മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്.വൈ.എസ്. & മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് 2009 ജനുവരി ഒന്ന് വ്യാഴം മുസ്വഫ സനഇയ്യ പോലീസ് സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ് ലൈന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെടുന്നതണ്.
മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ കാലത്ത് 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്ത് എത്തിച്ചേരേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലാമ ജന.സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, ഡോ.ശമീര്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ (മുസ്വഫ ) മാനേജന്‍ അഡ്വ.എസ്.കെ. അബ്ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 050-6720786 / 055-9134144
Wednesday, December 31, 2008
Saturday, December 27, 2008
SSF സംസ്ഥാന പ്രധിനിധി സമ്മേളനത്തില്‍ മുസ്തഫ ദാരിമി

കാസര് ഗോഡ് നടക്കുന്ന എസ്.എസ്.എഫ്. സംസ്ഥാന പ്രധിനിധി സമ്മേളനത്തില്‍ മുസ്വഫ എസ്.വൈ.എസ്. വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് പ്രസംഗിക്കുന്നു..
സമ്മേളന നഗരിയില്‍ നിന്ന് ലൈവ് പ്രഭാഷണങ്ങള്‍ കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഇവിടെ
ഹിജ് റ സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു
ഹിജറ 1430 പുതുവര്‍ഷ പിറവിയോടനുബന്ധിച്ച് മുസ്വഫ എസ്.വൈ.എസ്. ന്യൂമുസ്വഫ മില്ലെനിയം മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച ഹിജ്റ യുടെ സന്ദേശ സംഗമത്തില്‍ കെ.കെ..എം. സഅദി പ്രസംഗിക്കുന്നു.
മുസ്വഫ സനാഇയ്യ 16 ലെ മാര്‍കറ്റിനു പിറകിലുള്ള പള്ളിയില്‍ നടന്ന സംഗമത്തിലും കെ.കെ.എം. സദി യുടെ പ്രഭാഷണം ഉണ്ടായിരുന്നു.
Thursday, December 25, 2008
ഹിജ്റ വര്‍ഷ ചിന്തകള്‍ -പ്രഭാഷണം
ഹിജ്റ (1430) വര്‍ഷ ചിന്തകള്‍
കെ കെ എം സഅദിയുടെ പ്രഭാഷണം
26- 12- 2008 (വെള്ളി) മഗ്രിബ് നിസ്ക്കാര ശേഷം
മുസ്വഫ സനാഇയ്യ 16ലെ മാര്‍ക്കറ്റിനു പിന്‍വശത്തുള്ള പള്ളിയില്‍
ഇശാ നിസ്ക്കാര ശേഷം
ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള പള്ളിയില്‍
ഏവര്‍ക്കും സ്വാഗതം..
എല്ലാവര്ക്കും പുതുവത്സരാശംസകള്‍!
എസ്.വൈ എസ് മുസ്വഫ

Wednesday, December 24, 2008
എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍, പി.കെ.എം. സഖാഫി
ഇന്ന് ലോക് ജന്ത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങളാണെന്നും ,ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ് ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധിവരെ താനെ ഇല്ലാതാവുമെന്നും പി.കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. കൊടിയ ശത്രുക്കളോട് പോലും മാപ്പ് കൊടുത്ത പാരമ്പര്യമാണു ഇസ്ലാമിനുള്ളത്. അടര്‍ത്തിയെടുത്ത ചില ഖു ര്‍ ആന്‍ വചനങ്ങള്‍ ദുര് വ്യാഖ്യാനം ചെയ്ത് അന്യ മതസ്ഥര്‍ക്ക് നേരേ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും ഗുണം ചെയ്യുകയില്ല. അത്തരം പ്രവര്‍ത്തനങ്ങളുമായി നടക്കുന്നവരെ കരുതിയിരിക്കണമെന്നും യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതില്‍ ഇസ്ലാമിക പ്രബോധകരും പ്രചാരകരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ഇരിങ്ങല്ലൂര്‍ ഓര്‍മ്മിപ്പിച്ചു.
മര്‍കസ് പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളനത്തോടനുബന്ദിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ ജീവകാരുണ്യ -വിദ്യഭ്യാസ് പ്രവര്‍ത്തനങ്ങളിലും പങ്ക് ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു
പ്രരചണസമിതി ചെയര്മാന് മുഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര് ഓമച്ചപ്പുഴ ,അബ്ദുല്‍ ഹമീദ് സദി തുടങ്ങിയവര്‍ സംസാരിച്ചു.
Tuesday, December 23, 2008
മര്‍കസ് സമ്മേളന പ്രചരണ സംഗമം
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റിയും, മര്‍കസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മര്‍കസുസ്സഖാഫത്തി സ്സുന്നിയ സമ്മേളന പ്രചരണ സംഗമം ഇന്ന് ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനടുത്തുള്ള പള്ളിയില്‍ ഇശാ നിസ്കാരത്തിനു ശേഷം നടക്കുന്നതാണ്.
എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.എം.സഖാഫി ഇരിങ്ങല്ലൂര്‍ പ്രസംഗിക്കുന്നതാണ്കൂടുതല് വിവരങ്ങള്‍ക്ക് വിളിക്കുക 050-6720786
എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.എം.സഖാഫി ഇരിങ്ങല്ലൂര്‍ പ്രസംഗിക്കുന്നതാണ്കൂടുതല് വിവരങ്ങള്‍ക്ക് വിളിക്കുക 050-6720786
Monday, December 22, 2008
കഥാ പ്രസംഗം ശ്രദ്ധേയമായി !
ഹിജ്റ പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്.വൈ.എസ്. ഇസ് ലാമിക ചരിത്ര കഥാ പ്രസംഗം സംഘടിപ്പിച്ചു. മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തില്‍ പ്രസിദ്ധ കാഥികന് എം.എം. പൊയില്‍ അവതരിപ്പിച്ച ഉഹ് ദിലെ രക്തസാക്ഷി എന്ന കഥാ പ്രസംഗം ഏറെ ആകര്‍ശണീയമായിരുന്നു. പിന്നണിയില്‍ കാസിം പുത്തൂര്‍ ,നൗഷാദ് ചേലമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിന്റെ ഗ്രാമന്തരങ്ങളില്‍ മുന്‍കാലങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗ വേദികളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ്.
മുസ്വഫ എസ്.വൈ.എസ് ആക്റ്റിംഗ് പ്രസിഡണ്ട് അബ്ദുല്ലകുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ (മുസ്വഫ )മാനേജര്‍ അഡ്വ. എസ്.കെ. അബ്ദുല്ല ആശംസ പ്രസംഗം നടത്തി. പി.പി.എ. കല്‍ത്തറ സ്വാഗതവും അബ്ദുല്‍ ഹമീദ് സഅദി നന്ദിയും രേഖപ്പെടുത്തി.

Saturday, December 20, 2008
Monday, December 8, 2008
ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നവരാവണം വിശ്വാസികൾ
അറഫാ ദിന സംഗമം
ന്യൂ മുസ്വഫ നാഷണൽ ക്യാമ്പിനു സമീപമുള്ള പള്ളിയിൽ നടന്ന
അറഫാ ദിന സംഗമത്തിൽ യുവ പണ്ഡിതൻ കെ.കെ.എം. സഅദി
ഉദ് ബോധന പ്രസംഗം നടത്തുന്നു
അവകാശങ്ങളെപറ്റി ബോധവാന്മാരാവുന്നതിലുപരി ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നവരാവണം വിശ്വാസികൾ എന്ന് കെ.കെ.എം. സഅദി പറഞ്ഞു. മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിച്ച അറഫാ ദിന -ആത്മീയ സംഗമത്തിൽ ഉദ്ബോദന പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. ഹജ്ജത്തുൽ വിദാഅ് (വിട പറയൽ പ്രസംഗം ) വേളയിൽ ലക്ഷക്കണക്കിനു അനുയായികളോടായി മുഹമ്മദ് നബി (സ) തങ്ങൾ ചെയ്ത മഹത്തായ പ്രസംഗം സമ കാലിക സംഭവവികാസങ്ങളിൽ ലോകത്തിനു മുഴുവൻ വിചിന്തനത്തിനു വഴിതെളിയിക്കുന്നതാണ് സഅദി ഓർമ്മിപ്പിച്ചു.
മുസ്വഫ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി അബ് ദുൽ ഹമീദ് സഅദി പ്രാർത്ഥനാ വേദിയ്ക്ക് നേതൃത്വം നൽകി.

Saturday, December 6, 2008
ആഗോള സാമ്പത്തിക പ്രതിസന്ധി ;ചര്‍ച്ചാ വേദി
ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇസ്ലാമിക പരിഹാരവും എന്ന വിഷയത്തില്‍ മുസ്വഫ എസ്.വൈ.എസ്. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ വേദിയില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ് ദുല്‍ഹമീദ് സ അദി ഈശ്വര മംഗലം, കെ.കെ.എം. സഅദി, അബ് ദുല്‍ ഹമീദ് മുസ് ലിയാര്‍, ആറളം അബ് ദുറഹ് മാന്‍ മുസ്ലിയാര് തുടങ്ങി നിരവധി പണ്ഡിതന്മാര് സംബന്ധിച്ചു. സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മുഹമ്മദലി സഖാഫി മറുപടി നല്കി
Wednesday, December 3, 2008
ഐക്യദാഢ്യ സംഗമത്തില്‍
ഐക്യവും സമാധാനവും യു.എ.ഇ. യുടെ മുഖമുദ്ര; കെ.കെ.എം. സഅദി
മുസ്വഫ :ഐക്യവും സമാധാനവുമാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തിനു മാതൃകയായി വളര്‍ന്ന യു.എ.ഇ യുടെ മുഖമുദ്രയെന്ന് കെ.കെ. എം. സഅദിപറഞ്ഞു. യു.എ.ഇ. യുടെ 37 മത് നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐക്യദാഢ്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. പൂര്‍വ്വ സൂരികള്‍ കാണിച്ചു തന്ന പാതയില്‍ ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടിയും നാടിനു വേണ്ടിയും നിലകൊള്ളേണ്ട ആവശ്യകത സഅദി ഓര്‍മ്മിപ്പിച്ചു. മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തില്‍ 2-12-2008 കാലത്ത് 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്.വൈ.എസ്. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു.എ.ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പ്രകടനം ഏറെ ശ്രദ്ധേയമായി. പി.പി.എ. റ ഹ് മാന്‍ മൗലവി നയിച്ച ബുര്‍ദ ആസ്വാദനവും , ഹബീബ് കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര് വെള്ളാര്‍കുളം , മിഖ്ദാദ് ,മിദ്ലാജ് തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു.എ.ഇ യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിനെ പ്രകീര്‍ത്തിച്ച് രചിച്ച ഗാനം രചയിതാവായ അബ് ദു ശുക്കൂര്‍ തന്നെ ആലപിച്ചു. മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് അബ് ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന് അബ്ദുല്‍ ഹമീദ് മുസ്ലിയാര് സംഗമം ഉദ്ഘാടനം ചെയ്തു.
സദസ്സ്
Monday, December 1, 2008
Saturday, November 29, 2008
ഭീകരാക്രമണം ;മുസ്വഫ എസ്.വൈ.എസ്. അപലപിച്ചു
മുസ്വഫ: ലോകത്തെ നടുക്കി ഇന്ത്യാ മഹാരാജ്യത്തിന്റെ സുപ്രധാന നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ നികൃഷ്ടമായ രീതിയില്‍ നടന്ന ഭീകരാക്രമണത്തെ മുസ്വഫ എസ്.വൈ.എസ്. എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി അപലപിക്കുകയും അഗാതമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. സൈന്യത്തിന്റെ നടപടികളെ അനുമോദിച്ച യോഗം ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ വന്ന വീഴ്ചകളും ഭീകര ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉറവിടവും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ അവാസ്താവമായ റിപ്പോര്‍ട്ടുകള്‍ നല്കി തെറ്റിദ്ധാരണ പരത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും യോഗം വിലയിരുത്തി. രാജ്യത്ത് സമാധാനം നില നില്ക്കുന്നതിനും രാജ്യരക്ഷയ്ക്കുമായി മുസ്വഫ ഏരിയയിലെ വിവിധ പള്ളികളിലും സംഘടനാ ക്ലാസുകളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാനും തീരുമാനിച്ചു.
പ്രസിഡണ്ട് ഒ.ഹൈദര്‍ മുസ്ലിയാര്, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന.സെക്രട്ടറി. അബ്ദുല്‍ ഹമീദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
reporty by
പ്രസിഡണ്ട് ഒ.ഹൈദര്‍ മുസ്ലിയാര്, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന.സെക്രട്ടറി. അബ്ദുല്‍ ഹമീദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
reporty by
അബൂബക്കര്‍ ഓമച്ചപ്പുഴ
Wednesday, November 26, 2008
Saturday, November 22, 2008
Thursday, November 20, 2008
സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മുസ്ലിംങ്ങള്‍; കെ.കെ.എം. സഅദി

ഇസ്ലാം വിഭാവനം ചെയ്യുന്നത് സമാധാനവും സാഹോദര്യവുമാണ് . ഇസ്ലാം അനുസരിച്ച് ജീവിക്കുന്ന മുസ്ലിമും ആ തലത്തിലായിരിക്കണം മാതൃകയാവേണ്ടത്. മസ്ജിദുല്‍ ഹറാമില്‍ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്ന് മുസ്ലിംങ്ങളെ തടഞ്ഞ അവിശ്വാസികളോട് പോലും അതിക്രമം പ്രവര്‍ത്തിക്കരുതെന്ന് കല്‍പ്പിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തിലും സമുദായത്തിലും ചിദ്രതയുണ്ടാക്കുന്ന എന്‍.ഡി.എഫ്. അടക്കമുള്ള സംഘടനകള്‍ ഉറങ്ങിക്കിടക്കുന്ന കുഴപ്പം എന്ന സിംഹത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതെന്ന് കെ.കെ.എം. പറഞ്ഞു. ജിഹാദ് എന്ന പദം സായുധ പോരാട്ടമാണെന്ന അര്‍ത്ഥത്തിലെടുത്ത് വിശുദ്ധ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിനോടാണു നമ്മുടെ അത്യ്ന്തികമായ ജിഹാദ് വേണ്ടതെന്ന വസ്ഥുത ബോധപൂര്‍വ്വം മറച്ച് വെക്കുന്നു. സഅദി കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് ഒ.ഹൈദര്‍ മുസ്ലിയാര്, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന:സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി, അബ്ദുല്ലകുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. വിശദീകരണ പ്രസംഗത്തിന്റെ വി.സി.ഡി കള്‍ ഉടന്‍ പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Tuesday, November 18, 2008
ജീവകാരുണ്യം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും;ഖലീല്‍ തങ്ങള്‍

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അയാള്‍ക്ക് കണക്കാക്കെപ്പെട്ട നിശ്ചിത ആയുസ്സിനുള്ളില്‍ മറ്റ് ആളുകളേക്കാള്‍ കൂടുതലായി നന്മകള് ചെയ്യുന്നതിലൂടെ അവരുടെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ആത്മിയമായ ഉന്നതിയും കൈവരിക്കാനാവുന്നു. മാരകമായ രോഗ ബാധിതര്‍ക്കും വളരെ പാവപ്പെട്ടവര്‍ക്ക് വിവാഹ, വീടു നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും ഉതകുന്ന വിതത്തില്‍ സംവിധാനിച്ചിരിക്കുന്ന മുസ്വഫ എസ്.വൈ.എസ്. റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ഖലീല്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മുസ്തഫ ദാരിമി , ഒ.ഹൈദര്‍ മുസ്ലിയാര്, അബ് ദുല്‍ ഹമീദ സ അദി , ബനിയാസ് സ്പൈക് അബ് ദുറഹ്മാന്‍ ഹാജി, പ്രൊഫ. ഷാജു ജമാലുദ്ധീന് തുടങ്ങി നിരവധി പേര് സംബന്ധിച്ചു.
തീവ്രവാദം, ഭീകരത, ജിഹാദ് ;വിശദീകരണ സംഗമം ഇന്ന് മുസ്വഫയില്‍
മുസ്വഫ എസ്.വൈ.എസ് കമ്മിറ്റി നടത്തുന്ന തീവ്രവാദ വിരുദ്ധ കാമ്പയിന്റെ ഭാഗമായി 18-11-2008 നു ചൊവ്വാഴ്ച രാത്രി മുസ്വഫ ശഅബിയ പത്തില്‍ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ ഇശാ നിസ്കാര ശേഷം വിശദീകരണ സംഗമം സംഘടിപ്പിക്കുന്നു.
വിഷയാവതരണം . കെ.കെ.എം. സഅദി
പ്രമുഖര്‍ സംബന്ധിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് 02-5523491 / 050 6720786
വിഷയാവതരണം . കെ.കെ.എം. സഅദി
പ്രമുഖര്‍ സംബന്ധിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് 02-5523491 / 050 6720786
Wednesday, November 12, 2008
ഖുര്‍ആന്‍ തജ്വീദ് ക്ലാസ് ഇന്ന് ആരംഭിക്കുന്നു
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്രം പഠിക്കുവാന്‍ വേദിയൊരുക്കുന്നു.
ഇന്ന് 12-11-08 മുതല്‍ എല്ലാ ബുധനാഴ്ചയും രാത്രി ഇശാ നിസ്കാര ശേഷം മുസ്വഫ ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ വെച്ച് ഒരു മണിക്കൂര്‍ സമയമായിരിക്കും ക്ലാസ് നടക്കുക. ഹാഫിള് അബ്ദുറഷീദ് സഖാഫി ക്ലാസ് നയിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 02-5523491

Tuesday, November 11, 2008
തീവ്രവാദ വിരുദ്ധ സംഗമം മുസ്വഫയില്‍
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമസംഘടിപ്പിക്കുന്ന കാമ്പയിനിനിന്റെ ഭാഗമായി കോഴിക്കോട് 12-11-08 നടക്കുന്ന ഭീകര വിരുദ്ധ സമ്മേളനത്തിനു മുസ്വഫ എസ്.വൈ.എസ്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
തീവ്രവാദവും ഭീകരവാദവും മതത്തിന്റെ പേരിലായാലും രാഷ്ടീയ നേട്ടങ്ങള്‍ക്ക് വേണ്ടിയയാലും ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തേണ്ടതാണെന്നും , സാമ്പത്തിക നേട്ടത്തിനു വേണ്ടിയും മറ്റും മതത്തിനെ ചിഹ്നങ്ങള്‍ മറയാക്കി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം എന്നാല്‍ അതിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവനായി പ്രതിക്കൂട്ടിലാക്കുന്ന പ്രവണത മാധ്യമങ്ങള്‍ കൈകൊള്ളരുതെന്ന് വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി പ്രസ്താവിച്ചു.. മുസ്വഫ എസ്.വൈ.എസ്. എക്സ്കിക്യൂട്ടിവ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
തീവ്രവാദ വിരുദ്ധ സംഗമം മുസ്വഫയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുവാനും തീരുമാനിച്ചു. മുസ്വഫ എസ്.വൈ.എസ്. നടത്തിവരുന്ന ആത്മീയ സദസ്സുകളിലും പഠന വേദികളിലും നിരന്തരം ഉദ്ബോധനം നടത്തിവരുന്നതിനു പുറമെ ലഘുലേഖകളും പ്രത്യേകം പ്രസംഗങ്ങളും സംഘടിപ്പിക്കുന്നതാണ്. ജനസെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി, പ്രസിഡണ്ട് ഒ.ഹൈദര്‍ മുസ്ലിയാര് തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, October 26, 2008
വിളക്ക് ; ബ്ലോഗ് പോസ്റ്റിംഗ് തുടങ്ങി

ഇസ്ലാമിക പഠനത്തിനായി വിളക്ക് എന്ന ബ്ലോഗ് പോസ്റ്റിംഗ് തുടങ്ങി
മുസ്വഫ എസ്.വൈ.എസ്. ആസ്ഥാനമായ വാദിഹസനില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. ജന.സെക്രട്ടറി. അബ് ദുല്‍ ഹമീദ് സഅദി, കെ.കെ.എം. സഅദി, പ്രൊഫ. ഷാജു ജമാലുദ്ധിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്വഫ എസ്.വൈ.എസ്. മദ്രസ വിദ്യാര്‍ത്ഥി മുഹമ്മദ് മിദ്ലാജ് ആദ്യം പോസ്റ്റ് പബ്ലിഷ് ചെയ്തു. പ്രമുഖ യുവപണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സഅദിയായിരിക്കും വഴികാട്ടി എന്ന പേരില്‍ ബ്ലോഗ് നിയന്ത്രിക്കുക.
വായനക്കാര്‍ക്ക് സംശയ നിവാരണത്തിനു ബ്ലോഗില്‍ കമന്റ് ചേര്‍ക്കുയോ vilakk@gmail.com എന്ന ഇ-മെയിലില്‍ അയക്കാവുന്നതോ ആണ്.
http://vazhikaatti.blogspot.com/ എന്നതാണ് ബ്ലോഗിന്റെ അഡ്രസ്സ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 050-5725411 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്

Saturday, October 25, 2008
വിളക്ക് , ബ്ലോഗ് ഉദ്ഘാടനം ഇന്ന്

വിജ്ഞാനത്തിന്റെ വെളിച്ചം വിതറി നിങ്ങളുടെ വഴിത്താരയില്‍ എന്നും വഴികാട്ടിയായി ഒരു വിളക്ക്
സന്ദര്‍ശിക്കുക http://vazhikaatti.blogspot.com/
മുസ്വഫ എസ്.വൈ.എസ്. ആസ്ഥാനമായ വാദിഹസനില്‍ പ്രമുഖര്‍ സംബന്ധിക്കുന്നസദസ്സില് ,25/10/2008 രാത്രി 8.30 നു ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നു.
പ്രൊഫ. ഷാജു ജമാലുദ്ധീന്, പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, പി.വി. അബൂബക്കര്‍ മൗലവി, കെ.കെ.എം. സഅദി , മുസ്തഫ ദാരിമി, അബ്ദൂല്‍ ഹമീദ് സഅദി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും.
ഇസ്ലാമികമായ വിഷയങ്ങളില്‍ നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും vilakk@gmail.com എന്ന ഇ- മെയിലില്‍ അയക്കാവുതാണ്.
വിശദ വിവരങ്ങള്‍ക്ക് 02-5523491

Saturday, October 11, 2008
മുസ്വഫ എസ്.വൈ.എസ് റിലീഫ് സെല്‍
റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കുന്നതിന്റെ ഭാഗമായി മുസ്വഫ എസ്.വൈ.എസ്. വിളിച്ചു ചേര്‍ത്ത എക്സിക്യൂട്ടിവ് യോഗത്തില്‍ പുതിയതായി മുസ്വഫ എസ്.വൈ.എസ്. റിലീഫ് സെല്‍ രൂപീകരിച്ചു .
മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി (ചെയര്മാന്), അബ്ദുല്ലകുട്ടി ഹാജി (വൈസ് ചെയര്മാന് ), റഷീദ്കൊട്ടില (കണ്‍വീനര്‍ ), സിദ്ധീഖ് വേങ്ങര ,അബൂബക്കര്‍ ടി.കെ (ജോ.കണ് വീനര്മാര് ), മുസ്തഫ ദാരിമി , അബ്ദുല്‍ ഹമീദ് സഅദി , അബ്ദുല്ല വടുതല, ബഷീര്‍ വെള്ളറക്കാട്, റഫീഖ് വടുതല (മെമ്പര്‍മാര്‍ ) ഉള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്ര്യത്വം നല്‍കുക.
മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ചികിത്സാ സഹായം, വീട് ഉണ്ടാക്കുന്നതിനും, വിവാഹ ആവശ്യത്തിനുമുള്ള സഹായം തുടങ്ങിയവയായിരിക്കും സെല്‍ ആദ്യമായി പരിഗണിക്കുക.
Thursday, September 25, 2008
മുസ്വഫയില്‍ തസ്കിയത്ത് ക്യാമ്പുകള്‍
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റിയുടെയും വിവിധ സംഘാടക സമിതികളുടെയും ആഭിമുഖ്യത്തില്‍ മുസ്വഫയിലെ വിവിധ ഏരിയകളിലുള്ള നിരവധി പള്ളികള്‍ കേന്ദ്രീകരിച്ച് 26-09-2008 വെള്ളിയാഴ്ച രാതി തറാവീഹ് നിസ്കാരത്തിനു ശേഷം തസ്കിയത്ത് ക്യാമ്പുകളും തസ്ബീഹ് നിസ്കാരവും നടക്കുന്നതാണ്.
ന്യൂമുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം ക്യമ്പ് നയിക്കും. രാത്രി 12 മണിക്ക് തസ്ബീഹ് നിസ്കാരവും ഉണ്ടായിരിക്കും.
മുസ്വഫ ശഅബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ അബൂബക്കര്‍ മുസ്ലിയാര് ഓമച്ചപ്പുഴയും, മുസ്വഫ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണിയും, മുസ്വഫ സനാഇയ്യ 16 ലെ മാര്‍ക്കറ്റിനു പിറക് വശത്തുള്ള പള്ളിയില്‍ ആറളം അബ്ദു റഹ്മാന് മുസ് ലിയാര്‍ , ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ ഇബ്റാഹിം മുസ്ലിയാര് തുടങ്ങിയവര്‍ തസ്കിയത്ത് ക്യാമ്പിനും തസ്ബീഹ് നിസ്കാരങ്ങള്‍ക്കും നേത്ര്യത്വം നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-523491 / 055-9134133 എന്ന നമ്പറുകളില്‍ വിളിക്കുക

Thursday, August 14, 2008
ബറാഅത്ത് രാവ് ദുആ മജ് ലിസുകള്
ബറാഅത്ത് രാവ് ദുആ മജ്ലിസുകള് നാളെ വെള്ളീയാഴ്ച വൈകീട്ട് മഗ്രിബ് നിസ്കാരത്തിനു ശേഷവും രാത്രി ഇശാ നിസ്കാരത്തിനു ശേഷവുമായി മുസ്വഫ ശഅബിയ , ന്യൂ മുസ്വഫ , സനഇയ്യ തുടങ്ങിയ ഏരിയകളില്‍ നടക്കുന്നതാണ്.
കെ.കെ.എം. സഅദി, അബ്ദുല്‍ ഹമീദ് സഅദി, ആറളം അബ്ദുറഹ്മാന് മുസ്ലിയാര്, ഇബ്രാഹിം മുസ്ലിയാര് , മുസ്തഫ ദാരിമി തുടങ്ങിയവര്‍ നേത്ര്യത്വം നല്‍കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144
കെ.കെ.എം. സഅദി, അബ്ദുല്‍ ഹമീദ് സഅദി, ആറളം അബ്ദുറഹ്മാന് മുസ്ലിയാര്, ഇബ്രാഹിം മുസ്ലിയാര് , മുസ്തഫ ദാരിമി തുടങ്ങിയവര്‍ നേത്ര്യത്വം നല്‍കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144
Tuesday, August 12, 2008
ബറാഅത്ത് രാവ് വിശീകരണ പ്രസംഗം
മുസ്വഫ എസ്.വൈ.എസ്. ബറാഅത്ത് രാവ് പരിപാടികളുടെ ഭാഗമായി ഇന്ന് രാത്രി 12-08-2008 നു ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യമ്പിനടുത്തുള്ള പള്ളിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കെ.കെ.എം.സഅദിയുടെ ബറാഅത്ത് രാവ് വിശീകരണ പ്രസംഗം സഘടിപ്പിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144
Thursday, August 7, 2008
ബുര്‍ദ മജ്ലിസ്
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാത്രി (8-08-2008 ) ഇശാ നിസ്കാരത്തിനു ശേഷം മുസ്വഫ ശഅബിയ 12 ലെ മദ്രസ്സയില്‍ ബുര്‍ദ മജ്ലിസ് ഉണ്ടായിരിക്കുന്നതാണ്.
പി.പി.എ .റഹ്മാന് മൗലവി കല്‍ത്തറ നേതൃത്വം നല്‍കും
വിശദ വിവരങ്ങള്‍ക്ക് 02-5524773
പി.പി.എ .റഹ്മാന് മൗലവി കല്‍ത്തറ നേതൃത്വം നല്‍കും
വിശദ വിവരങ്ങള്‍ക്ക് 02-5524773
സ്വീകരണവും ബദര്‍ മൗലിദ് മജ്ലിസും
മുസ്വഫ എസ്.വൈ.എസ്. സംഘടിപ്പിച്ച ഉംറ - സിയാറത്ത് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയവര്‍ക്ക് സ്വീകരണവും ബദര്‍ മൗലിദ് മജ്ലിസും ഇന്ന് രാത്രി (7-08-2008 ) ഇശാ നിസ്കാരത്തിനു ശേഷം മുസ്വഫ എസ്.വൈ.എസ്. ആസ്ഥാനമായ വാദി ഹസനില്‍ നടക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് 055-9134144 / 02-5523491
വിശദ വിവരങ്ങള്‍ക്ക് 055-9134144 / 02-5523491
Wednesday, July 30, 2008
ദുആ സമ്മേളനവും സ്വലാത്തുത്താജ് മജ് ലിസും

മുസ്വഫ എസ്.വൈ.എസ് ഇസ്റാഅ മിഅറാജ് ദിനാചരണത്തിന്റെ ഭാഗമായി ദു ആ സമ്മേളനവും സ്വലാത്തുത്താജ് മജ് ലിസും സംഘടിപ്പിച്ചു. അബ് ദുല്‍ ഹമീദ് ശര്‍വാനി ഉദ്ബോധന പ്രഭാഷണം നടത്തി. അബ് ദുല്‍ ഹമീദ് സഅദി , അബൂബക്കര്‍ മുസ്ലിയാര് ഓമച്ചപ്പുഴ, പി.പി. എ . കല്‍ത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.
Monday, July 28, 2008
ഇസ്റാഅ-മിഅറാജ് ദിനാചരണവും ദുആ സമ്മേളനവും
മുസ്വഫ എസ്.വൈ.എസ്. കമീറ്റി ഇസ്റാഅ -മിഅറാജ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദുആ സമ്മേളനം മുസ്വഫ ശഅബിയ പത്തില്‍ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ 29-07-2008 നു ഇശാ നിസ്കാര ശേഷം നടക്കുന്നതാണ്.
പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144
പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144
Sunday, July 27, 2008
സ്വലാത്തുന്നാരിയ രണ്ടാം വാര്‍ഷികം
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി എല്ലാ തിങ്കളാഴ്ചകളിലും ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനടുത്തുള്ള കാരവന് ജുമാമസ്ജിദില്‍ സംഘടിപ്പിക്കുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ രണ്ടാം വാര്‍ഷിക സംഗമം 28/07/2008 തിങ്കളാഴ്ച ഇശാനിസ്കാര ശേഷം നടക്കുന്നതാണ്.
പ്രമുഖ പണ്ഡിതനമരും സാദാത്തീങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് 02 5523491 / 055-9134144
പ്രമുഖ പണ്ഡിതനമരും സാദാത്തീങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് 02 5523491 / 055-9134144
Saturday, July 26, 2008
ഉംറസംഘം പുറപ്പെട്ടു

മുസ്വഫ എസ്.വൈ.എസ്. സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിച്ച ഉം റ-സിയാറത്ത് യാത്രയുടെ രണ്ടാമത് ബാച്ച് മുസ്വഫ ശഅബിയയില്‍ നിന്ന് അമീര്‍ കെ.കെ.എം. സഅദി യുടെ കീഴില്‍ പുറപ്പെട്ടു. ശഅബിയ പത്തിലെ പള്ളിയില്‍ ചേര്‍ന്ന യാത്രയയപപ്പ് യോഗത്തില്‍ മുസ്തഫ ദാരിമി, അബ്ദുല്‍ഹമീദ് സഅദി, കെ.കെ.എം. സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഗസ്റ്റ് 2 നു സംഘം തിരിച്ചെട്ട്തുന്നതാണ്
Labels:
ഉംറ,
യാത്രയയപ്പ്,
സിയാറത്ത്,
സ്കൂള്‍ വെക്കേഷന്
Tuesday, July 22, 2008
വിശുദ്ധ റമദാനില്‍ ഉംറ & സിയാറത്ത് ;മുസ്വഫയില്‍ നിന്നും
മുസ്വഫ എസ്.വൈ.എസ് വിശുദ്ധ റമദാനില്‍ സംഘടിപ്പിക്കുന്ന ഉംറ & സിയാറത്ത് യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
സെപ്റ്റമ്പര്‍ 17 നു പുറപ്പെട്ട് പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് മദീനയില്‍ നിന്നും മടക്കയാത്ര (ഇ.അ)
അമീര്‍ :മുസ്തഫദാരിമി കടാങ്കോട്
പുണ്യസ്ഥലങ്ങളില്‍ സിയാറത്ത്
പ്രഗത്ഭ അമീറിന്റെ നേത്യത്വം
മെച്ചമായ യാത്രാസൗകര്യം
കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും
എസ്.വൈ.എസ്. ഓഫീസ് : 02 5523491 /0559134144
എസ്.വൈ.എസ്. മദ്രസ്സ : 02 5524773
മുസ്തഫ ദാരിമി : 050 5311967 / 02 5546433
അബ്ദുല്‍ ഹമീദ് സഅദി : 050 3223545
അബൂബക്കര്‍ മുസ്ലിയാര് ഓമച്ചപ്പുഴ : 050 6720786
അറളം അബ്ദുറഹ്മാന് മുസ്ലിയാര് : 02 5547569 ( സനാഇയ്യ ഏരിയ )
Monday, July 21, 2008
എസ്.വൈ.എസ്. മുസ്വഫ അപലപിച്ചു
വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ കൊലപാതകത്തിലേക്കും അക്രമണങ്ങളിലേക്കും നീങ്ങുന്നത് ആശാസ്യകരമല്ലെന്നും, വിവാദ പാഠപുസ്തകത്തിനെതിരെ നടന്ന സമരത്തിനിടെ അധ്യാപകന് കൊല്ലപ്പെട്ടത് ഖേദകരവും അപമാനകരവുമാണെന്ന് മുസ്വഫ എസ്.വൈ.എസ്. എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.
പ്രസിഡണ്ട് ഹൈദര്‍ മുസ്ലിയാര് , സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി, മുസ്തഫ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു
പ്രസിഡണ്ട് ഹൈദര്‍ മുസ്ലിയാര് , സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി, മുസ്തഫ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു
Wednesday, July 16, 2008
ഖ്വാജ മുഈനുദ്ധീന് ചിശ്തി പ്രകീര്‍ത്തന വേദി
കെ.കെ.എം. സഅദി ഖ്വാജ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്തഫ ദാരിമി കടാങ്കോട് , അബ്ദുല്‍ ഹമീദ് സഅദി, അബൂബക്കര്‍ മുസ്ലിയാര് ഓമച്ചപ്പുഴ, അബ്ദുല്‍ ഹമീദ് ശര്‍വാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
pb
Labels:
അജ്മീര്‍ ഖ്വാജ,
അനുസ്മരണം,
മുഈനുദ്ധീന് ചിശ്തി
Sunday, July 13, 2008
അജിമീര്‍ ആണ്ട് നേര്‍ച്ചയും അനുസ്മരണ പ്രഭാഷണവും
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി അജിമീര്‍ ഖാജാ മുഈനുദ്ധീന് ചിശ്തി (റ) വിന്റെ ആണ്ട് നേര്‍ച്ചയും ഖാജാ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു.
15-07-2008 ചൊവ്വാഴ്ച ഇശാ നിസാരാനന്തരം മുസ്വഫ ശഅബിയ 10 ലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.കെ.എം.സഅദി അനുസമരണ പ്രഭാഷണം നടത്തും
02-5523491 / 055-9134144
15-07-2008 ചൊവ്വാഴ്ച ഇശാ നിസാരാനന്തരം മുസ്വഫ ശഅബിയ 10 ലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.കെ.എം.സഅദി അനുസമരണ പ്രഭാഷണം നടത്തും
02-5523491 / 055-9134144
Labels:
അജ്മീര്‍ ഖാജാ,
അനുസ്മരണ പ്രഭാഷണം,
കെ.കെ.എം. സഅദി
Saturday, July 12, 2008
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത ;കാമ്പയിന് പ്രഭാഷണം

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിച്ച കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സംഗമത്തില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു.
മുസ്വഫ സനഇയ്യ 14 ലെ സനഇയ്യത്തുല് അറബിയ്യ: കമ്പനി പള്ളിയില്‍ 10-07-2008 നു ഇശാ നിസ്കാര ശേഷം നടന്ന സംഗമത്തില്‍ പ്രസിഡണ്ട് ഒ.ഹൈദര്‍ മുസ്ലിയാര് അദ്ധ്യക്ഷനായിരുന്നു. മുസ്തഫ ദാരിമി കടാങ്കോട്, ആറളം അബ്ദുറഹ്മാന് മുസ്ലിയാര്, അബ്ദുല്‍ ഹമീദ് ശര്‍വാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉംറ & സിയാറത്ത് യാത്ര-റമദാന് ആദ്യം മക്കയിലും മദീനയിലും
Monday, July 7, 2008
കാമ്പയിന് സമാപന സമ്മേളനം
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്.വൈ.എസ് . നടത്തിവരുന്ന കാമ്പയിന് സമാപന സമ്മേളനത്തില്‍ 10/07/2008 വ്യാഴം ഇശാ നിസ്കാരത്തിനു ശേഷം മുസ്വഫ സനാഇയ്യ 14 ലെ സനാഇയ്യത്തുല് അറബിയ്യ: കമ്പനി പള്ളിയില്‍ (പഴയ മതാഫിക്ക് പിറക് വശം ) കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 02-5547569 0508172599 055-9134144
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 02-5547569 0508172599 055-9134144
Thursday, July 3, 2008
Monday, June 30, 2008
ഉംറ & സിയാറത്ത് സംഘം ജൂലൈ 2 നു പുറപ്പെടുന്നു
മുസ്വഫ എസ്.വൈ.എസ് സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഉംറ & സിയാറത്ത് യാത്രയുടെ 54 പേര് അടങ്ങുന്ന ആദ്യ ബാച്ച് ജൂലൈ 2 നു വൈകീട്ട് 6 മണിക്ക് മുസ്വഫ ശഅബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന യാത്രയയപ്പിനു ശേഷം പുറപ്പെടുന്നതാണ്. നിരവധി തവണ ഉംറ സംഘത്തിനു നേത്യത്വം നല്കിയ യുവ പണ്ഡിതനും മുസ്വഫ എസ്.വൈ.എസ് ജന:സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലമാണു സംഘത്തിന്റെ അമീര്‍. ആദ്യം മക്കയിലേക്ക് പോവുന്ന സംഘം ഉംറ നിര്‍വഹണം കഴിഞ്ഞ് ജുലൈ എഴാം തിയ്യതി ബദര്‍ വഴി മദീന സിയാറത്തിനായി പുറപ്പെടുന്നതും ജുലൈ പതിനൊന്നാം തിയ്യത് മദീനയില്‍ നിന്നും യാത്ര തിരിച്ച് 12 നു മുസ്വഫയില്‍ തിരിച്ചെത്തുന്നതുമാണ്'.
ജൂലൈ 23 നു പുറപ്പെടുന്ന രണ്ടാമത് സംഘത്തെ നയിക്കുന്നത് യുവ പണ്ഡിതനും പ്രഭാഷകനും നിരവധി തവണ ഹജ്ജ് -ഉംറ സംഘത്തെ നയിച്ചിട്ടുള്ള കെ.കെ.എം സഅടിയാണ്. റമളാനില്‍ സംഘടിപ്പിക്കുന്ന ഉംറ -സിയാറത്ത് യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചതായും സംഘാടകര്‍ അറിയിക്കുന്നു
വിശദ വിവരങ്ങള്‍ക്ക് 02 5523491 / 055 -9134144 എന്നീ നമ്പറുകളില്‍ വിളിക്കുക

Sunday, June 29, 2008
കെ.കെ. എം. സഅദിയുടെ പ്രഭാഷണം 01-07-2008
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്.വൈ.എസ് . നടത്തുന്ന കാമ്പയിന്റെ ഭാഗമായി ജുലൈ ഒന്നിനു ചൊവ്വാഴ്ച മുസ്വഫ ശഅബിയ 10 ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ പമുഖ യുവ പണ്ഡിതന് കെ.കെ.എം.സഅദി യുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491
Labels:
ആത്മിയത,
കാമ്പയിന്,
കെ.കെ.എം.സഅദി,
പ്രഭാഷണം,
മുസ്വഫ എസ്.വൈ.എസ്.
Tuesday, June 24, 2008
സിറാജ് ദിനപത്രം ഓഫര്‍
Saturday, June 21, 2008
ആത്മീയമായ ഉന്നമനത്തിനു കഠിനമായ തപസ്യ അനിവാര്യം, അബ് ദുല്‍ അസീസ് സഖാഫി

മുസ്വഫ:
യഥാര്‍ത്ഥമായ ആത്മീയ ഉന്നമനം ദീര്‍ഘകാലത്തെ കഠിനമായ തപസ്യയിലൂടെ മാത്രമേ നേടിയെടുക്കാനാവൂ എന്ന് അബ്ദുല്‍ അസീസ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്. വൈ.എസ്. സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ദിച്ച് ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനു സമീപമുള്ള പള്ളിയില്‍ നടന്ന പ്രഭാഷണ വേദിയില്‍ ' ആത്മീയത , തെറ്റും ശരിയും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.ശരീരത്തിന്റെ ആരോഗ്യത്തിനു പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം എപ്രകാരാം അനിവാര്യമാണോ അപ്രകാരം ആത്മാവിന്റെ ആരോഗ്യത്തിനു ഇബാദത്തുകള്‍ (ആരാധനകള്‍ ) അനിവാര്യമാണു. ആത്മാവിനു വേണ്ട ആരാധനകള്‍ വര്‍ദ്ധിപ്പിച്ച് ആതിമീയമായ ഉന്നതിയിലെത്തിയ മഹാന്മാര് തങ്ങളുടെ ആത്മീയ ഉത്കര്‍ഷം ചൂഷണോപാധിയാക്കിയ ചരിത്രമില്ല. എന്നാല്‍ എക്കാലത്തും വ്യാജന്മാര് ആത്മീയതയൂടെ മറവില്‍ ചൂഷകരായി രംഗത്ത് വന്നിട്ടുള്ളതിനെ കാലാകലം പണ്ഡിതന്മാര് സാമാന്യ ജനത്തിനു മുന്നില്‍ തുറന്ന് കാട്ടിയിറ്റുള്ളത് വിസമരിച്ച് അത്തരക്കാരുടെ പിടിയില്‍ അകപ്പെടുന്നത് സൂക്ഷിക്കുന്നതിനൊപ്പം, മഹാന്മാരെയും ആത്മീയതയെയും മൊത്തത്തില്‍ നിരാകരിക്കുന്ന ബിദ ഈ പ്രസ്ഥാനക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും മമ്പാട് പറഞ്ഞു.
ഒ.ഹൈദര്‍ മുസ്ലിയാര്, അബ്ദുല്‍ ഹമീദ് സഅദി, ആറളം അബ്ദുറഹ്മാന് മുസ്ലിയാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)