Thursday, June 21, 2012

മുസഫയില്‍ സ്വലാത്ത് വാര്‍ഷികം



അബൂദാബി: ഐ സി എഫ് മുസഫ കമ്മിറ്റി നടത്തിവരുന്ന 
നാരിയത്ത് സ്വലാത്ത് മജ്്‌ലിസിന്റെ ആറാം വാര്‍ഷികം
 22ന് വെള്ളിയാഴ്ച ശാബിഅ ഖലീഫ പത്തിലെ
എമിറേറ്റ്‌സ് സ്‌കൂളില്‍ നടക്കും.


 അസര്‍ നിസ്‌കാരാനന്തരം ആരംഭിക്കുന്ന പരിപാടിക്ക് 
സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
 പരിപാടിയോടനുബന്ധിച്ച് ബുര്‍ദ മജ്്‌ലിസ്,
 ടി.എന്‍. പുരത്തിന്റെ ഇസ്ലാമിക കഥാപ്രസംഗം 
എന്നിവയും നടക്കും.


മുസ്തഫ ദാരിമി കടാങ്കോട്, കെ കെ.എം. സഅദി,
 അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം
തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

Wednesday, July 27, 2011

ആരോഗ്യ ബോധവത്കരണ ക്ലാസ് & ഫ്രീ മെഡിക്കല്‍ ചെക്‌അപ്

മുസ്വഫ്വ ഐ.സി.എഫും ലൈഫ് ലൈന്‍ ഹോസ്പിറ്റലും സം‌യുക്തമായി ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നു.

മുസ്വഫ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍  29-07-2011 വെള്ളിയഴ്ച വൈകീട്ട് 4 മുതല്‍ 7 വരെയാണ്‌ സമയം. ഇബ്‌റാഹിം സഖാഫി കോട്ടൂരും പ്രമുഖ ഡോക്ടർമാരും ക്യാമ്പിൽ സംബന്ധിക്കുന്നതാണ്‌

Friday, July 8, 2011

അബ്ദുല്ലകുട്ടിഹാജിക്ക് യാത്രയയപ്പ് നല്കി


37 വർഷത്തെ ഗൾഫ് ജീവിതം ;അബ്ദുല്ലകുട്ടിഹാജിനാട്ടിലേക്ക് മടങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ.

മൂന്ന് പതിറ്റാണ്ടിലേറേ കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വിശ്രമജിവിതത്തിനായിമടങ്ങുന്ന അബ്ദുല്ലകുട്ടിഹാജി (തൃശൂര്) ക്ക്മുസ്വഫഐ.സി.എഫ് കമ്മിറ്റിഊഷ്മളമായ യാത്രയയപ്പ് നല്കി.

തൃശൂർ ജില്ലയിലെകിഴുപ്പിള്ളിക്കരസ്വദേശിഅബ്ദുല്ലകുട്ടിഹാജി1974 ലാണ്ആദ്യമായിയു.എ.ഇയിൽഎത്തുന്നത്. ADOC (അഡോക്), NPCC, G.P.C, M.I.S ഷാർജതുടങ്ങിയകമ്പനികളിൽജോലിചെയ്തഅദ്ധേഹംകഴിഞ്ഞ 14 വർഷമായി GOGAS അബുദാബിയിൽ അസിസ്റ്റന്റ് മാനേജരായാണ്ജോലിചെയ്തിരുന്നത്.

മുസ്വഫഐ.സി.എഫ് ആക്ടിംഗ് പ്രസിഡണ്ട്, സുന്നിമദ്രസകളുടെചെയർമാൻ , ഐ.സി.എഫ്. യു.എ.ഇനാഷണൽ കമ്മിറ്റിഎക്സിക്യൂട്ടിവ്എന്നീനിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നഅദ്ധേഹം നാട്ടിലേക്ക് മടങ്ങുന്നത് തന്റെനിഷ്കളങ്കവുംആത്മാർത്ഥവുംമാതൃകാപരവുമായപ്രവർത്തനങ്ങൾ കാഴ്ച വെച്ച് തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ്.

നളന്ദ സ്കൂൾ കിഴുപ്പിള്ളിക്കരയിൽ സ്കൂൾ വിദ്യഭ്യാസവും ,തുടർന്ന് തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1970 ൽമെക്കാനിക്കൽ എഞ്ചിനീയറിംഗ്ഡിഗ്രിയുംകരസ്ഥമാക്കിയ ഹാജി. ഇപ്പോൾ താമസിക്കുന്നമൂത്തേടത്തറ–പെരിങ്ങോട്ടുകരമഹല്ല് വെൽഫയർ കമ്മിറ്റിഅബുദാബിപാട്രേൺ, അൽ ബാസ് ചാരിറ്റബിൾ ട്രസ്റ്റ്കാട്ടൂർവൈസ് ചെയർമാൻ എന്നീസ്ഥാനങ്ങളുംവഹിച്ചുവരുന്നു.


മുസ്വഫ ഐ.സി.എഫ് ഉപഹാരം മുസ്തഫ ദാരിമി കടാങ്കോടും ,ഹൈദർ മുസ്‌ലിയാർ ഒറവിലും ചേർന്ന് നൽകുന്നു. അബ്ദുൽ ഹമീദ് സ‌അദി ഈശ്വര മംഗലം, അബ്ദുൽ ഹമീദ് ശർവാനി തുടങ്ങിയവർ സമീപം


ആദ്യമായിയു.എ.ഇയിലെക്കെത്തിയത് ദ്വാരക എന്ന കപ്പലിലായിരുന്നുവെന്നും യുഎ.ഇയുടെ പടിപടിയായുള്ള വളർച്ചയും ഉയർച്ചയുംനേരിൽ കണ്ട് അനുഭവിക്കാനും അവസരമുണ്ടായതായും അബ്ദുല്ലകുട്ടിഹാജി പറഞ്ഞു. ഏറെ കാലമായികുടുംബത്തോടൊപ്പം മുസ്വഫയിലാണ്താമസിക്കുന്നത്. രണ്ട്പെണ്മക്കൾ വിവാഹിതരായി ഒരാൾ മസ്കറ്റിലും ഒരാൾ നാട്ടിലും ഭർത്താവിനൊപ്പം കഴിയുന്നു.

അബ്ദുല്ലകുട്ടിഹാജിയുടെ നിസ്വാർത്ഥ സേവനത്തെ ആദരിച്ച് കൊണ്ട് മുസ്വഫ ഐ.സി.എഫ് ഉപഹാരം വാദിഹസനിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് മുസ്തഫ ദാരിമി കടാങ്കോടും ,ഹൈദർ മുസ്‌ലിയാർ ഒറവിലും ചേർന്ന് നൽകി. മുസ്തഫദാരിമിഅദ്ധ്യക്ഷതവഹിച്ചു.അബ്ദുൽ ഹമീദ്സഅദി, ഹൈദർമുസ്ലിയാർഒറവിൽ,കെ.കെ.എം. സഅദി, അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ, അബ്ദുൽ ഹമീദ് ശർവാനി,അഷറഫ്ബാഖവി,ബഷീർ വെള്ളറക്കാട് തുടങ്ങിയവർആശംസകൾ നേർന്ന് സംസാരിച്ചു.

musafa ICF news

Saturday, June 25, 2011

കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക ;ഖലീൽ തങ്ങൾ

മുസ്വഫ മജ്‌ലിസുന്നൂർ സ്വലാത്തുന്നാരിയ അഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ സയ്യിദ് ഖലീൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു.



അയൽബന്ധങ്ങളും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ ജാഗ്രതപാലിക്കണമെന്ന് മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ആഹ്വാനം ചെയ്തു. മുസ്വഫ മജ്ലിസുന്നൂർ സ്വലാത്തുന്നാരിയ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങൾ.

നല്ലകുടുംബങ്ങൾ നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പിന്‌ അത്യന്താപേക്ഷിതമാണ്‌.കുടുംബബന്ധങ്ങളും അയൽ ബന്ധങ്ങളും കാത്ത്സൂക്ഷിക്കുന്നതിൽ നമ്മുടെ പൂർവീകർ കാണിച്ച് തന്ന മാതൃക നാംമറക്കരുത്. കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിൽ ഭാര്യ ഭർക്കന്മാർ പരസ്പരം ഉണർത്തേണ്ടതുണ്ട്. കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതിനു പകരം ഭൂകമ്പമാണ് പലയിടത്തും ദർശിക്കുന്നത്. അതിനൊരു മാറ്റമുണ്ടാവണം. ചുരുങ്ങിയദിവസങ്ങളുടെ അവധിയിൽ നാട്ടിൽ പോകുന്ന പ്രവാസികൾ തങ്ങളുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്താൻ ദിവസം കണ്ടെത്തണമെന്നും ഖലീൽ തങ്ങൾ പറഞ്ഞു.






ഐ.സി.എഫ് മുസ്വഫയുടെ കീഴിൽ വനിതകൾക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ട്രൈനിംഗ്പദ്ധതിയുടെ പ്രഖ്യാപവും സംഗമത്തൽ നടന്നു.

ഐ.സി.എഫ്.യു.എ.ഇനാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി അദ്ധ്യക്ഷത വഹിച്ച സംഗമം കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉത്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് സഅദി ഈശ്വരമംഗലം ,ഡോ.ഷാജു ജമാലുദ്ദീൻ, ഡോ. അബ്ദുസലാം തുടങ്ങിയവർ പ്രസംഗിച്ചു.

ഇശാനിസ്കാരത്തിനു ശേഷം ഐകാഡ് പള്ളിയിൽ നടന്ന നാരിയസ്വലാത്ത് അഞ്ചാംവാര്‍ഷിക ദുആ സമ്മേളനത്തിന്‌ ഖലീൽ തങ്ങൾ നേതൃത്വം നല്‍കി.