Saturday, November 29, 2008

ഭീകരാക്രമണം ;മുസ്വഫ എസ്‌.വൈ.എസ്‌. അപലപിച്ചു

മുസ്വഫ: ലോകത്തെ നടുക്കി ഇന്ത്യാ മഹാരാജ്യത്തിന്റെ സുപ്രധാന നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ നികൃഷ്ടമായ രീതിയില്‍ നടന്ന ഭീകരാക്രമണത്തെ മുസ്വഫ എസ്‌.വൈ.എസ്‌. എക്സിക്യൂട്ടീവ്‌ കമ്മിറ്റി ശക്തമായി അപലപിക്കുകയും അഗാതമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. സൈന്യത്തിന്റെ നടപടികളെ അനുമോദിച്ച യോഗം ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ വന്ന വീഴ്ചകളും ഭീകര ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉറവിടവും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ അവാസ്താവമായ റിപ്പോര്‍ട്ടുകള്‍ നല്‍കി തെറ്റിദ്ധാരണ പരത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും യോഗം വിലയിരുത്തി. രാജ്യത്ത്‌ സമാധാനം നില നില്‍ക്കുന്നതിനും രാജ്യരക്ഷയ്ക്കുമായി മുസ്വഫ ഏരിയയിലെ വിവിധ പള്ളികളിലും സംഘടനാ ക്ലാസുകളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാനും തീരുമാനിച്ചു.

പ്രസിഡണ്ട്‌ ഒ.ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന.സെക്രട്ടറി. അബ്‌ദുല്‍ ഹമീദ്‌ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

reporty by
അബൂബക്കര്‍ ഓമച്ചപ്പുഴ

Wednesday, November 26, 2008

സ്വലാത്തുന്നാരിയ മജ്‌ലിസില്‍ ഖലീല്‍ ബുഖാരി തങ്ങള്‍


ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള പള്ളിയില്‍ എല്ലാ തിങ്കളാഴ്ചകളിലും ഇശാ നിസ്കാര ശേഷം നടക്കുന്ന സ്വലാത്തുന്നാരിയ മജ്‌ ലിസില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പങ്കെടുത്തപ്പോള്‍.

Saturday, November 22, 2008

തജ്‌വീദ്‌ പഠന വേദി മുസ്വഫ ശഅബിയ 10ല്‍

മുസ്വഫ ശഅബിയ 10ല്‍ ആരംഭിച്ച ഖുര്‍ആന്‍ തജ്‌വീദ്‌ (പാരായണ ശാസ്ത്രം ) പഠന വേദിയില്‍ ഹാഫിള് അബ്‌ ദുറഷീദ്‌ സഖാഫി ക്ലാസ്‌ നയിക്കുന്നു

ക്ലാസില്‍ പങ്കെടുക്കാനെത്തിയവര്‍



Thursday, November 20, 2008

സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മുസ്ലിംങ്ങള്‍; കെ.കെ.എം. സഅദി

മുസ്വഫ : സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മറിച്ച്‌ പ്രമാണങ്ങളില്‍ നിന്ന് വിചാരം കൈവെരേണ്ടവരാണു മുസ്ലിംങ്ങള്‍ എന്ന് പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സഅദി പ്രസ്താവിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. നടത്തുന്ന തീവ്രവാദ വിരുദ്ധ കാമ്പയിന്റെ ഭാഗമായി മുസ്വഫ ശഅബിയ പത്തിലെ പള്ളിയില്‍ നടന്ന തീവ്രവാദ വിരുദ്ധ സംഗമത്തില്‍ 'തീവ്രവാദം, ഭീകരത, ജിഹാദ്‌ ' എന്ന വിഷയത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം.

ഇസ്ലാം വിഭാവനം ചെയ്യുന്നത്‌ സമാധാനവും സാഹോദര്യവുമാണ് . ഇസ്ലാം അനുസരിച്ച്‌ ജീവിക്കുന്ന മുസ്ലിമും ആ തലത്തിലായിരിക്കണം മാതൃകയാവേണ്ടത്‌. മസ്‌ജിദുല്‍ ഹറാമില്‍ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്ന് മുസ്ലിംങ്ങളെ തടഞ്ഞ അവിശ്വാസികളോട്‌ പോലും അതിക്രമം പ്രവര്‍ത്തിക്കരുതെന്ന് കല്‍പ്പിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്‌ സമൂഹത്തിലും സമുദായത്തിലും ചിദ്രതയുണ്ടാക്കുന്ന എന്‍.ഡി.എഫ്‌. അടക്കമുള്ള സംഘടനകള്‍ ഉറങ്ങിക്കിടക്കുന്ന കുഴപ്പം എന്ന സിംഹത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതെന്ന് കെ.കെ.എം. പറഞ്ഞു. ജിഹാദ്‌ എന്ന പദം സായുധ പോരാട്ടമാണെന്ന അര്‍ത്ഥത്തിലെടുത്ത്‌ വിശുദ്ധ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിനോടാണു നമ്മുടെ അത്യ്ന്തികമായ ജിഹാദ്‌ വേണ്ടതെന്ന വസ്ഥുത ബോധപൂര്‍വ്വം മറച്ച്‌ വെക്കുന്നു. സഅദി കൂട്ടിച്ചേര്‍ത്തു.

സംഗമത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. പ്രസിഡണ്ട്‌ ഒ.ഹൈദര്‍ മുസ്‌ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന:സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി, അബ്‌ദുല്ലകുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. വിശദീകരണ പ്രസംഗത്തിന്റെ വി.സി.ഡി കള്‍ ഉടന്‍ പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Tuesday, November 18, 2008

ജീവകാരുണ്യം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും;ഖലീല്‍ തങ്ങള്‍

‍സഹജീവികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അവര്‍ക്ക്‌ ആശ്വാസമേകുന്നവിധത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ ആയുസ്സ്‌ വര്‍ദ്ധിക്കന്‍ ഉതകുന്നതാണെന്ന് മഅദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മുസ്വഫ എസ്‌.വൈ..എസ്‌ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച റിലീഫ്‌ സെല്‍ ഫണ്ട്‌ ഉത്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അയാള്‍ക്ക്‌ കണക്കാക്കെപ്പെട്ട നിശ്ചിത ആയുസ്സിനുള്ളില്‍ മറ്റ്‌ ആളുകളേക്കാള്‍ കൂടുതലായി നന്മകള്‍ ചെയ്യുന്നതിലൂടെ അവരുടെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ആത്മിയമായ ഉന്നതിയും കൈവരിക്കാനാവുന്നു. മാരകമായ രോഗ ബാധിതര്‍ക്കും വളരെ പാവപ്പെട്ടവര്‍ക്ക്‌ വിവാഹ, വീടു നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും ഉതകുന്ന വിതത്തില്‍ സംവിധാനിച്ചിരിക്കുന്ന മുസ്വഫ എസ്‌.വൈ.എസ്‌. റിലീഫ്‌ സെല്ലിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ഖലീല്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മുസ്തഫ ദാരിമി , ഒ.ഹൈദര്‍ മുസ്ലിയാര്‍, അബ്‌ ദുല്‍ ഹമീദ സ അദി , ബനിയാസ്‌ സ്പൈക്‌ അബ്‌ ദുറഹ്‌മാന്‍ ഹാജി, പ്രൊഫ. ഷാജു ജമാലുദ്ധീന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

തീവ്രവാദം, ഭീകരത, ജിഹാദ്‌ ;വിശദീകരണ സംഗമം ഇന്ന് മുസ്വഫയില്‍

‍മുസ്വഫ എസ്‌.വൈ.എസ്‌ കമ്മിറ്റി നടത്തുന്ന തീവ്രവാദ വിരുദ്ധ കാമ്പയിന്റെ ഭാഗമായി 18-11-2008 നു ചൊവ്വാഴ്ച രാത്രി മുസ്വഫ ശഅബിയ പത്തില്‍ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ ഇശാ നിസ്കാര ശേഷം വിശദീകരണ സംഗമം സംഘടിപ്പിക്കുന്നു.

വിഷയാവതരണം . കെ.കെ.എം. സഅദി

പ്രമുഖര്‍ സംബന്ധിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക്‌ 02-5523491 / 050 6720786

Wednesday, November 12, 2008

ഖുര്‍ആന്‍ തജ്‌വീദ്‌ ക്ലാസ്‌ ഇന്ന് ആരംഭിക്കുന്നു

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്രം പഠിക്കുവാന്‍ വേദിയൊരുക്കുന്നു.

ഇന്ന് 12-11-08 മുതല്‍ എല്ലാ ബുധനാഴ്ചയും രാത്രി ഇശാ നിസ്കാര ശേഷം മുസ്വഫ ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ വെച്ച്‌ ഒരു മണിക്കൂര്‍ സമയമായിരിക്കും ക്ലാസ്‌ നടക്കുക. ഹാഫിള് അബ്‌ദുറഷീദ്‌ സഖാഫി ക്ലാസ്‌ നയിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 02-5523491

Tuesday, November 11, 2008

തീവ്രവാദ വിരുദ്ധ സംഗമം മുസ്വഫയില്‍

‍ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമസംഘടിപ്പിക്കുന്ന കാമ്പയിനിനിന്റെ ഭാഗമായി കോഴിക്കോട്‌ 12-11-08 നടക്കുന്ന ഭീകര വിരുദ്ധ സമ്മേളനത്തിനു മുസ്വഫ എസ്‌.വൈ.എസ്‌. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

തീവ്രവാദവും ഭീകരവാദവും മതത്തിന്റെ പേരിലായാലും രാഷ്ടീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയയാലും ഒറ്റക്കെട്ടായി ചെറുത്ത്‌ പരാജയപ്പെടുത്തേണ്ടതാണെന്നും , സാമ്പത്തിക നേട്ടത്തിനു വേണ്ടിയും മറ്റും മതത്തിനെ ചിഹ്നങ്ങള്‍ മറയാക്കി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം എന്നാല്‍ അതിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവനായി പ്രതിക്കൂട്ടിലാക്കുന്ന പ്രവണത മാധ്യമങ്ങള്‍ കൈകൊള്ളരുതെന്ന് വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി പ്രസ്താവിച്ചു.. മുസ്വഫ എസ്‌.വൈ.എസ്‌. എക്സ്കിക്യൂട്ടിവ്‌ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

തീവ്രവാദ വിരുദ്ധ സംഗമം മുസ്വഫയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുവാനും തീരുമാനിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. നടത്തിവരുന്ന ആത്മീയ സദസ്സുകളിലും പഠന വേദികളിലും നിരന്തരം ഉദ്ബോധനം നടത്തിവരുന്നതിനു പുറമെ ലഘുലേഖകളും പ്രത്യേകം പ്രസംഗങ്ങളും സംഘടിപ്പിക്കുന്നതാണ്. ജനസെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി, പ്രസിഡണ്ട്‌ ഒ.ഹൈദര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.