസക്കാലമായി മുസ്വഫ എസ്.വൈ.എസ്. നടത്തുന്ന ഖുര്‍ആന്‍ തജ് വീദ് ക്ലാസ് നയിക്കുന്ന അബ്ദുറഷീദ് സഖാഫിക്ക് മുസ്വഫ എസ്.വൈ.എസ്. ഉപഹാരം മുസ്തഫ ദാരിമി നല്‍കി. ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്ന ചടങ്ങില്‍ മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി, അബ് ദുല്‍ ഹമീദ് സഅദി, അബദുല്‍ ഹമീദ് ശര്‍വാനി ,അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ ,ബഷീര്‍ വെള്ളറക്കാട് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. അബ് ദു റഷീദ് സഖാഫി യാത്രയയപ്പിന് നന്ദി പറഞ്ഞ് സംസാരിച്ചു.

എല്ലാ ബുധനാഴ്ചകളിലും മുസ്വഫയില്‍ വെച്ച് നടന്നു വരുന്ന ക്ലാസില്‍ പ്രായഭേതമന്യേ വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ മുടങ്ങാതെ പങ്കെടുക്കുന്നു. ഒരു മാസത്തെ അവധിക്കു ശേഷം ക്ലാസ് പുനരാരംഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഒ.ഹൈദര്‍ മുസ്ലിയാര്‍ ഒറവില്‍

മുസ്തഫ ദാരിമി കടാങ്കോട്

അബ്ദുല്‍ ഹമീദ് സഅദി ഈശ്വര മംഗലം

അബ്ദുല്‍ ഹമീദ് ശര്‍വാനി ചിയ്യൂര്‍

ഹാഫിള് അബ്ദു റഷീദ് സഖാഫി

Saturday, April 25, 2009

ബിദഈ പ്രസ്ഥാനക്കാർ യുക്തിവാദത്തിന്റെ വഴിയേ ; കെ.കെ.എം. സ അദി

ആത്മീയതയെ തള്ളിക്കളയുന്ന ബിദഈ പ്രസ്ഥാനക്കാർ യുക്തിവാദത്തിന്റെ വഴിയിലൂടെയാണ്‌ നീങ്ങുന്നതെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സഅദി പറഞ്ഞു. മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിച്ച മുഹ്‌യിദ്ദിൻ മാല ആലാപന വേദിയിൽ പ്രസ്ഥുത മാലയിലെ വ്യാപകമായി ദുർവ്വ്യാഖ്യാനം ചെയ്യപ്പെടുന്ന വരികളുടെ ശരിയായ വ്യഖ്യാനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാന്മാരുടെ നന്മ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്‌ മുസ്ലിം ലോകത്ത്‌ നിരാക്ഷേപം നടന്നു കൊണ്ടിരുന്ന കാര്യമാണ്‌ അതിനെ എതിർക്കുന്നവർ സ്വന്തം കഴിവും കഴിവുകേടും അനുസരിച്ച്‌ മഹാന്മാരെ തുലനം ചെയ്തത്താണ്‌ കുഴപ്പങ്ങൾക്ക്‌ കാരണം. സുന്നികൾ ആലാപനം ചെയ്യുന്ന മാലയും മൗലിദുകളും വിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ഇസ്ലാമിക ആശയങ്ങൾക്ക്‌ വിരുദ്ധമായി യാതൊന്നും ഇല്ലാത്തതാണെന്ന് തെളിയിക്കപ്പെട്ടതും ഇന്ന് അതിനെ എതിർക്കുന്നവരുടെ പഴയ കാല നേതാക്കൾ വാദപ്രതിവാദ വേദിയിൽ തന്നെ അക്കാര്യം സമ്മതിക്കേണ്ടി വന്നിട്ടുള്ളതും സഅദി അനുസ്‌മരിച്ചു.

പി.പി.എ. റഹ്‌മാൻ മൗലവി കൽത്തറ മുഹ്‌യിദ്ദീൻ മാല ആലാപന വേദി നയിച്ചു. അബുദുൽ ഹമീദ്‌ സഅദി , അബ്‌ദുൽ ഹമീദ്‌ മുസ്ലിയാർ ചിയ്യൂർ, അബൂബക്കർ മുസ്‌ലിയാർ ഓമച്ചപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു

കെ.കെ.എം. സദി പ്രസംഗിക്കുന്നു

അലാപന സദസ്സ്Thursday, April 23, 2009

ലീഗ്‌ ആക്രമണം ;മുസ്വഫ എസ്‌.വൈ.എസ്‌. പ്രതിശേധിച്ചു

എസ്‌.വൈ.എസ്‌. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ജനമുന്നേറ്റ യാത്രയ്ക്ക്‌ നേരേ ഇരിക്കൂരിൽ വെച്ച്‌ ലീഗ്‌ പ്രവർത്തകർ ആക്രമണം നടത്തുകയും എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജന.സെക്രട്ടറി ആർ.പി.ഹുസൈൻ മാസ്റ്ററെയും കണ്ണൂർ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ സ അദ്‌ തങ്ങളെയും മർദ്ദിക്കുകയും ചെയ്ത തിൽ മുസ്വഫ എസ്‌.വൈ.എസ്‌. സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിശേധിച്ചു. കുറ്റക്കാർക്കെതിരെ കർശനവും മാതൃകാപരവുമായ നടപടികൾ കൈകൊള്ളുവാൻ യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട്‌ ഒ.ഹൈദർ മുസ്ലിയാർ, വർക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന.സെക്രട്ടറി അബ്‌ദുൽ ഹമീദ്‌ സഅദി തുടങ്ങിയവർ പ്രസംഗിച്ചു

Tuesday, April 21, 2009

മുഹ് യിദ്ദിൻ മാല ആലാപനവും വ്യാഖ്യാനവും

മുഹ് യിദ്ദീൻ മാല ആലാപനവും വ്യാഖ്യാനവും മുസ്വഫയിൽ


മീലാദ് കാമ്പയിൻ വി.സി.ഡി പ്രകാശനം ചെയ്തു.

മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച മദ്രസ്സാ വിദ്യാർത്ഥികളുടെ കലാ പരിപാടികളുടെയും അഡ്വ .ഇസ്മാഈൽ വഫയുടെ പ്രഭാഷണത്തിന്റെ യും വി.സി.ഡി കൾ മുസ്വഫ പോലിസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടന്ന സ്വലാത്തുന്നാരിയ മജ്‌ലിസിൽ പ്രകാശനം ചെയ്തു.

മുസ്വഫ എസ്‌.വൈ.എസ്‌. ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ ദുല്ല കുട്ടി ഹാജിയിൽ നിന്ന് ലുലു അൽ ഫള്‌ൽ സൂപ്പർമാർക്കറ്റ്‌ എം.ഡി. ഇബ്രാഹിം കാസർഗോഡ്‌ ആദ്യകോപ്പികൾ സ്വീകരിച്ചു.
മുസ്തഫ ദാരിമി കടാങ്കോട്‌, അബ്‌ദുൽ ഹമീദ്‌ സഅദി പ്രസംഗിച്ചു.

Tuesday, April 7, 2009

മീലാദ്‌ കാമ്പയിൻ ദുആ സമ്മേളനത്തോടെ സമാപിച്ചു


ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. കഴിഞ്ഞ രണ്ട്‌ മാസക്കാലമായി നടത്തിവന്ന മീലാദ്‌ കാമ്പയിൻ 2009 ദു ആ സമ്മേളനത്തോടെ സമാപിച്ചു.
ഒരു കുടുംബത്തിൽ നിന്ന്‌ ഒരു ലക്ഷം സ്വലാത്ത്‌ സമർപ്പണവും സമാപനത്തോടനുബന്ധിച്ച്‌ നടന്നു. 26 ലക്ഷം സ്വലാത്തുകൾവരെ ചൊല്ലിതീർത്ത കുടുംബങ്ങൾ ഉണ്ടായിരുന്നു. സമാപന സംഗമത്തോടനുബന്ധിച്ച്‌ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി ശൈഖ്‌ മുഹ്‌യിദ്ദീൻ അബ്‌ദുൽഖാദിർ ജീലാനി (റ) അനുസ്മരണ പ്രഭാഷണം നടത്തി. മുഹ്‌യിദ്ദീൻ മാല പോലുള്ള പ്രകീർത്തന കാവ്യങ്ങളിൽ നിന്ന്‌ നിന്ന്‌ അടർത്തിമാറ്റിയ വരികൾ ദുർ വ്യാഖ്യാനം ചെയ്ത്‌ മുസ്ലിംങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബിദഈ കക്ഷികളെ കരുതിയിരിക്കാൻ കെ.കെ.എം. സഅദി ഓർമ്മിപ്പിച്ചു.

മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടന്ന പരിപാടിയിൽ ഒ.ഹൈദർ മുസ്ലിയാർ ,മുസ്തഫ ദാരിമി, അബ്‌ ദുൽ ഹമീദ്‌ സഅദി ഈശ്വര മംഗലം തുടങ്ങി പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിച്ചു.

Thursday, April 2, 2009

എസ്‌.വൈ.എസ്‌. പ്രവർത്തക സംഗമം ,അഡ്വ ഇസ്മയിൽ വഫ ക്ലാസ്‌ നയിക്കും

മുസ്വഫ എസ്‌.വൈ.എസ്‌. പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന പഠന സംഗമത്തിൽ പ്രമുഖ മനശാസ്ത്രജ്ഞൻ അഡ്വ. ഇസ്മയിൽ വഫ ക്ലാസ്‌ നയിക്കും. മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ 04-04-2009 ശനിയാഴ്ച രാത്രി കൃത്യം 9 മണിക്ക്‌ ക്ലാസ്‌ തുടങ്ങുന്നതായിരിക്കും
എസ്‌.വൈ.എസ്‌. മെമ്പർഷിപ്പ്‌ ഉള്ളവർക്ക്‌ മാത്രമായി ക്ലാസ്‌ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ക്ലാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും മെമ്പർഷിപ്പ്‌ കാർഡ്‌ കൊണ്ടുവരേണ്ടതാണ്‌.

കൂടുതൽ വിവരങ്ങൾക്ക്‌ 02 5523491 ,050 6720786