Saturday, March 28, 2009

മീലാദ്‌ സംഗമവും കലാവിരുന്നും ഇന്ന് മുസ്വഫയിൽ ;അഡ്വ. ഇസ്മയിൽ വഫ മുഖ്യ പഭാഷണം നടത്തും



ലോകാനുഗ്രഹിയായ പ്രവാചകർ എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതൽ നടത്തി വരുന്ന മീലാദ്‌ കാമ്പയിൻ 2009 ന്റെ ഭാഗമായി ഇന്ന് (28-03-09 ) മ‍ീലാദ്‌ സംഗമവും മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിക്കുന്നു.

മുസ്വഫ ശഅബിയ പത്തിലെ യു.എ.ഇ എക്സേഞ്ചിനു പിറകിലുള്ള എമിറേറ്റ്സ്‌ ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാദമി ഓഡിറ്റോറിയത്തിൽ 4.30 മുതൽ 10.30 വരെയാണു പരിപാടികൾ നടക്കുക.

പ്രശസ്ത സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയിൽ വഫ മുഖ്യ പഭാഷണം നടത്തും.
മുസ്വഫ എസ്‌.ബി.എസ്‌. സംഘത്തിന്റെ ദഫ്‌ പ്രദർശനവും ഉണ്ടായിരിക്കും

1 comments:

പ്രചാരകന്‍ said...

ഇന്ന് (28-03-09 ) മ‍ീലാദ്‌ സംഗമവും മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിക്കുന്നു.

അഡ്വ. ഇസ്മയിൽ വഫ മുഖ്യ പഭാഷണം നടത്തും. മുസ്വഫ എസ്‌.ബി.എസ്‌. സംഘത്തിന്റെ ദഫ്‌ പ്രദർശനവും ഉണ്ടായിരിക്കും