Thursday, June 21, 2012

മുസഫയില്‍ സ്വലാത്ത് വാര്‍ഷികം



അബൂദാബി: ഐ സി എഫ് മുസഫ കമ്മിറ്റി നടത്തിവരുന്ന 
നാരിയത്ത് സ്വലാത്ത് മജ്്‌ലിസിന്റെ ആറാം വാര്‍ഷികം
 22ന് വെള്ളിയാഴ്ച ശാബിഅ ഖലീഫ പത്തിലെ
എമിറേറ്റ്‌സ് സ്‌കൂളില്‍ നടക്കും.


 അസര്‍ നിസ്‌കാരാനന്തരം ആരംഭിക്കുന്ന പരിപാടിക്ക് 
സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
 പരിപാടിയോടനുബന്ധിച്ച് ബുര്‍ദ മജ്്‌ലിസ്,
 ടി.എന്‍. പുരത്തിന്റെ ഇസ്ലാമിക കഥാപ്രസംഗം 
എന്നിവയും നടക്കും.


മുസ്തഫ ദാരിമി കടാങ്കോട്, കെ കെ.എം. സഅദി,
 അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം
തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.