Wednesday, December 24, 2008

എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍, പി.കെ.എം. സഖാഫി



ഇന്ന് ലോക്‌ ജന്ത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങളാണെന്നും ,ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ്‌ ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധിവരെ താനെ ഇല്ലാതാവുമെന്നും പി.കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. കൊടിയ ശത്രുക്കളോട്‌ പോലും മാപ്പ്‌ കൊടുത്ത പാരമ്പര്യമാണു ഇസ്ലാമിനുള്ളത്‌. അടര്‍ത്തിയെടുത്ത ചില ഖു ര്‍ ആന്‍ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്ത്‌ അന്യ മതസ്ഥര്‍ക്ക്‌ നേരേ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും ഗുണം ചെയ്യുകയില്ല. അത്തരം പ്രവര്‍ത്തനങ്ങളുമായി നടക്കുന്നവരെ കരുതിയിരിക്കണമെന്നും യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതില്‍ ഇസ്ലാമിക പ്രബോധകരും പ്രചാരകരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ഇരിങ്ങല്ലൂര്‍ ഓര്‍മ്മിപ്പിച്ചു.

മര്‍കസ്‌ പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളനത്തോടനുബന്ദിച്ച്‌ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ ജീവകാരുണ്യ -വിദ്യഭ്യാസ്‌ പ്രവര്‍ത്തനങ്ങളിലും പങ്ക്‌ ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു

പ്രരചണസമിതി ചെയര്‍മാന്‍ മുഹമ്മദ്‌ കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ ,അബ്‌ദുല്‍ ഹമീദ്‌ സദി തുടങ്ങിയവര്‍ സംസാരിച്ചു.

3 comments:

prachaarakan said...

ഇന്ന് ലോക്‌ ജന്ത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങളാണെന്നും ,ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ്‌ ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധിവരെ താനെ ഇല്ലാതാവുമെന്നും പി.കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു

മുസാഫിര്‍ said...

എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങളാണെന്നത് ഒരു തെറ്റായ കണ്ടെത്തല്‍ അല്ലെ ? ഇന്ത്യയിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ കാരണം അതായിരുന്നെന്ന് പറയാന്‍ പറ്റുമോ?

prachaarakan said...

musafir,

താങ്കള്‍ പറഞ്ഞത്‌ കാര്യം തന്നെ .പക്ഷെ ഖലിസ്ഥാന്‍ തീവ്രവാദം ഇന്ത്യയില്‍ ഒതുങ്ങുന്ന ഒന്നാണല്ലോ. എന്നാല്‍ സാമ്രാജ്യത്വ ഭീകരത ലോകത്തിന്റെ മുക്കിലും മൂലയിലും അതിന്റെ കരാള ഹസ്തങ്ങള്‍ നീണ്ടു കിടക്കുകയല്ലേ.. ഒരു വേള ഇന്ത്യയില്‍ പൊട്ടിമുളക്കുന്ന പല ഭികര തീവ്രവാദ പ്രസ്ഥനങ്ങള്‍ക്കും വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നതും സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണെന്ന് വേണം കരുതാന്‍

നന്ദി