Thursday, August 6, 2009
ബറാഅത്ത് ദുആ മജ്ലിസ്
Monday, August 3, 2009
മയ്യിത്ത് നിസ്കാരവും കൂട്ടുപ്രാർത്ഥനയും സംഘടിപ്പിച്ചു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് വേണ്ടി മുസ്വഫയിൽ മയ്യിത്ത് നിസ്കാരവും കൂട്ടു പ്രാർത്ഥനാ വേദിയും സംഘടിപ്പിച്ചു. മുസ്വഫ എസ്.വൈ.എസ് രണ്ട് മാസം കൂടുമ്പോൾ സംഘടിപ്പിക്കുന്ന 70000 ദിക്ർ ചൊല്ലിദു ആ ചെയ്യുന്ന വേദി , ശിഹാബ് തങ്ങൾ ക്കായി സമർപ്പിക്കപ്പെടുകയായിരുന്നു.
സയ്യിദ് താഹിറുൽ അഹ്ദൽ തങ്ങൾക്കു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി. മുസ്വഫയിൽ ഐകാഡ് സിറ്റി വലിയ പള്ളിയിൽ ഇശാ നിസ്കാര ശേഷം നടന്ന വേദിയിൽ മുസ്വഫ എസ്.വൈ.എസ്. നേതാക്കൾക്കും പ്രവർത്തകർ ക്കു പുറമെ എസ്.കെ. എസ്.എസ്. എഫ് ന്റെയും കെ.എം.സി.സി. യുടെ യും പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.
രാഷ്ടീയ അഭിപ്രായങ്ങൾക്കധിതമായി ഏവരുടെയും ആദരവ് നേടിയ മഹത് വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേത്. സുന്നി മുസ്ലിം സമൂഹം എന്നും സയ്യിദ് കുടുംബങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പാരമ്പര്യമാണുള്ളതെന്നും , യമനിൽ നിന്ന് വന്ന് കേരളത്തിൽ വാസമുറപ്പിച്ച അനേകം മഹത്തുക്കളുടെ പരമ്പരയിൽ ഒരാളായ ശിഹാബ് തങ്ങളെ എക്കാലവും സുന്നി സമൂഹം ആദരവോടെ സ്മരിക്കുമെന്നും , ശിഹാബ് തങ്ങളുടെ വിയോഗത്തോടെ ഇന്ത്യൻ മുസ്ലിംകൾക്ക് മാത്രമല്ല ഇന്ത്യൻ ജനതയ്ക്ക് മുഴുവൻ ഒരു സമാധാന ദൂതനെയാണ് നഷ്ടമായിരിക്കുന്നതെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ വിലയിരുത്തപ്പെട്ടു.
Sunday, August 2, 2009
ശിഹാബ് തങ്ങൾക്ക് വേണ്ടി ഇന്ന് പ്രാർത്ഥനാ വേദികൾ
ഇന്ന് മുസ്വഫ ഐകാഡ് സിറ്റി വലിയ പള്ളിയിൽ ഇശാ നിസ്കാര ശേഷം നടക്കുന്ന ദിക്ർ മജ്ലിസിൽ ശിഹാബ് തന്നൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥനയും മയ്യിത്ത് നിസ്കാരവും സംഘടിപ്പിക്കുന്നതാണ്.
അബുദാബി: എസ്.വൈ.എസ് കമ്മിറ്റി ഇന്ന് രാതി ഇശാനിസ്കാര ശേഷം മദീനാ സായിദിലെ ന്യൂ മെഡിക്കൽ സെന്ററിനു സമീപമുള്ള ബിൻഹമൂദ മസ്ജിദിൽ മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കുന്നതാണ്.
ദുബൈ :
Saturday, August 1, 2009
Wednesday, July 29, 2009
Tuesday, July 28, 2009
Saturday, July 18, 2009
സ്വലാത്തുന്നാരിയ മൂന്നാം വാർഷിക സംഗമം
കൂടുതൽ ചിത്രങ്ങൾ ഇവിടെ ക്ലിക് ചെയ്ത് കാണാം
റജബ് ഉംറ സിയാറത്ത് സംഘത്തിന് യാത്രയയപ്പ്
Friday, July 17, 2009
മുസ്വഫയിൽ ഇന്ന് സ്വലാത്ത് വാർഷികം ;ഖലീൽ തങ്ങൾ നേതൃത്വം നൽകും
Wednesday, July 15, 2009
സ്വലാത്തുന്നാരിയ വാർഷികം; ഖലീൽ തങ്ങൾ സംബന്ധിക്കും


മൂന്ന് വർഷങ്ങൾക്ക് മുമ്പ്, റജബ് മാസത്തിൽ അജ്മീർ ഖ്വാജാ തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് സയ്യിദ ഖലീൽ ബുഖാരി തങ്ങളുടെ ഇജാസത്തോടെ തുടക്കം കുറിച്ച മഹനീയ വേദിയിൽ, വിവിധ മതസ്തരും ഭാഷാ ദേശക്കാരുമായ സഹോദരീ സഹോദരന്മാർ സ്വലാത്ത് മജ്ലിസിലെ ‘ഗരീബ് നവാസ്’ ഫണ്ടിലേക്ക് നൽകുന്ന ചെറുതും വലുതുമായ സംഭാവനകൾ, കേരളത്തിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും, മറ്റ് രാജ്യങ്ങളിലേയും അർഹരായവർക്ക്, മാരകമായ രോഗ ചികിത്സക്കും, പെൺമക്കളുടെ വിവാഹ ആവശ്യത്തിലേക്കും , വീട് നിർമ്മാണത്തിനുമായി ഇതിനകം പതിമൂന്ന് ലക്ഷത്തോളം ഇന്ത്യൻ രൂപ റിലീഫായി വിതരണം ചെയ്തിട്ടുണ്ട്.
മുസ്വഫയിൽ വെള്ളിയാഴ്ച നടക്കുന്ന സ്വലാത്ത് മജ്ലിസ് വാർഷിക സംഗമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച്, മുസ്വഫ എസ്.വൈ.എസ്. സംഘടിപ്പിച്ച ഉംറ സിയാറത്ത് സംഘം അമീർ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ മദീനയിലും , കാസർഗോഡ് മുഹിമ്മാത്തിലും സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്ലിസുകളടക്കം. വിവിധ രാജ്യങ്ങളിലായി 44 സ്വലാത്ത് മജ്ലിസുകൾ സംഘടിപ്പിച്ചിരിക്കുന്നു.
മുസ്വഫയിൽ നിന്നും സയ്യിദ് ഖലീൽ തങ്ങളുടെ ഉത്ബോധനവും ദുആയും തത്സമയം കേരള മലബാർ ഇസ്ലാമിക് ക്ലാസ് റൂം വഴി ഇന്റർനെറ്റിലൂടെ ലോകത്തെമ്പാടുമുള്ളവർക്കായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.sunnionlineclass.org സന്ദർശിക്കുക
മുസ്വഫ എസ്.വൈ.എസ്. വർക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമിയും ജന.സെക്രട്ടറി അബ്ദുൽ ഹമീദ് സഅദിയും സ്വലാത്ത് മജ്ലിസിന്റെ നേതൃത്വം നിർവ്വഹിക്കുന്നു. കഴിഞ്ഞ രണ്ട് വാർഷികങ്ങൾക്കും സയ്യിദ് ഖലീൽ തങ്ങളുടെ മഹനീയ സാന്നിദ്ധ്യവും പ്രാർത്ഥനയും ഈ വേദിയെ കൂടുതൽ മഹത്തരമാക്കി. മൂന്നാം വാർഷികത്തിലും ഖലീൽ തങ്ങളുടെ ഉത്ബോധനം ശ്രവിക്കാനും പ്രാർത്ഥനയിൽ പങ്ക് കൊള്ളാനും തുടിക്കുന്ന ഹൃദയവുമായി ആയിരക്കണക്കിനു സ്വലാത്തുകൾ ചൊല്ലി പരിശുദ്ധ റൗളാശരീഫിലേക്ക് സമർപ്പിക്കാൻ അത്യാഹ്ലാദത്തോടെ വിശ്വാസികൾ ഇന്ന് മുസ്വഫയിൽ സംഗമിക്കുകയാണ്. താങ്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം ഈ മഹത്തായ വേദിയിലേക്ക് സാദരം ക്ഷണിക്കുന്നു.
റജബ് ഉംറ സംഘം ഇന്ന് പുറപ്പെടുന്നു
17-07-2009 വെള്ളിയാഴ്ച ഇശാനിസ്കാര ശേഷം മുസ്വഫയിൽ നടക്കുന്ന സ്വലാത്ത് വാർഷിക സംഗമത്തിനോടനുബന്ധിച്ച് മദീനയിലും സ്വലാത്ത് മജ്ലിസ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
Thursday, July 9, 2009
അജ്മീർ ഖ്വാജ അനുസ്മരണ പ്രഭാഷണം
പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി അനുസ്മരണ പ്രഭാഷണം നടത്തും
പ്രമുഖർ സംബന്ധിക്കും
Wednesday, July 1, 2009
ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
അമീർ അബ്ദുൽ ഹമീദ് സഅദി ഈശ്വരമംഗലം
മുസ്വഫ എസ്.വൈ.എസ്. സ്കൂൾ വെക്കേഷനിൽ സംഘടിപ്പിച്ച വിശുദ്ധ ഉംറ സിയാറത്ത് യാത്രാ സംഘത്തിന്റെ ആദ്യ ബാച്ച് മുസ്വഫ സനാഇയ്യ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടന്ന യാത്രയയപ്പ് സംഗമത്തിനു ശേഷം പുറപ്പെട്ടു. മുസ്വഫ എസ്.വൈ.എസ്. ജന.സെക്രട്ടറി അബ്ദുൽ ഹമീദ് സഅദിയാണ് സംഘത്തെ നയിക്കുന്നത്. പ്രസിഡണ്ട് ഹൈദർ മുസ്ലിയാർ ഓർഗനൈസിംഗ് സെക്രട്ടറി അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ തുടങ്ങിയവർ യാത്രാ സംഘത്തിലുണ്ട്. യാത്രയയപ്പ് യോഗത്തിൽ മുസ്തഫ ദാരിമി കടാങ്കോട് , ഹൈദർമുസ്ലിയാർ, അബ്ദുൽ ഹമീദ് സഅദി തുടങ്ങിയവർ സംസാരിച്ചു. K.T ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു.
01-07-2009
Tuesday, June 30, 2009
ഉംറ സംഘം നാളെ പുറപ്പെടുന്നു
01-07-2009 ബുധനാഴ്ച ളുഹർ നിസ്കാരത്തിനു ശേഷം മുസ്വഫ സനാഇയ്യ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നിന്ന് പുറപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 055-9134144
റമളാൻ -ഉംറ സിയാറത്ത്
Wednesday, June 17, 2009
റജബിൽ ഉംറ സിയാറത്ത് ബുക്കിംഗ് തുടരുന്നു
തജ് വീദ് ക്ലാസ് മുസ്വഫയിൽ വീണ്ടും തുടങ്ങുന്നു.
Saturday, May 23, 2009
മർകസ് പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു
Tuesday, May 12, 2009
റിലീഫ് വിതരണം സുഹൈൽ തങ്ങൾ ഉത്ഘാടനം ചെയ്തു
പാവപ്പെട്ടവർക്ക് വീട് നിർമ്മാണത്തിനും ,മാരകമായ രോഗ ബാധിതർക്ക് ചികിത്സാർത്ഥവും, വിവാഹ ധന സഹായവുമായാണ് റിലീഫ് വിതരണം ചെയ്യൂക.
Monday, May 11, 2009
സ്വലാത്തുന്നാരിയ ഇന്ന് തത്സമയം കേരള മലബാർ ഇസ്ലാമിക് ക്ലാസ് റൂമിൽ

ഇന്നത്തെ മജ്ലിസ് തത്സമയം കേരള മലബാർ ഇസ്ലാമി ക്ലാസ് റൂമിൽ.
കൂടുതൽ വിവരങ്ങൾക്കും മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്യുന്നതിനും സുന്നീഓൺലൈക്ലാസ് സന്ദർശിക്കുക
Tuesday, May 5, 2009
കെ.കെ.എം. സഅദിയുടെ ക്ലാസ് ഓൺലൈനിൽ എല്ലാ ചൊവ്വാഴ്ചയും
സ്ത്രീകൾക്ക് ക്ലാസ് ശ്രവിക്കാൻ സൌകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്യുന്നതിനും
സുന്നീഓൺലൈക്ലാസ് സന്ദർശിക്കുക
മലയാളത്തിൽ വിശദമായ വിവരണത്തിന് ഇവിടെ ക്ലിക് ചെയ്യുക

Thursday, April 30, 2009
അബ്ദുറഷീദ് സഖാഫിക്ക് യാത്രയയപ്പ് നല്കി
കഴിഞ്ഞ 6 മാസക്കാലമായി മുസ്വഫ എസ്.വൈ.എസ്. നടത്തുന്ന ഖുര്‍ആന്‍ തജ് വീദ് ക്ലാസ് നയിക്കുന്ന അബ്ദുറഷീദ് സഖാഫിക്ക് മുസ്വഫ എസ്.വൈ.എസ്. ഉപഹാരം മുസ്തഫ ദാരിമി നല്കി. ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്ന ചടങ്ങില്‍ മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി, അബ് ദുല്‍ ഹമീദ് സഅദി, അബദുല്‍ ഹമീദ് ശര്‍വാനി ,അബൂബക്കര്‍ മുസ്ലിയാര് ഓമച്ചപ്പുഴ ,ബഷീര്‍ വെള്ളറക്കാട് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. അബ് ദു റഷീദ് സഖാഫി യാത്രയയപ്പിന് നന്ദി പറഞ്ഞ് സംസാരിച്ചു.
എല്ലാ ബുധനാഴ്ചകളിലും മുസ്വഫയില്‍ വെച്ച് നടന്നു വരുന്ന ക്ലാസില്‍ പ്രായഭേതമന്യേ വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ മുടങ്ങാതെ പങ്കെടുക്കുന്നു. ഒരു മാസത്തെ അവധിക്കു ശേഷം ക്ലാസ് പുനരാരംഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Saturday, April 25, 2009
ബിദഈ പ്രസ്ഥാനക്കാർ യുക്തിവാദത്തിന്റെ വഴിയേ ; കെ.കെ.എം. സ അദി

മഹാന്മാരുടെ നന്മ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് മുസ്ലിം ലോകത്ത് നിരാക്ഷേപം നടന്നു കൊണ്ടിരുന്ന കാര്യമാണ് അതിനെ എതിർക്കുന്നവർ സ്വന്തം കഴിവും കഴിവുകേടും അനുസരിച്ച് മഹാന്മാരെ തുലനം ചെയ്തത്താണ് കുഴപ്പങ്ങൾക്ക് കാരണം. സുന്നികൾ ആലാപനം ചെയ്യുന്ന മാലയും മൗലിദുകളും വിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ഇസ്ലാമിക ആശയങ്ങൾക്ക് വിരുദ്ധമായി യാതൊന്നും ഇല്ലാത്തതാണെന്ന് തെളിയിക്കപ്പെട്ടതും ഇന്ന് അതിനെ എതിർക്കുന്നവരുടെ പഴയ കാല നേതാക്കൾ വാദപ്രതിവാദ വേദിയിൽ തന്നെ അക്കാര്യം സമ്മതിക്കേണ്ടി വന്നിട്ടുള്ളതും സഅദി അനുസ്മരിച്ചു.
പി.പി.എ. റഹ്മാൻ മൗലവി കൽത്തറ മുഹ്യിദ്ദീൻ മാല ആലാപന വേദി നയിച്ചു. അബുദുൽ ഹമീദ് സഅദി , അബ്ദുൽ ഹമീദ് മുസ്ലിയാർ ചിയ്യൂർ, അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു
Thursday, April 23, 2009
ലീഗ് ആക്രമണം ;മുസ്വഫ എസ്.വൈ.എസ്. പ്രതിശേധിച്ചു
പ്രസിഡണ്ട് ഒ.ഹൈദർ മുസ്ലിയാർ, വർക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന.സെക്രട്ടറി അബ്ദുൽ ഹമീദ് സഅദി തുടങ്ങിയവർ പ്രസംഗിച്ചു
Tuesday, April 21, 2009
മീലാദ് കാമ്പയിൻ വി.സി.ഡി പ്രകാശനം ചെയ്തു.
മുസ്വഫ എസ്.വൈ.എസ്. ആക്റ്റിംഗ് പ്രസിഡണ്ട് അബ് ദുല്ല കുട്ടി ഹാജിയിൽ നിന്ന് ലുലു അൽ ഫള്ൽ സൂപ്പർമാർക്കറ്റ് എം.ഡി. ഇബ്രാഹിം കാസർഗോഡ് ആദ്യകോപ്പികൾ സ്വീകരിച്ചു.
മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുൽ ഹമീദ് സഅദി പ്രസംഗിച്ചു.
Tuesday, April 7, 2009
മീലാദ് കാമ്പയിൻ ദുആ സമ്മേളനത്തോടെ സമാപിച്ചു

ലോകാനുഗ്രഹിയായ പ്രവാചകർ (സ) എന്ന പ്രമേയവുമായി മുസ്വഫ എസ്.വൈ.എസ്. കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തിവന്ന മീലാദ് കാമ്പയിൻ 2009 ദു ആ സമ്മേളനത്തോടെ സമാപിച്ചു.
ഒരു കുടുംബത്തിൽ നിന്ന് ഒരു ലക്ഷം സ്വലാത്ത് സമർപ്പണവും സമാപനത്തോടനുബന്ധിച്ച് നടന്നു. 26 ലക്ഷം സ്വലാത്തുകൾവരെ ചൊല്ലിതീർത്ത കുടുംബങ്ങൾ ഉണ്ടായിരുന്നു. സമാപന സംഗമത്തോടനുബന്ധിച്ച് പ്രമുഖ പണ്ഡിതൻ കെ.കെ.എം. സഅദി ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി (റ) അനുസ്മരണ പ്രഭാഷണം നടത്തി. മുഹ്യിദ്ദീൻ മാല പോലുള്ള പ്രകീർത്തന കാവ്യങ്ങളിൽ നിന്ന് നിന്ന് അടർത്തിമാറ്റിയ വരികൾ ദുർ വ്യാഖ്യാനം ചെയ്ത് മുസ്ലിംങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബിദഈ കക്ഷികളെ കരുതിയിരിക്കാൻ കെ.കെ.എം. സഅദി ഓർമ്മിപ്പിച്ചു.
മുസ്വഫ സനാഇയ്യ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയിൽ നടന്ന പരിപാടിയിൽ ഒ.ഹൈദർ മുസ്ലിയാർ ,മുസ്തഫ ദാരിമി, അബ് ദുൽ ഹമീദ് സഅദി ഈശ്വര മംഗലം തുടങ്ങി പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിച്ചു.
Thursday, April 2, 2009
എസ്.വൈ.എസ്. പ്രവർത്തക സംഗമം ,അഡ്വ ഇസ്മയിൽ വഫ ക്ലാസ് നയിക്കും
കൂടുതൽ വിവരങ്ങൾക്ക് 02 5523491 ,050 6720786
Saturday, March 28, 2009
മീലാദ് സംഗമവും കലാവിരുന്നും ഇന്ന് മുസ്വഫയിൽ ;അഡ്വ. ഇസ്മയിൽ വഫ മുഖ്യ പഭാഷണം നടത്തും

ലോകാനുഗ്രഹിയായ പ്രവാചകർ എന്ന പ്രമേയവുമായി മുസ്വഫ എസ്.വൈ.എസ്. ഫെബ്രുവരി 3 മുതൽ നടത്തി വരുന്ന മീലാദ് കാമ്പയിൻ 2009 ന്റെ ഭാഗമായി ഇന്ന് (28-03-09 ) മീലാദ് സംഗമവും മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്നും സംഘടിപ്പിക്കുന്നു.
മുസ്വഫ ശഅബിയ പത്തിലെ യു.എ.ഇ എക്സേഞ്ചിനു പിറകിലുള്ള എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാദമി ഓഡിറ്റോറിയത്തിൽ 4.30 മുതൽ 10.30 വരെയാണു പരിപാടികൾ നടക്കുക.
പ്രശസ്ത സൈക്കോളജിസ്റ്റ് അഡ്വ. ഇസ്മയിൽ വഫ മുഖ്യ പഭാഷണം നടത്തും.
Monday, March 23, 2009
Tuesday, March 10, 2009
മീലാദും മൗലിദും, -പുസ്തകം പ്രകാശനം ചെയ്തു


നബിദിനം, മൗലിദ് പാരായണം,ബിദ് അത്ത് തുടങ്ങിയ വിഷയങ്ങളിൽ പ്രാമാണികമായ സംക്ഷിപ്ത വിവരണം അടങ്ങുന്ന അറബി മൂല്യത്തോട് കൂടിയുള്ള പുസ്തകം അബുദാബി മതകാര്യ വകുപ്പ് നബിദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ അറബി ലഘു ലേഘയുടെ മലയാള പരിഭാഷയാണ് അബൂബക്കർ സ അ ദി നെക്രാജ് ആണു് വിവർത്തകൻ സൗജന്യമായി വിതരണം ചെയ്യുന്ന പുസ്തകം ലഭിക്കുന്നതിനും വിവരങ്ങൾക്കും 02 5523491
Thursday, March 5, 2009
ഖുർ ആൻ പാരായണ മത്സരവും ക്വിസ് മത്സരവും നടത്തി
മുസ്വഫ എസ്.വൈ.എസ്. മീലാദ് കാമ്പയിൻ 2009 ന്റെ ഭാഗമായി വിശുദ്ധ ഖുർആൻ പാരായണ മത്സരവും ഇസ്ലാമിക ക്വിസ് മത്സരവും നടത്തി. അബ്ദുൽ ഫത്താഹ് ഇർഫാനിയും മുഹമ്മദലി അൽ ഹസനിയും നേതൃത്വം നൽകി. വിശുദ്ധ ഖുർആൻ പാരായണ മത്സരം അ ബ് ദുൽ റഷീദ് സഖാഫി, ഉസ്മാൻ സഖാഫി കാങ്കോൽ, പി.പി. എ . കൽത്തറ എന്നിവർ നിയന്ത്രിച്ചു.
മത്സര ഫലങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും വിജയികൾ ക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കാമ്പയിനോടനുബന്ധിച്ച് നടത്തുന്ന മദ്രസാ വിദ്യാർത്ഥികളുടെ കലാ പരിപാടികളുടെ വേദിയിൽ
Thursday, February 26, 2009
മുസ്വഫ എസ്.വൈ.എസ്. മീലാദ് കാമ്പയിൻ -വിപുലമായ പരിപാടികൾ
പ്രമേയം : റഹ്മത്തുൻലിൽ ആലമീൻ അഥവാ ലോകാനുഗ്രഹിയായ പ്രവാചകൻ ( സ )
03/02/2009 പ്രഭാഷണം : മുസ്വഫ ശഅബിയ 10 ലെ മദ്രസ്സയിൽ
(വി.സി.ഡി കൾക്ക് ഓഫീസുമായി ബന്ധപ്പെടുക )
13/02/2009 :മുന്നൊരുക്ക സമ്മേളനം ; ന്യൂ മുസ്വഫയിൽ
27/02/2009 വിളംബര സംഗമവും കുണ്ടൂർ ഉസ്താദ് അനുസ്മരണവും , ബുർദ മജ് ലിസും
മുസ്വഫ സനാഇയ്യ: 16 ലെ പള്ളിയിൽ
മൗലിദ് മജ്ലിസുകൾ
ഏഷ്യാനെറ്റ് റേഡിയോയിൽ യു.എ.ഇ സമയം രാവിലെ 7 മണിക്ക് പ്രമുഖ പണ്ഡിതന്മാർ നയിക്കുന്ന മീലാദ് പ്രഭാഷണ വേദി. കെ.കെ.എം. സഅദി, മുസ്തഫ ദാരിമി, അബ്ദുൽ ഹമീദ് സഅദി, സിദ്ധിഖ് അൻവരി, ഉസ്മാൻ സഖാഫി, ലത്തീഫ് സഅദി പഴശ്ശി തുടങ്ങിയവർ പങ്കെടുക്കുന്നു.
വിവിധ മത്സര പരിപാടികൾ
03/03/09 ചൊവ്വ
04/03/09 ബുധൻ
12/03/2009 വ്യാഴം
വനിതാ ക്വിസ് മത്സരം
15/03/2009 ഞായർ
പ്രബന്ധ രചനാ മത്സരം :
8/03/2009 ഞായർ
മീലാദ് പ്രഭാഷണം.
ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനു സമീപമുള്ള പള്ളിയിൽ
ന്യൂ മുസ്വഫ മില്ലെനിയം സൂപ്പർ മാർക്കറ്റിനു സമീപമുള്ള പള്ളിയിൽ
പ്രഭാഷകൻ : കെ.ടി. മുഹമ്മദ് ഫൈസി
ശഅബിയ 10 ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയിൽ
27/03/09 വെള്ളി
മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ , ദഫ് പ്രദർശനം.
മുസ്വഫ ശ അ ബിയ 10 ൽഅസർ നിസ്കാര ശേഷം
ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനടുത്തുള്ള പള്ളിയിൽ.
കൂടുതൽ വിവരങ്ങൾക്ക് 02-5523491 / 050-6720786 / 055-5814786
കുണ്ടൂർ ഉസ്താദ് അനുസ്മരണവും ബുർദ: മജ്ലിസും
കൂടുതൽ വിവരങ്ങൾക്ക് 02-5523491 ,050-6720786 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്
Tuesday, February 17, 2009
ദുർബലരെയും അശരണരെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത ; ഖലിൽ തങ്ങൾ
സമൂഹത്തിലെ എല്ലാ മേഖലയിലും സ്വാർത്ഥതയും ചൂഷണവും അരങ്ങു വാഴുകയാണ്. അപകട മരണങ്ങളും ദാരുണ ദൃശ്യങ്ങളും വരെ മൊബൈ ലിൽ പകർത്തി കച്ചവടം ചെയ്യുന്ന തലത്തിലേക്ക് ജനങ്ങൾ അധപതിച്ച കാലമാണ്. കുടുംബ ബന്ധവും അയൽ ബന്ധവും പുലർത്തുന്നവർക്ക് അല്ലാഹുവിന്റെ സംരക്ഷണമുണ്ടാവും. അത്തരം മൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്കിനു യുവാക്കൾ തയ്യാറാവണമെന്നും ഖലീൽ തങ്ങൾ പറഞ്ഞ് ഒ. ഹൈദർ മുസ്ലിയാർ, മുസ്തഫ ദാരിമി, അബ്ദുൽ ഹമീദ് സഅദി, അബൂബക്കർ മുസ്ലിയാർ ഓമച്ചപ്പുഴ, അബ്ദുൽ ഹമീദ് ഈശ്വര മംഗലം തുടങ്ങീ നിരവധി പ്രമുഖർ സംബന്ധിച്ചു.
Monday, February 16, 2009
വി.സി.ഡി പ്രകാശനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 050-6720786 / 055-5814786 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ് .
മീലാദ് കാമ്പയിന് 2009 ഫണ്ട് ഉത്ഘാടനം
Sunday, February 15, 2009
മീലാദ് കാമ്പയിൻ 2009മുന്നൊരുക്ക സംഗമം
.ന്യൂ മുസ്വഫ മില്ലെനിയം സൂപ്പർമ്മാർക്കറ്റിനു സമീപമുള്ള പള്ളിയിൽ നടന്നാ സംഘമത്തിൽ ബനിയാസ് സ്പൈക് എം.ഡി കുറ്റൂർ അബ് ദുറഹ് മാൻ ഹാജി മുഖ്യ അഥിതിയായിരുന്നു. മുസ്തഫ ദാരിമി, അബ് ദുൽ ഹമീദ് സ അദി, അബ് ദുല്ല കുട്ടിഹാജി തുടങ്ങിയവർ സംസാരിച്ചു. മുസ്വഫയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധിപേർ പങ്കെടുത്ത പരിപാടി അവിസ്മരണീയമായ വേദിയായി മാറി. റഹ് മത്തുല്ലിൽ ആലമീൻ എന്ന പ്രമേയ വിശദീകരണ പ്രഭാഷണത്തിന്റെ വി.സി.ഡി കൾ അടുത്ത ദിവസം പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Saturday, February 14, 2009
യു.എ.ഇ അടിസ്ഥാനത്തില്‍ പ്രബന്ധ രചനാ മത്സരം
'വിശ്വമാനവികതയുടെ പ്രവാചകന് ;മുഹമ്മദ് നബി' എന്ന വിഷയത്തില്‍ പത്ത് പേജില്‍ കവിയാതെ ഒരു പുറത്തില്‍ മാത്രം എഴുതിയ ലേഖനങ്ങള്‍ മാര്‍ച്ച് 15 നു മുന്നെ കിട്ടത്തക്ക വിധത്തില്‍ കണ്‍വീനര്‍ ,മീലാദ് കാമ്പയിന് 2009, മുസ്വഫ എസ്.വൈ.എസ്. പി.ബി. നമ്പര്‍ 13188, അബുദാബി., യു.എ.ഇ എന്ന പോസ്റ്റല്‍ അഡ്രസ്സിലോ , musafasys@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്. വ്യക്തമായ അഡ്രസ്സും ടെലിഫോണ്‍ നമ്പറും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം അയക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 050- 6720786 / 055-5814786
Wednesday, January 28, 2009
റബീഉല്‍അവ്വല്‍ -ഉംറ , സിയാറത്ത് ; ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
അമീര്‍ : മുസ്തഫ ദാരിമി കടാങ്കോട്
പുണ്യസ്ഥലങ്ങളില്‍ സിയാറത്ത്
പ്രഗത്ഭ അമീറിന്റെ നേത്യത്വം
മെച്ചമായ യാത്രാസൗകര്യം
കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും ബന്ധപ്പെടുക.
അബൂബക്കര്‍ മുസ്ലിയാര് ഓമച്ചപ്പുഴ : 050 6720786
അബ്ദുല്‍ ഹമീദ് സഅദി : 050 3223545
അറളം അബ്ദുറഹ്മാന് മുസ്ലിയാര് : 02 5547569 സനാഇയ്യ
മീലാദ് ഫെസ്റ്റ് 2009; 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു
മുസ്വഫ എസ്.വൈ.എസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബിദിനാഘൊഷപരിപാടികള് റഹ്മത്തുല്ലില്ആലമീന് അഥവാ ലോകനുഗ്രഹി എന്ന പ്രമേയവുമായി വിപുലമായി നടത്തുവാന്‍ മുസ്വഫ എസ്.വൈ.എസ്. ആസ്ഥാനമായ വാദിഹസനില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമിറ്റി തീരുമാനിച്ചു. വര്‍കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബ് ദുല്ല കുട്ടി ഹാജി ചെയര്മാന് , ബഷീര്‍ പി.ബി. വെള്ളറക്കാട് ജനറല്‍ കണ് വീനര്, മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി ട്രഷററുമായി മുസ്വഫയിലെ വിവിധ ഏരിയകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.മീലാദ് പ്രഭാഷണങ്ങള്‍, മൗലിദ് മജ്ലിസുകള്, ബുര്‍ദ ആസ്വാദന വേദി, മദ്ഹ് ഗാന മത്സരം, ജന റല്‍ ക്വിസ് , കുടുംബ സംഗമം, വനിതാ ക്വിസ്, ഖുര്‍ ആന്‍ പാരായണ മത്സരം, പ്രബന്ധ രചനാ മത്സ്രരം ,മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, വി.സി.ഡി വിതരണം, പുസ്തക പ്രസിദ്ധീകരണം, പ്രവര്‍ത്തക സംഗമം, ദു ആ സമ്മേളനം, അന്നദാനം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. പരിപാടികളില്‍ കേരളത്തില്‍ നിന്നെത്തുന്ന പണ്ഡിതന്മാര്, യു.എ.ഇ യില്‍ നിന്നും പ്രമുഖ പണ്ഡിതന്മാര് സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ`്. മീലാദ് ഫെസ്റ്റ് 2009 മുന്നൊരുക്ക സംഗമം ഫെബ്രുവരി 13 നു വെള്ളിയാഴ്ച രാത്രി ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്മാര്കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നതാണ`്`. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 055-9134144 050-6720786
Sunday, January 18, 2009
മര്‍കസ് പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള വിഹിതം നല്കി
മര്കസുസഖാഫത്തിസുന്നിയ്യയുടെ മുപ്പത്തിഒന്നാം വാര്‍ഷിക പതിനാലാം ബിരുദദാന മഹാസമ്മേളനത്തിനോടനുബന്ധിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ ജീവകാരുണ്യ-വിദ്യഭ്യാസ പ്രവര്‍ത്തന പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള സംഭാവനയുടെ ചെക്ക്, മുസ്വഫ എസ്.വൈ.എസ് , മര്‍കസ് കമ്മിറ്റികളുടെ സംയുക്ത മര്‍കസ് സമ്മേളന പ്രചാരണ സമിതിക്ക് വേണ്ടി അബ്ദുല്‍ഗഫൂര്‍, ഖമറുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറുന്നു.