Tuesday, November 11, 2008

തീവ്രവാദ വിരുദ്ധ സംഗമം മുസ്വഫയില്‍

‍ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമസംഘടിപ്പിക്കുന്ന കാമ്പയിനിനിന്റെ ഭാഗമായി കോഴിക്കോട്‌ 12-11-08 നടക്കുന്ന ഭീകര വിരുദ്ധ സമ്മേളനത്തിനു മുസ്വഫ എസ്‌.വൈ.എസ്‌. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

തീവ്രവാദവും ഭീകരവാദവും മതത്തിന്റെ പേരിലായാലും രാഷ്ടീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയയാലും ഒറ്റക്കെട്ടായി ചെറുത്ത്‌ പരാജയപ്പെടുത്തേണ്ടതാണെന്നും , സാമ്പത്തിക നേട്ടത്തിനു വേണ്ടിയും മറ്റും മതത്തിനെ ചിഹ്നങ്ങള്‍ മറയാക്കി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം എന്നാല്‍ അതിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവനായി പ്രതിക്കൂട്ടിലാക്കുന്ന പ്രവണത മാധ്യമങ്ങള്‍ കൈകൊള്ളരുതെന്ന് വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി പ്രസ്താവിച്ചു.. മുസ്വഫ എസ്‌.വൈ.എസ്‌. എക്സ്കിക്യൂട്ടിവ്‌ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

തീവ്രവാദ വിരുദ്ധ സംഗമം മുസ്വഫയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുവാനും തീരുമാനിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. നടത്തിവരുന്ന ആത്മീയ സദസ്സുകളിലും പഠന വേദികളിലും നിരന്തരം ഉദ്ബോധനം നടത്തിവരുന്നതിനു പുറമെ ലഘുലേഖകളും പ്രത്യേകം പ്രസംഗങ്ങളും സംഘടിപ്പിക്കുന്നതാണ്. ജനസെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി, പ്രസിഡണ്ട്‌ ഒ.ഹൈദര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

1 comment:

prachaarakan said...

തീവ്രവാദ വിരുദ്ധ സംഗമം