Tuesday, May 12, 2009

റിലീഫ്‌ വിതരണം സുഹൈൽ തങ്ങൾ ഉത്ഘാടനം ചെയ്തു

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ വേണ്ടി മുസ്വഫ എസ്‌.വൈ.എസ്‌. രൂപീകരിച്ച റിലീഫ്‌ സെല്ലിൽ നിന്നുള്ള ആദ്യ സഹായം രണ്ട്‌ പേർക്ക്‌ നൽകി സുഹൈൽ തങ്ങൽ ഉത്ഘാടനം ചെയ്തു. ന്യൂ മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ സ്വലാത്തുന്നാരിയ മജ്ലിസിനോടനുബന്ധിച്ചായിരുന്നു വിതരണോത്ഘാടനം നടന്നത്‌.

മുസ്വഫ എസ്‌.വൈ.എസ്‌. പ്രസിഡണ്ട്‌ ഒ.ഹൈദർ മുസ്ലിയാർ, വർക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന.സെക്രട്ടറി അബ്‌ദുൽ ഹമീദ്‌ സഅദി, റിലീഫ്‌ സെൽ ചെയർമാൻ മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി, കൺവീനർ റഷീദ്‌ കൊട്ടില തുടങ്ങിയവർ സംബന്ധിച്ചു.

പാവപ്പെട്ടവർക്ക്‌ വീട്‌ നിർമ്മാണത്തിനും ,മാരകമായ രോഗ ബാധിതർക്ക്‌ ചികിത്സാർത്ഥവും, വിവാഹ ധന സഹായവുമായാണ്‌ റിലീഫ്‌ വിതരണം ചെയ്യൂക.

11-05-09

1 comment:

prachaarakan said...

റിലീഫ്‌ സെല്ലിൽ നിന്നുള്ള ആദ്യ സഹായം രണ്ട്‌ പേർക്ക്‌ നൽകി സുഹൈൽ തങ്ങൽ ഉത്ഘാടനം ചെയ്തു