Wednesday, January 28, 2009
റബീഉല്‍അവ്വല്‍ -ഉംറ , സിയാറത്ത് ; ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
അമീര്‍ : മുസ്തഫ ദാരിമി കടാങ്കോട്
പുണ്യസ്ഥലങ്ങളില്‍ സിയാറത്ത്
പ്രഗത്ഭ അമീറിന്റെ നേത്യത്വം
മെച്ചമായ യാത്രാസൗകര്യം
കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും ബന്ധപ്പെടുക.
അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ : 050 6720786
അബ്ദുല്‍ ഹമീദ് സഅദി : 050 3223545
അറളം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ : 02 5547569 സനാഇയ്യ
മീലാദ് ഫെസ്റ്റ് 2009; 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു
മുസ്വഫ എസ്.വൈ.എസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബിദിനാഘൊഷപരിപാടികള്‍ റഹ്‌മത്തുല്‍ലില്‍ആലമീന്‍ അഥവാ ലോകനുഗ്രഹി എന്ന പ്രമേയവുമായി വിപുലമായി നടത്തുവാന്‍ മുസ്വഫ എസ്.വൈ.എസ്. ആസ്ഥാനമായ വാദിഹസനില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമിറ്റി തീരുമാനിച്ചു. വര്‍കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബ് ദുല്ല കുട്ടി ഹാജി ചെയര്‍മാന്‍ , ബഷീര്‍ പി.ബി. വെള്ളറക്കാട് ജനറല്‍ കണ്‍ വീനര്‍, മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി ട്രഷററുമായി മുസ്വഫയിലെ വിവിധ ഏരിയകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.മീലാദ് പ്രഭാഷണങ്ങള്‍, മൗലിദ് മജ്‌ലിസുകള്‍, ബുര്‍ദ ആസ്വാദന വേദി, മദ്‌ഹ് ഗാന മത്സരം, ജന റല്‍ ക്വിസ് , കുടുംബ സംഗമം, വനിതാ ക്വിസ്, ഖുര്‍ ആന്‍ പാരായണ മത്സരം, പ്രബന്ധ രചനാ മത്സ്രരം ,മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, വി.സി.ഡി വിതരണം, പുസ്തക പ്രസിദ്ധീകരണം, പ്രവര്‍ത്തക സംഗമം, ദു ആ സമ്മേളനം, അന്നദാനം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. പരിപാടികളില്‍ കേരളത്തില്‍ നിന്നെത്തുന്ന പണ്ഡിതന്മാര്‍, യു.എ.ഇ യില്‍ നിന്നും പ്രമുഖ പണ്ഡിതന്മാര്‍ സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ`്. മീലാദ് ഫെസ്റ്റ് 2009 മുന്നൊരുക്ക സംഗമം ഫെബ്രുവരി 13 നു വെള്ളിയാഴ്ച രാത്രി ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നതാണ`്`. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 055-9134144 050-6720786
Sunday, January 18, 2009
മര്‍കസ് പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള വിഹിതം നല്‍കി
മര്‍കസുസഖാഫത്തിസുന്നിയ്യയുടെ മുപ്പത്തിഒന്നാം വാര്‍ഷിക പതിനാലാം ബിരുദദാന മഹാസമ്മേളനത്തിനോടനുബന്ധിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ ജീവകാരുണ്യ-വിദ്യഭ്യാസ പ്രവര്‍ത്തന പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള സംഭാവനയുടെ ചെക്ക്, മുസ്വഫ എസ്.വൈ.എസ് , മര്‍കസ് കമ്മിറ്റികളുടെ സംയുക്ത മര്‍കസ് സമ്മേളന പ്രചാരണ സമിതിക്ക് വേണ്ടി അബ്ദുല്‍ഗഫൂര്‍, ഖമറുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറുന്നു.
16-01-2009
Saturday, January 17, 2009
യാത്രയയപ്പ് നല്‍കി
ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ-പ്രാര്‍ത്ഥന സംഗമം നടത്തി
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ വര്‍കിംഗ് പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് പ്രാര്‍ത്ഥന നയിക്കുന്നു
Wednesday, January 14, 2009
ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ-പ്രാര്‍ത്ഥനാ സംഗമം മുസ്വഫയില്‍
വിവരങ്ങള്‍ക്ക് 02-5523491 / 050-3223545
Wednesday, January 7, 2009
കഥാ പ്രസംഗം,വി.സി.ഡി പ്രകാശനം
ഹിജ്‌റ വര്‍ഷ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിച്ച ഇസ്‌ലാമിക ചരിത്ര കഥാ പ്രസംഗത്തിന്റെ വി.സി.ഡി കളുടെ പ്രകാശനം ചെയ്തു.
ന്യൂ മുസ്വഫ നാഷണല്‍ ക്യാപിനു സമീപമുള്ള പള്ളിയില്‍ സ്വലാത്തുന്നാരിയ മജ്‌ലിസില്‍ വെച്ച് മുസ്വഫ എസ്.വൈ.എസ്. വര്‍ക്കിംഗ് പ്രസിഡന്റ് മുസ്തഫ ദാരിമിയില്‍ നിന്ന് ഇബ്‌റാഹിം (മാര്‍ബിള്‍ ) ആദ്യ കോപ്പികള്‍ സ്വീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491
5-1-09
Sunday, January 4, 2009
ആശുറാഅ് പ്രോഗ്രാം ;പൊന്മള ഉസ്താദ് മുസ്വഫയില്‍
എസ്.വൈ.എസ്. സംസ്ഥാന പ്രസിഡണ്ട്
പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
മുസ്വഫ ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ പ്രസംഗിക്കുന്നതാണ്
Saturday, January 3, 2009
മെഡിക്കൽ ഹെൽത്ത് ക്യാമ്പ് -ഫോട്ടോ
മർ കസു സ്സഖാഫത്തി സ്സുന്നിയ മഹാ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്.വൈ.എസ് & മർ കസ് കമ്മിറ്റി സംയുക്തമായി ന്യൂ മുസ്വഫയിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ഹെൽത്ത് ക്യാമ്പ് നടത്തി.
മുൻ കൂട്ടി രജിസ്റ്റർ ചെയ്ത നൂറിലധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തുകയും ലൈഫ് ലൈൻ ഹോസ്പിറ്റൽ മാനേജർ അഡ്വ. എസ്.കെ. അബ് ദുല്ല, മുഹമ്മദ് മുസ്തഫ (മാർക്കറ്റിംഗ് ) തുടങ്ങിയവർ നേതൃത്വം നൽകി. മെഡിക്കൽ ഡയരക്റ്റർ ഡോ. രാജീവ്, ഡോ. മുഹമ്മദ് റാസ ഫൈസൽ, ഡോ. റിസ് വാൻ, ഡോ. ഫരീദ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് ഹൈദർ മുസ്ലിയാർ, വർക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന.സെക്രട്ടറി അബ് ദുൽ ഹമീദ് സ അ ദി തുടങ്ങിയവർ സംബന്ധിച്ചു.