Saturday, June 25, 2011

കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക ;ഖലീൽ തങ്ങൾ

മുസ്വഫ മജ്‌ലിസുന്നൂർ സ്വലാത്തുന്നാരിയ അഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ സയ്യിദ് ഖലീൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു.



അയൽബന്ധങ്ങളും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ ജാഗ്രതപാലിക്കണമെന്ന് മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ആഹ്വാനം ചെയ്തു. മുസ്വഫ മജ്ലിസുന്നൂർ സ്വലാത്തുന്നാരിയ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങൾ.

നല്ലകുടുംബങ്ങൾ നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിന്‌ അത്യന്താപേക്ഷിതമാണ്‌.കുടുംബബന്ധങ്ങളും അയൽ ബന്ധങ്ങളും കാത്ത്സൂക്ഷിക്കുന്നതിൽ നമ്മുടെ പൂർവീകർ കാണിച്ച് തന്ന മാതൃക നാംമറക്കരുത്. കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിൽ ഭാര്യ ഭർക്കന്മാർ പരസ്പരം ഉണർത്തേണ്ടതുണ്ട്. കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതിനു പകരം ഭൂകമ്പമാണ് പലയിടത്തും ദർശിക്കുന്നത്. അതിനൊരു മാറ്റമുണ്ടാവണം. ചുരുങ്ങിയദിവസങ്ങളുടെ അവധിയിൽ നാട്ടിൽ പോകുന്ന പ്രവാസികൾ തങ്ങളുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്താൻ ദിവസം കണ്ടെത്തണമെന്നും ഖലീൽ തങ്ങൾ പറഞ്ഞു.






ഐ.സി.എഫ് മുസ്വഫയുടെ കീഴിൽ വനിതകൾക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ട്രൈനിംഗ്പദ്ധതിയുടെ പ്രഖ്യാപവും സംഗമത്തൽ നടന്നു.

ഐ.സി.എഫ്.യു.എ.ഇനാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി അദ്ധ്യക്ഷത വഹിച്ച സംഗമം കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉത്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് സഅദി ഈശ്വരമംഗലം ,ഡോ.ഷാജു ജമാലുദ്ദീൻ, ഡോ. അബ്ദുസലാം തുടങ്ങിയവർ പ്രസംഗിച്ചു.

ഇശാനിസ്കാരത്തിനു ശേഷം ഐകാഡ് പള്ളിയിൽ നടന്ന നാരിയസ്വലാത്ത് അഞ്ചാംവാര്‍ഷിക ദുആ സമ്മേളനത്തിന്‌ ഖലീൽ തങ്ങൾ നേതൃത്വം നല്‍കി.

No comments: