Wednesday, August 25, 2010

ശ്രേഷ്ഠമായത് തിരിച്ചറിയാൻ വിശ്വാസികൾക്ക് കഴിയണം; ഖലീൽ തങ്ങൾ

സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉത്ബോധനപ്രസംഗം നടത്തുന്നു


അബുദാബി: മദീനയിൽനിന്നടിച്ച് വീശുന്ന കാറ്റിനെ വേർതിരിച്ചറിയാനും അതിന്റെ സുഗന്ധം അനുഭവിക്കാനും പ്രവാചകപ്രേമികളാ‍യ വിശ്വാസികൾക്ക് കഴിയണമെന്ന് സയ്യിദ് ഇബ്‌‌റാഹിം ഖലീൽ തങ്ങൾ പറഞ്ഞു. പ്രവാചക പ്രേമത്തിന്റെ തേനരുവിയായ ബുർദ:ശരീഫിന്റെ മലയാള വ്യഖ്യാനം “ഖസീദത്തുൽ ബുർദ: അശയം, അനുരാഗം,അടിയൊഴുക്കുകൾ“ എന്ന പുസ്തകത്തിന്റെ ആദ്യകോപ്പി ഡോ.ഷാജു ജമാലുദ്ദീന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയയിരുന്നു തങ്ങൾ.

പ്രവാചക പ്രേമികളായിരുന്ന ഇമാമുകളുടെയും സൂഫികളുടെയും ചരിത്രം പഠിച്ചാൽ അവരെല്ലാം ആ സുഗന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നുവെന്ന് കാണാം. അവരുടെ പാത പിൻപറ്റി ജീവിതം ചിട്ടപ്പെടുത്തിയാൽ ഏവർക്കും ആ ഭാഗ്യം ലഭിക്കും. തിരുശേഷിപ്പുകളിൽ നിന്നുള്ള അനുഭവം വിവരിച്ച് കൊണ്ട് ഖലീൽ തങ്ങൾ പറഞ്ഞു


“ഖസീദത്തുൽ ബുർദ: അശയം, അനുരാഗം,അടിയൊഴുക്കുകൾ“ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.ഷാജു ജമാലുദ്ദിന് ആദ്യ കോപ്പി നൽകി ഖലിൽ തങ്ങൾ നിർവഹിക്കുന്നു. വലത്ത് നിന്ന് ഗ്രന്ഥകർത്താവ് ബഷീർ ഫൈസി വെണ്ണക്കോട്, ഗഫ്ഫർ സ‌അദി, മുസ്തഫ ദാരിമി കടാങ്കോട്,അബുദുൽ ഹമീദ് സ‌അദി ഈശ്വരമംഗലം
ബഷീർ ഫൈസി വെണ്ണക്കോട് പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുന്നു

പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ ബഷീർ ഫൈസി വെണ്ണക്കോട് രചന നിർവഹിച്ച മഹത്‌കൃതി മുസ്വഫ സ്വലാത്തുന്നൂർ മജ്ലിസ് ആണ് പ്രസിദ്ധികരിക്കുന്നത്. ബുർദ: ശരീഫിലെ വരികളിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും ആത്മീയതയും പ്രവാചക പ്രേമവും ഹദീസുകളുടെ പിൻബലത്തിൽ വിവരിച്ച് കൊണ്ട് അറുപതിൽ പരം ചരിത്രപരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി 360 ൽ പരം പേജുകളിലായി ബൃഹത്തായ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്ന് പുസ്തകം പരിചയപെടുത്തി ബഷീ‍ർ ഫൈസി വെണ്ണക്കോട് പറഞ്ഞു.
മുസ്വഫ എസ്.വൈ.എസ്. മുദരിസ് കെ.കെ.എം.സ‌അദി


ഗഫ്ഫാർ സ‌അദി

മുസ്തഫ ദാരിമി കടാങ്കോട് , അബ്ദുൽ ഹമീദ് സ‌അദി ഈശ്വര മംഗലം,.കെ.കെ.എം. സ‌അദി ,ഗഫാർ സ‌അദി തുടങ്ങിയവർ ആശംസപ്രസംഗം നടത്തി. നിരവധി പൌരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

musafa SYS

Monday, August 23, 2010

ഖസീദത്തുൽ ബുർദ: , ഖലീൽ തങ്ങൾ പ്രകാശനം ചെയ്യും

പ്രവാചകപ്രേമമാണ് ഈമാനിന്റെ അടിസ്ഥാനം. ഈമാനുള്ളവർ മദീനയിലേക്ക് ദാഹിക്കും.മുത്തുനബിയിലെക്കും മദീനയിലേക്കുമുള്ള വഴികാട്ടിയാണ് ബുർദ ശരീഫ്

ബുർദയുടെ പ്രണയ വീചികൾക്ക് ചാലുകൾ കീ‍റി ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് പ്രവാചകാനുരാഗത്തിന്റെ അനുസ്യൂതമായ പ്രവാഹം തീർക്കുന്ന ,മതവും സാഹിത്യവും ശാസ്ത്രവും വൈകാരികതയും ഒന്നിച്ച കൈകോർക്കുന്ന ഒരത്യപൂർവ്വ കൃതി


ഖസീദത്തുൽ ബുർദ വ്യാഖ്യാനം
ഇന്ന് മഹത്തായ പ്രകാശന കർമ്മം

മുസ്വഫ സ്വലാത്തുനൂ‍ർ മജ്‌ലിസിൽ
സയ്യിദ് ഇബ്‌റാ‍ഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിക്കുന്നു.
ഡോ.ഷാജു ജമാലുദ്ദീൻ ആദ്യ കോപ്പി സ്വീകരിക്കുന്നു.


പ്രമുഖ പണ്ഡിതന്മാർ, പൌരപ്രമുഖർ സംബന്ധിക്കും