Showing posts with label റിലീഫ്‌ സെല്‍. Show all posts
Showing posts with label റിലീഫ്‌ സെല്‍. Show all posts

Tuesday, November 18, 2008

ജീവകാരുണ്യം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും;ഖലീല്‍ തങ്ങള്‍

‍സഹജീവികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അവര്‍ക്ക്‌ ആശ്വാസമേകുന്നവിധത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ ആയുസ്സ്‌ വര്‍ദ്ധിക്കന്‍ ഉതകുന്നതാണെന്ന് മഅദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മുസ്വഫ എസ്‌.വൈ..എസ്‌ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച റിലീഫ്‌ സെല്‍ ഫണ്ട്‌ ഉത്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അയാള്‍ക്ക്‌ കണക്കാക്കെപ്പെട്ട നിശ്ചിത ആയുസ്സിനുള്ളില്‍ മറ്റ്‌ ആളുകളേക്കാള്‍ കൂടുതലായി നന്മകള്‍ ചെയ്യുന്നതിലൂടെ അവരുടെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ആത്മിയമായ ഉന്നതിയും കൈവരിക്കാനാവുന്നു. മാരകമായ രോഗ ബാധിതര്‍ക്കും വളരെ പാവപ്പെട്ടവര്‍ക്ക്‌ വിവാഹ, വീടു നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും ഉതകുന്ന വിതത്തില്‍ സംവിധാനിച്ചിരിക്കുന്ന മുസ്വഫ എസ്‌.വൈ.എസ്‌. റിലീഫ്‌ സെല്ലിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ഖലീല്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മുസ്തഫ ദാരിമി , ഒ.ഹൈദര്‍ മുസ്ലിയാര്‍, അബ്‌ ദുല്‍ ഹമീദ സ അദി , ബനിയാസ്‌ സ്പൈക്‌ അബ്‌ ദുറഹ്‌മാന്‍ ഹാജി, പ്രൊഫ. ഷാജു ജമാലുദ്ധീന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

Saturday, October 11, 2008

മുസ്വഫ എസ്‌.വൈ.എസ്‌ റിലീഫ്‌ സെല്‍

റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കുന്നതിന്റെ ഭാഗമായി മുസ്വഫ എസ്‌.വൈ.എസ്‌. വിളിച്ചു ചേര്‍ത്ത എക്സിക്യൂട്ടിവ്‌ യോഗത്തില്‍ പുതിയതായി മുസ്വഫ എസ്‌.വൈ.എസ്‌. റിലീഫ്‌ സെല്‍ രൂപീകരിച്ചു .

മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി (ചെയര്‍മാന്‍), അബ്‌ദുല്ലകുട്ടി ഹാജി (വൈസ്‌ ചെയര്‍മാന്‍ ), റഷീദ്കൊട്ടില (കണ്‍വീനര്‍ ), സിദ്ധീഖ്‌ വേങ്ങര ,അബൂബക്കര്‍ ടി.കെ (ജോ.കണ്‍ വീനര്‍മാര്‍ ), മുസ്തഫ ദാരിമി , അബ്‌ദുല്‍ ഹമീദ്‌ സഅദി , അബ്‌ദുല്ല വടുതല, ബഷീര്‍ വെള്ളറക്കാട്‌, റഫീഖ്‌ വടുതല (മെമ്പര്‍മാര്‍ ) ഉള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേത്ര്യത്വം നല്‍കുക.

മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ചികിത്സാ സഹായം, വീട്‌ ഉണ്ടാക്കുന്നതിനും, വിവാഹ ആവശ്യത്തിനുമുള്ള സഹായം തുടങ്ങിയവയായിരിക്കും സെല്‍ ആദ്യമായി പരിഗണിക്കുക.