Sunday, October 26, 2008

വിളക്ക്‌ ; ബ്ലോഗ്‌ പോസ്റ്റിംഗ്‌ തുടങ്ങി



ഇസ്‌ലാമിക പഠനത്തിനായി വിളക്ക്‌ എന്ന ബ്ലോഗ്‌ പോസ്റ്റിംഗ്‌ തുടങ്ങി

മുസ്വഫ എസ്‌.വൈ.എസ്‌. ആസ്ഥാനമായ വാദിഹസനില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. ജന.സെക്രട്ടറി. അബ്‌ ദുല്‍ ഹമീദ്‌ സഅദി, കെ.കെ.എം. സഅദി, പ്രൊഫ. ഷാജു ജമാലുദ്ധിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. മദ്രസ വിദ്യാര്‍ത്ഥി മുഹമ്മദ്‌ മിദ്ലാജ്‌ ആദ്യം പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്തു. പ്രമുഖ യുവപണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സഅദിയായിരിക്കും വഴികാട്ടി എന്ന പേരില്‍ ബ്ലോഗ്‌ നിയന്ത്രിക്കുക.

വായനക്കാര്‍ക്ക്‌ സംശയ നിവാരണത്തിനു ബ്ലോഗില്‍ കമന്റ്‌ ചേര്‍ക്കുയോ vilakk@gmail.com എന്ന ഇ-മെയിലില്‍ അയക്കാവുന്നതോ ആണ്.

http://vazhikaatti.blogspot.com/ എന്നതാണ് ബ്ലോഗിന്റെ അഡ്രസ്സ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 050-5725411 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്















മുസ്തഫ ദാരിമി -അദ്ധ്യക്ഷപ്രസംഗം

അബ്‌ദുല്‍ ഹമീദ്‌ സഅദി - സ്വാഗതം


വഴികാട്ടി .കെ.കെ.എം.സഅദി

Saturday, October 25, 2008

വിളക്ക്‌ , ബ്ലോഗ്‌ ഉദ്ഘാടനം ഇന്ന്


വിജ്ഞാനത്തിന്റെ വെളിച്ചം വിതറി നിങ്ങളുടെ വഴിത്താരയില്‍ എന്നും വഴികാട്ടിയായി ഒരു വിളക്ക്‌

സന്ദര്‍ശിക്കുക http://vazhikaatti.blogspot.com/

മുസ്വഫ
എസ്‌.വൈ.എസ്‌. ആസ്ഥാനമായ വാദിഹസനില്‍ പ്രമുഖര്‍ സംബന്ധിക്കുന്നസദസ്സില്‍ ,25/10/2008 രാത്രി 8.30 നു ആദ്യ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്യുന്നു.

പ്രൊഫ. ഷാജു ജമാലുദ്ധീന്‍, പ്രൊഫ. യു.സി അബ്‌ദുല്‍ മജീദ്‌, പി.വി. അബൂബക്കര്‍ മൗലവി, കെ.കെ.എം. സഅദി , മുസ്തഫ ദാരിമി, അബ്‌ദൂല്‍ ഹമീദ്‌ സഅദി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും.

ഇസ്ലാമികമായ വിഷയങ്ങളില്‍ നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും vilakk@gmail.com എന്ന ഇ- മെയിലില്‍ അയക്കാവുതാണ്‌.

വിശദ വിവരങ്ങള്‍ക്ക്‌ 02-5523491


Saturday, October 11, 2008

മുസ്വഫ എസ്‌.വൈ.എസ്‌ റിലീഫ്‌ സെല്‍

റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കുന്നതിന്റെ ഭാഗമായി മുസ്വഫ എസ്‌.വൈ.എസ്‌. വിളിച്ചു ചേര്‍ത്ത എക്സിക്യൂട്ടിവ്‌ യോഗത്തില്‍ പുതിയതായി മുസ്വഫ എസ്‌.വൈ.എസ്‌. റിലീഫ്‌ സെല്‍ രൂപീകരിച്ചു .

മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി (ചെയര്‍മാന്‍), അബ്‌ദുല്ലകുട്ടി ഹാജി (വൈസ്‌ ചെയര്‍മാന്‍ ), റഷീദ്കൊട്ടില (കണ്‍വീനര്‍ ), സിദ്ധീഖ്‌ വേങ്ങര ,അബൂബക്കര്‍ ടി.കെ (ജോ.കണ്‍ വീനര്‍മാര്‍ ), മുസ്തഫ ദാരിമി , അബ്‌ദുല്‍ ഹമീദ്‌ സഅദി , അബ്‌ദുല്ല വടുതല, ബഷീര്‍ വെള്ളറക്കാട്‌, റഫീഖ്‌ വടുതല (മെമ്പര്‍മാര്‍ ) ഉള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്ര്യത്വം നല്‍കുക.

മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ചികിത്സാ സഹായം, വീട്‌ ഉണ്ടാക്കുന്നതിനും, വിവാഹ ആവശ്യത്തിനുമുള്ള സഹായം തുടങ്ങിയവയായിരിക്കും സെല്‍ ആദ്യമായി പരിഗണിക്കുക.