മുസ്വഫ:
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് വേണ്ടി മുസ്വഫയിൽ മയ്യിത്ത് നിസ്കാരവും കൂട്ടു പ്രാർത്ഥനാ വേദിയും സംഘടിപ്പിച്ചു. മുസ്വഫ എസ്.വൈ.എസ് രണ്ട് മാസം കൂടുമ്പോൾ സംഘടിപ്പിക്കുന്ന 70000 ദിക്‌ർ ചൊല്ലിദു ആ ചെയ്യുന്ന വേദി , ശിഹാബ് തങ്ങൾ ക്കായി സമർപ്പിക്കപ്പെടുകയായിരുന്നു.
സയ്യിദ് താഹിറുൽ അഹ്ദൽ തങ്ങൾക്കു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി. മുസ്വഫയിൽ ഐകാഡ് സിറ്റി വലിയ പള്ളിയിൽ ഇശാ നിസ്കാര ശേഷം നടന്ന വേദിയിൽ മുസ്വഫ എസ്.വൈ.എസ്. നേതാക്കൾക്കും പ്രവർത്തകർ ക്കു പുറമെ എസ്.കെ. എസ്.എസ്. എഫ് ന്റെയും കെ.എം.സി.സി. യുടെ യും പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.
രാഷ്ടീയ അഭിപ്രായങ്ങൾക്കധിതമായി ഏവരുടെയും ആദരവ് നേടിയ മഹത് വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേത്. സുന്നി മുസ്ലിം സമൂഹം എന്നും സയ്യിദ് കുടുംബങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പാരമ്പര്യമാണുള്ളതെന്നും , യമനിൽ നിന്ന് വന്ന് കേരളത്തിൽ വാസമുറപ്പിച്ച അനേകം മഹത്തുക്കളുടെ പരമ്പരയിൽ ഒരാളായ ശിഹാബ് തങ്ങളെ എക്കാലവും സുന്നി സമൂഹം ആദരവോടെ സ്മരിക്കുമെന്നും , ശിഹാബ് തങ്ങളുടെ വിയോഗത്തോടെ ഇന്ത്യൻ മുസ്ലിംകൾക്ക് മാത്രമല്ല ഇന്ത്യൻ ജനതയ്ക്ക് മുഴുവൻ ഒരു സമാധാന ദൂതനെയാണ് നഷ്ടമായിരിക്കുന്നതെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ വിലയിരുത്തപ്പെട്ടു.

No comments:
Post a Comment